Thursday, October 29News That Matters
Shadow

KERALA NEWS

വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉടൻ; ഗതാഗത മന്ത്രി സി.പി. ജോൺ

വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഉടൻ; ഗതാഗത മന്ത്രി സി.പി. ജോൺ

KERALA NEWS
തിരൂരങ്ങാടി: വിവിധ കാരണങ്ങളാൽ വാഹന നികുതി അടയ്ക്കാൻ സാധിക്കാതെ വരികയും, പിഴയും പിഴപ്പലിശയും വർധിച്ച് ഭീമമായ തുക ബാധ്യതയായി മാറിയതുമൂലം പ്രതിസന്ധിയിലായ വാഹന ഉടമകൾക്ക് ആശ്വാസവുമായി ഗതാഗത വകുപ്പ്. നിശ്ചിത ശതമാനം ഇളവുകളോടെ ഒറ്റത്തവണയായി തുകയടച്ച് നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ അവസരമൊരുക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി (One Time Settlement) ഉടൻ നടപ്പിലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. കാലപ്പഴക്കം ചെന്ന് വർഷങ്ങൾക്ക് മുമ്പ് പൊളിച്ചുവിറ്റ വാഹനങ്ങളുടെ അടക്കം വലിയ തുക കുടിശ്ശികയായി നിൽക്കുന്നതിനാൽ നിരവധി സാധാരണക്കാരാണ് റവന്യൂ റിക്കവറിയും ജപ്തി ഭീഷണിയും നേരിടുന്നത്. ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി.എം.എ. സമീർ എം.എൽ.എയുടെ നേതൃത്വത്തിൽ മൂന്നിയൂർ സൗഹൃദ വേദി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽപ്പാറ, കൺവീനർ പി.വി.പി. മുസ്തഫ എന്നിവർ ചേർന്ന് നൽകിയ നിവേദനത്തെ തുടർന്നാണ് ഗത...
പ്രവാസി ഗ്ലോബൽ ഉച്ചകോടി: വേൾഡ് KMCC നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

പ്രവാസി ഗ്ലോബൽ ഉച്ചകോടി: വേൾഡ് KMCC നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

KERALA NEWS
തിരുവനന്തപുരം: 2027 ജനുവരി 2-ന് കോഴിക്കോട്ട് നടക്കുന്ന വേൾഡ് കെ.എം.സി.സി പ്രവാസി ഗ്ലോബൽ ഉച്ചകോടിയുടെ വിവരങ്ങൾ ധരിപ്പിക്കുന്നതിനും ക്ഷണിക്കുന്നതിനുമായി വേൾഡ് കെ.എം.സി.സി ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി വിശദമായ ചർച്ച നടത്തി. പ്രവാസി സമൂഹത്തിന്റെ ക്ഷേമവും കേരളത്തിന്റെ വികസനവും ലക്ഷ്യമിട്ട് ആസൂത്രണം ചെയ്യുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഉച്ചകോടിയുടെ രൂപരേഖയെക്കുറിച്ചും നേതാക്കൾ മുഖ്യമന്ത്രിയോട് സംസാരിച്ചു. വേൾഡ് കെ.എം.സി.സിയുടെ രണ്ടാം വാർഷിക സംഗമത്തിന്റെ ഭാഗമായാണ് ആഗോള ഉച്ചകോടി സംഘടിപ്പിക്കുന്നത്. മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ ചോദിച്ചറിഞ്ഞു. പ്രവാസികളുടെ കാര്യത്തിൽ സർക്കാരിന്റെ പൂർണ്ണ ശ്രദ്ധയും പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം പ്രവാസികളുടെ പ്രധാന ആവശ്യമായ നോർക്ക കെയർ പദ്ധതി കാലതാമസമില്ലാതെ കാര്യക്ഷമമായി നടപ്പിലാക്ക...
വിജിലന്‍സ് സി ഐ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

