മലപ്പുറം: സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അർഹമായ ക്ഷാമബത്ത (DA) ഉടൻ അനുവദിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിച്ച രണ്ട് ശതമാനം അധിക ക്ഷാമബത്തയ്ക്ക് ആനുപാതികമായി സഹകരണ ജീവനക്കാർക്കും ആനുകൂല്യം ലഭ്യമാക്കണം. സഹകരണ മേഖലയിലെ ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക, കുടിശ്ശികയായി കിടക്കുന്ന സാമൂഹ്യക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ് ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംഘടനയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ വൻ വിജയമാക്കാനും യോഗത്തിൽ തീരുമാനമായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.ഇ.ഒ സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ളയ്ക്ക് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് കൈമാറി. സി.ഇ.ഒ ജില്ലാ പ്രസിഡന്റ് അനീസ് കൂരിയാടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഹാരിസ് ആമിയൻ, ജില്ലാ ജനറൽ സെക്രട്ടറി വി.പി. അബ്ദുൽ ജബ്ബാർ, ട്രഷറർ പി. അക്ബർ അലി, സംസ്ഥാന ഭാരവാഹികളായ സി.എച്ച്. മുഹമ്മദ് മുസ്തഫ, കെ. കുഞ്ഞിമുഹമ്മദ്, ഹുസൈൻ ഊരകം, നൗഷാദ് പുളിക്കൽ, എം. ജുമൈലത്ത്, എം.കെ. മുഹമ്മദ് നിയാസ്, കെ.വി. അബ്ദുൽ ജബ്ബാർ, തെക്കത്ത് ഉസ്മാൻ, അബ്ദുസ്സലാം പാങ്ങ്, സാലി മാടമ്പി, കെ. അബ്ദുൽ അസീസ്, വി.എൻ. ലൈല, എം.പി. ഫസ്ലുറഹ്മാൻ, പി. മുസ്തഫ കാളിക്കാവ്, ഷാഫി പരി, ബേബി വഹീദ, റിയാസ് പാറക്കൽ, ഇ.സി. സിദ്ദീഖ്, ഇ.കെ. കുഞ്ഞിമുഹമ്മദ്, കെ.ടി. മുജീബ്, ടി. നിയാസ് ബാബു, കെ. നുഫൈൽ, റസിയ പന്തലൂർ, പി.വി. മുംതാസ്, ഉമ്മു സൽമ തൃക്കളംകോട് തുടങ്ങിയവർ പ്രസംഗിച്ചു.
