Thursday, October 29News That Matters

വേങ്ങരയിലെ ഗതാഗതക്കുരുക്ക്: മേൽപ്പാല നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് എൽ.ഡി.എഫ്

വേങ്ങര: വേങ്ങരയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് എൽ.ഡി.എഫ്. സർക്കാർ തുടക്കം കുറിച്ച മേൽപ്പാല നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് വേങ്ങര എൽ.ഡി.എഫ്. കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണം തടസ്സപ്പെടുത്താൻ എട്ടുകാലി മമ്മൂഞ്ഞുമാരായി ചമഞ്ഞ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നവരെ വേങ്ങരയിലെ ജനങ്ങൾ തള്ളിക്കളയണമെന്ന് യോഗം വ്യക്തമാക്കി.

രാജ്യത്തൊട്ടാകെ പടരുന്ന ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി, നവംബർ 6-ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വേങ്ങരയിൽ ‘ജന്തർ മന്ദർ’ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. എൻ.കെ. പോക്കർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ കെ.ടി. അലവിക്കുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ നയീം ചേറൂർ, പ്രകാശ് കുണ്ടൂർ, എം.കെ. റസാക്ക്, കെ.സി. സൈതലവി, ചെമ്പൻ ശിഹാബ്, സൈഫുദ്ദീൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version