വിജിലന്‍സ് സി ഐ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

KERALA NEWS
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിജിലന്‍സ് ഉദ്യോഗസ്ഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിജിലന്‍സ് സിഐ ബിനീഷ് ലാലിനെയാണ് ഊരുപൊയ്കയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബിനീഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നും പിന്നാലെ ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് പ്രാഥമിക വിവരം.സംഭവത്തില്‍ ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു. ആറ്റിങ്ങല്‍ മജിട്രേട്ട് കോടതിയിലെ സ്റ്റാഫായ ദിവ്യയാണ് ഭാര്യ. രണ്ടു മക്കളുണ്ട്...
സർക്കാറിൻ്റെ റോഡ് സുരക്ഷ പാഠ്യപദ്ധതി ഏറെ സ്വാഗതാർഹം: റാഫ്

സർക്കാറിൻ്റെ റോഡ് സുരക്ഷ പാഠ്യപദ്ധതി ഏറെ സ്വാഗതാർഹം: റാഫ്

KERALA NEWS
തിരുവനന്തപുരം: കഴിഞ്ഞ കാൽ നൂറ്റാണ്ടു കാലമായി റോഡുസുരക്ഷ പാഠ്യപദ്ധതി നടപ്പാക്കണമെന്ന നിരന്തരമായ ആവശ്യം ഉടൻ നടപ്പിൽ വരുത്തുമെന്ന വിദ്യാഭ്യാസമന്ത്രി അഡ്വ.എൻ ഷംസുദ്ദീൻ്റെ പ്രഖ്യാപനം റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം സംസ്ഥാന പ്രവർത്തക യോഗം സ്വാഗതം ചെയ്തു. സംസ്ഥാനത്തെ മുഴുവൻ സ്‌കൂൾ,കോളേജ് തലങ്ങളിൽ ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ് എന്ന പേരിൽ റോഡു സുരക്ഷ, ലഹരി നിർമ്മാർജന ബോധവൽക്കരണ പരിപാടികളും ലഘുലേഖ വിതരണവും നടത്തുവാൻ യോഗം തീരുമാനിച്ചു. സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹിമാൻ്റെ അധ്യക്ഷതയിൽ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ അഡ്വ. സുജാത എസ് വർമ്മ, കെടിഎ സമദ്, എസ് ആർ രവികുമാർ, രാജു മണക്കാട്, എംഎം ഷാനവാസ് നാട്ടകം, കെഎം കോശി കോട്ടയം, ടികെ രാധാകൃഷണൻ പാലക്കാട്, എൽദോ മോസ്സസ് എറണാകുളം, ടിഐകെ മൊയ്തു തൃശൂർ,വിഎച്ച് കെ മുഹമ്മദ് ഗുരുവായൂർ, വിജയൻ ആലപ്രത്ത് കോഴിക്കോട്,അനീഷ് മലാപ്പ...
സാമൂഹ്യ സുരക്ഷാ പെൻഷൻ: എ.സി മാനദണ്ഡത്തിൽ നിലവിൽ മാറ്റമില്ല

സാമൂഹ്യ സുരക്ഷാ പെൻഷൻ: എ.സി മാനദണ്ഡത്തിൽ നിലവിൽ മാറ്റമില്ല

KERALA NEWS
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ നിന്ന് എയർകണ്ടീഷണർ ഒഴിവാക്കിയതായി ഉത്തരവിറങ്ങി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി അധികൃതർ. വിഷയത്തിൽ നിലവിൽ പുതിയ ഉത്തരവുകളൊന്നും ഇറങ്ങിയിട്ടില്ലെന്നും, വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും വ്യക്തമാക്കപ്പെട്ടു. മാരകരോഗങ്ങൾ ബാധിച്ചവർക്കും വാർദ്ധക്യസഹജമായ അവശതകൾ അനുഭവിക്കുന്നവർക്കും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഘടിപ്പിക്കുന്ന എ.സിയുടെ പേരിൽ അർഹമായ പെൻഷൻ നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് നിരവധി നിവേദനങ്ങൾ ലഭിച്ചിരുന്നു. മനുഷ്യത്വപരമായ സമീപനത്തോടെ വിഷയം കൈകാര്യം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. എന്നാൽ അധിക സാമ്പത്തിക ബാധ്യത ഉൾപ്പെടുന്ന കാര്യമായതിനാൽ വിഷയം ധനകാര്യ വകുപ്പിന്റെ വിശദമായ പരിശോധനയ്ക്കായി വിട്ടിരിക്കുകയാണ്. നിലവിൽ ഇതിൽ പഠനം തുടരുകയാണ്. ഇതിനിടെ മാനദണ്ഡത്തിൽ ഇളവ് നൽകി ഉത്തരവിറങ്ങിയ...
സംസ്ഥാനത്ത് പുതിയ അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി വരുന്നു; മന്ത്രി എൻ. ഷംസുദ്ദീൻ

സംസ്ഥാനത്ത് പുതിയ അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി വരുന്നു; മന്ത്രി എൻ. ഷംസുദ്ദീൻ

KERALA NEWS
തിരുവനന്തപുരം: സർക്കാരിന്റെ വിഷൻ-2031 പദ്ധതിയുടെ ഭാ​ഗമായി സംസ്ഥാനത്ത് അഞ്ച് പുതിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ കൂടി ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ വരുന്നത്. അടുത്തയാഴ്ചയോടെ ഇവ പ്രവർത്തനം ആരംഭിക്കും. സർക്കാർ, കേന്ദ്ര സർക്കാർ സർവ്വീസുകളിൽ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സർക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ നവീകരിച്ച പരിശീലന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനുപുറമെ പുതിയതായി 13 പരിശീലന കേന്ദ്രങ്ങളും 7 ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോ​ഗമിക്ക...
ഭിന്നശേഷി സൗഹൃദ വിദ്യാലയം; കരട് നയരേഖ പ്രകാശനം ചെയ്തു

ഭിന്നശേഷി സൗഹൃദ വിദ്യാലയം; കരട് നയരേഖ പ്രകാശനം ചെയ്തു

KERALA NEWS
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഭിന്നശേഷി സൗഹൃദ വിദ്യാലയം പദ്ധതിയുടെ കരട് നയരേഖ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി വി.ഡി സതീശൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീന് നൽകിയാണ് നയരേഖയുടെ പ്രകാശനം നിർവ്വഹിച്ചത്. കരട് നയത്തിന്റെ പൂർണ്ണരൂപം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://generaleducation.kerala.gov.in -ൽ ലഭ്യമാണ്. നയരേഖ പരിശോധിച്ച് പൊതുജനങ്ങൾക്ക് genednpolicy@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാം. പൊതു ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് 90 ദിവസത്തിനകം അന്തിമ നയരേഖ പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രകാശന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു ഐ.എ.എസ്, ഡയറക്ടർ സ്നേഹിൽ കുമാർ ഐ.എ.എസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. കെ.കെ മഷൂദ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എച്ച്. നിസ...
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി

KERALA NEWS
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅഃ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ വിടവാങ്ങി. കേരളീയ മുസ്ലിം പൊതുമണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായ ആലിക്കുട്ടി മുസ്ല്യാർ 2003 മുതൽ 2006 വരെ കേരള ഹജ്ജ് കമ്മറ്റി ചെയർമാൻ, 2006 മുതൽ 2009 വരെകേന്ദ്ര ഹജ്ജ് കമ്മറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2003 മുതൽ ജാമിഅ നൂരിയയുടെ പ്രിൻസിപ്പാൾ സ്ഥാനം വഹിക്കുന്ന ആലിക്കുട്ടി മുസ്ലിയാർ അറിയപ്പെടുന്ന പണ്ഡിതനും എഴുത്തുകാരനും പ്രാസംഗികനുമാണ്. ആൾ ഇന്ത്യ പേഴ്സണൽ ബോർഡ് അംഗം കൂടിയായ അദ്ദേഹം നിരവധി ദേശീയ അന്തർദേശീയ സെമിനാറുകളിലും പങ്കെടുത്ത് പേപ്പറുകൾ അവതരിപ്പിച്ചിട്ടുണ്ട്. പുണ്യഭൂമിയിലേക്ക്, മുസ്ലിം ലോകം 1421, മുസ്ലിം ലോകം 1423, മുസ്ലിം ലോകം 1425, ദിക്റുകൾ, ഇസ്ലാമിക മുന്നേറ്റം ആഗോള തലത്തിൽ, ഫലസ്തീൻ ജൂതർക്കെന്തവകാശം തുടങ്ങിയ മലയാളം പുസ്തകങ്ങൾക്ക് പുറമെ ഇൻതിദാറുൽ മഫ്ഖൂദ് എന്ന അറബി കർമശാസ്ത്ര ഗ്രന്ഥവും ...
പാചകവാതക സിലിണ്ടർ വിതരണത്തിലെ നഗര-ഗ്രാമ വിവേചനം അവസാനിപ്പിക്കണം: NFPR

പാചകവാതക സിലിണ്ടർ വിതരണത്തിലെ നഗര-ഗ്രാമ വിവേചനം അവസാനിപ്പിക്കണം: NFPR

KERALA NEWS
തിരൂരങ്ങാടി: ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽ.പി.ജി. പാചകവാതക സിലിണ്ടറുകളുടെ റീഫില്ലിംഗ് ബുക്കിംഗിൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഏകീകൃത സമയപരിധി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ.). പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എൻ.എഫ്.പി.ആർ. തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബിന് നിവേദനം നൽകി. നിലവിൽ പാചകവാതക ബുക്കിംഗിനായി നഗരപ്രദേശങ്ങളിൽ 25 ദിവസവും ഗ്രാമീണ മേഖലകളിൽ 45 ദിവസവും എന്ന രീതിയിലാണ് എണ്ണക്കമ്പനികൾ സിലിണ്ടറുകൾ അനുവദിക്കുന്നത്. ഇത് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളോട് കാണിക്കുന്ന വലിയ വിവേചനവും അവകാശ ലംഘനവുമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഗ്രാമീണ മേഖലകളിലും വിറകടുപ്പുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞതിനാൽ മിക്കവരും പാചകത്തിനായി പൂർണ്ണമായും എൽ.പി.ജിയെ തന്നെയാണ് ആശ്രയിക്കുന്നത്. ഈ ...
വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: അവസാന മൃതദേഹവും കണ്ടെടുത്തു

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: അവസാന മൃതദേഹവും കണ്ടെടുത്തു

KERALA NEWS
മേപ്പാടി: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെടുത്തു. ഹിമാചൽ പ്രദേശ് സ്വദേശിയും തുരങ്കപാത നിർമ്മാണ കമ്പനിയായ ദിലീപ് ബിൽഡ്കോണിന്റെ കൺസ്ട്രക്ഷൻ മാനേജരുമായ വിക്രം സിങ് റാണയുടെ (59) മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം എട്ടായി ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസമായി ദുരന്തമേഖലയിൽ എൻ.ഡി.ആർ.എഫ്., അഗ്നിരക്ഷാസേന, പോലീസ്, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ തിരച്ചിലാണ് നടന്നിരുന്നത്. കനത്ത ചെളിയും പ്രതികൂല കാലാവസ്ഥയും വകവെക്കാതെ ഹിറ്റാച്ചികളും ജെ.സി.ബികളും ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ഒടുവിൽ മൃതദേഹം കണ്ടെടുത്തത്. അപകടത്തിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെടുത്തതോടെ പ്രദേശത്തെ ഔദ്യോഗിക രക്ഷാദൗത്യവും തിരച്ചിലും അവസാനിച്ചതായി അധികൃതർ അറിയിച്ചു. കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദുരന...
വയനാട് മണ്ണിടിച്ചിൽ ദുരന്തം: വിശദമായ അന്വേഷണം നടത്തും, കുറ്റക്കാർക്കെതിരെ കർശന നടപടി – മന്ത്രി

വയനാട് മണ്ണിടിച്ചിൽ ദുരന്തം: വിശദമായ അന്വേഷണം നടത്തും, കുറ്റക്കാർക്കെതിരെ കർശന നടപടി – മന്ത്രി

KERALA NEWS
വയനാട്: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചു. അപകടം നടന്ന കള്ളാടിയിലെ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംഭവത്തെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മനുഷ്യജീവന്റെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. അപകടസാധ്യത മുന്നിൽക്കണ്ട് നിർമാണ പ്രവൃത്തികൾ നേരത്തെ തന്നെ നിർത്തിവെപ്പിച്ചിരുന്നു. പദ്ധതി പ്രദേശത്തെ എല്ലാ നിർമാണ-അനുബന്ധ പ്രവൃത്തികളും പൂർണ്ണമായ സുരക്ഷാ മുൻകരുതലുകളോടും കൂടി മാത്രമേ മുന്നോട്ട് കൊണ്ടുപോകാവൂ എന്ന് കൊങ്കൺ റെയിൽവേയ്ക്ക് നേരത്തെ തന്നെ വ്യക്തമായ നിർദേശം നൽകിയിരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്...
വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ: മരണസംഖ്യ ആറായി, മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ: മരണസംഖ്യ ആറായി, മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

KERALA NEWS
വയനാട് കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. ഇന്ന് നടത്തിയ ഊർജ്ജിതമായ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ: ആൻമോൾ ദോദ്റായ് (ജാർഖണ്ഡ്), ബികാഷ് കുമാർ സിങ് (ബിഹാർ), ചന്ദ്രഭാൻ പാൽ (മധ്യപ്രദേശ്), മുഹമ്മദ് ഇമ്രാൻ (ജെ.സി.ബി. ഓപ്പറേറ്റർ), രാഹുൽ ശർമ്മ (എൻജിനീയർ), അസറുദ്ധീൻ അൻസാരി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ആക്സിഡന്റ് റെസ്ക്യൂ 24x7 ഹെൽപ്പിംഗ് & റിപ്പോർട്ടിംഗ് ടീം അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിത മേഖലയിൽ നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.ദുരന്തസ്ഥലത്തെ നാല് സോണുകളാക്കി തിരിച്ചാണ് തിരച്ചില്‍ തുടരുന്നതെന്നും ഇതില്‍ സോണ്‍ ത്രീയില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചതെന്നും റവന്യൂമന്ത്രി എ.പി. അനില്‍കുമാർ പറഞ്ഞു. കാണാതായ ഇതര...
കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ

കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ

KERALA NEWS
കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സാങ്കേതിക ഉപയോഗിച്ച് ലഹരി മാഫിയയ്ക്കെതിരെ തൂഫാൻ ദി നാർക്കോ ഹണ്ട് നടപടികൾ സ്വീകരിക്കുന്നു. ലഹരിക്കെതിരായ യുദ്ധം ജയിക്കാനാകുമെന്ന് ഉറപ്പുണ്ട് . ഉറവിടവും വിതരണ ശൃഖലയും ഒരുപോലെ ഇല്ലാതാക്കുമെന്ന് ‍ഡിജിപി വ്യക്തമാക്കി. തൂഫാൻ ദി നാർക്കോ ഹണ്ട് നടപ്പാക്കിയതിന് പിന്നാലെ അയ്യായിരത്തിലധികം കേസുകളും അഞ്ഞൂറിലധികം അറസ്റ്റും ഇതുവരെ നടന്നു. കേന്ദ്ര ഏജൻസികളുടെ ഉൾപ്പെടെ സഹകരണത്തോടെയാണ് സംയുക്ത ദൗത്യം പുരോഗമിക്കുന്നത്. പരിശോധന താത്കാലികമല്ലെന്നും തുടർച്ചയായ നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു. കഞ്ചാവ് കൂടുതൽ എത്തുന്നത് ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗമാണ്. രാസ ലഹരിയുടെ ഉറവിടം ബെംഗളൂരുവുാണെന്നും വിദേശത്തുനിന്ന് ഉൾപ്പെടെ ലഹരി എത്തുന്നുവെന്നും ഡിജിപി പറഞ്ഞു. കാസർഗോഡ് കാഞ്ഞങ്ങോട് പട്രോളിങ്ങിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ പൊലീസു...
പെട്രോളിയം മേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രിക്ക് നിവേദനം നൽകി മലപ്പുറം ജില്ലാ എച്ച്.പി. ഡീലേഴ്സ് അസോസിയേഷൻ

പെട്രോളിയം മേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രിക്ക് നിവേദനം നൽകി മലപ്പുറം ജില്ലാ എച്ച്.പി. ഡീലേഴ്സ് അസോസിയേഷൻ

KERALA NEWS
മലപ്പുറം: പെട്രോളിയം മേഖലയിൽ നിലനിൽക്കുന്ന രൂക്ഷമായ പ്രതിസന്ധികൾക്കും വ്യാജ ഡീസൽ കടത്തിനുമെതിരെ മലപ്പുറം ജില്ലാ ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ (MDHPDA) പ്രതിനിധികൾ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി. അസോസിയേഷൻ മുഖ്യ രക്ഷാധികാരി എ.കെ.എ. നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ 11.30-ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി കൈമാറിയത്. സംസ്ഥാനത്തെ ഇന്ധന ഡീലർമാർ നേരിടുന്ന പ്രധാന പ്രതിസന്ധികളായ വ്യാജ ഡീസൽ വിപണനം, മാഹിയിൽ നിന്നും അനധികൃതമായി നികുതി വെട്ടിച്ച് കേരളത്തിലേക്ക് വൻതോതിൽ ഡീസൽ കടത്തുന്നത് മൂലമുണ്ടാകുന്ന വരുമാന നഷ്ടം തുടങ്ങിയ വിവിധ വിഷയങ്ങൾ നിവേദനത്തിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിവേദനത്തിലെ ആവശ്യങ്ങൾ വിശദമായി പഠിച്ച ശേഷം, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ അടിയന്തിരമായി ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് മുഖ്യമന്ത്രി ഉറ...
സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂൺ മാസത്തിൽ മാത്രം 120 കേസുകൾ

സംസ്ഥാനത്ത് 10 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു; ജൂൺ മാസത്തിൽ മാത്രം 120 കേസുകൾ

KERALA NEWS
തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് പേർക്ക് കൂടി ഷിഗെല്ല (Shigella) രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ഒരാൾക്കുമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ ജൂൺ മാസത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം 120 ആയി ഉയർന്നു. ഈ വർഷം ഇതുവരെ സംസ്ഥാനത്തൊട്ടാകെ 196 ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം, നിപ (Nipah) നിരീക്ഷണ പട്ടികയിൽ ഉൾപ്പെട്ട് ചികിത്സയിലും ഐസൊലേഷനിലും കഴിഞ്ഞിരുന്ന എല്ലാവരും ആശുപത്രി വിട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളും മുൻകരുതലും: മനുഷ്യന്റെ കുടലിനെയാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും ബാധിക്കുന്നത്. വയറിളക്കം, പനി, കടുത്ത വയറുവേദന, വിട്ടുമാറാത്ത ക്ഷീണം, മലത്തോടൊപ്പം രക്തം കലർന്നു പോകുക എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ, രോഗബാധിതരായ എല്ലാവരിലും ഒ...
സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; മലപ്പുറം സ്വദേശിയായ ഏഴ് വയസ്സുകാരൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; മലപ്പുറം സ്വദേശിയായ ഏഴ് വയസ്സുകാരൻ മരിച്ചു

KERALA NEWS
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂർ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവ് (7) ആണ് മരിച്ചത്. ഈ മാസം 12-നാണ് പനിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ കോഴിക്കോട് ജില്ലയിൽ മാത്രം രണ്ട് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒൻപത് വയസുകാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 13 ഓളം ഷിഗെല്ല കേസുകളാണ് കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ഇതുവരെ 135 ഓളം ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 68 ...
ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു

ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു

KERALA NEWS
പ്രശസ്ത മലയാളം ചലച്ചിത്ര താരം സലിം കുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആണ് അന്ത്യം. 10.43നാണ് മരണം സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികള്‍ നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവില്‍ വ്യാജ ചികിത്സകള്‍ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്....
പത്മശ്രീ കെ.വി. റാബിയയ്ക്ക് സ്മാരകം: സർക്കാർ ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി എ.പി. അനിൽ കുമാർ

പത്മശ്രീ കെ.വി. റാബിയയ്ക്ക് സ്മാരകം: സർക്കാർ ഭൂമി ലഭ്യമാക്കുമെന്ന് മന്ത്രി എ.പി. അനിൽ കുമാർ

KERALA NEWS
തിരൂരങ്ങാടി: സാക്ഷരതാ, ഭിന്നശേഷി-സ്ത്രീ ശാക്തീകരണ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് യുനെസ്കോ പുരസ്കാരവും പത്മശ്രീയും ഉൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ അന്തരിച്ച കെ.വി. റാബിയയ്ക്ക് ജന്മനാട്ടിൽ ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് സർക്കാർ ഭൂമി ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാർ പറഞ്ഞു. സ്മാരക നിർമ്മാണത്തിന് അനുയോജ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽ പാറയുടെ നേതൃത്വത്തിൽ മന്ത്രിയെ സന്ദർശിച്ച നിവേദക സംഘത്തോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പത്മശ്രീ കെ.വി. റാബിയ വിടപറഞ്ഞിട്ട് മെയ് 4-ന് ഒരു വർഷം പിന്നിട്ടു. റാബിയയുടെ പേരിൽ പഠന-ഗവേഷണങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സിഗ്നേച്ചർ ഭിന്നശേഷി കൂട്ട...
റോഡ് സുരക്ഷ, ലഹരിവ്യാപനം തടയൽ: റാഫ് സംസ്ഥാന പോലീസ് മേധാവിക്ക് നിവേദനം നൽകി

റോഡ് സുരക്ഷ, ലഹരിവ്യാപനം തടയൽ: റാഫ് സംസ്ഥാന പോലീസ് മേധാവിക്ക് നിവേദനം നൽകി

KERALA NEWS
തിരുവനന്തപുരം: റോഡ് സുരക്ഷയും ലഹരിവ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ശേഷം ആർ.എ.എഫ് (RAAF) സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സംസ്ഥാന പോലീസ് മേധാവി ശ്രീ. രാവഡ എ. ചന്ദ്രശേഖറിന് കൈമാറി. പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് നടന്ന ചടങ്ങിൽ റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദുവാണ് നിവേദനം നൽകിയത്. കെ.ടി.എ. സമദ്, സജി മണ്ഡലത്തിൽ, മുഹമ്മദ് ഫാരിസ് സൈൻ, രാജു മണക്കാട് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും.

KERALA NEWS
തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തോളം വരുന്ന ഒന്നാം ക്ലാസുകാർ ഉൾപ്പെടെ 44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇക്കുറി വിദ്യാലയങ്ങളിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിനൊപ്പം സംസ്ഥാനത്തൊട്ടാകെ പ്രാദേശിക തലത്തിലും വിപുലമായ പ്രവേശനോത്സവ പരിപാടികളും സൈബർ സുരക്ഷാ പ്രതിജ്ഞയും നടക്കും.​കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ടിപ്പർ ലോറികൾക്ക് മോട്ടോർ വാഹന വകുപ്പ് സമയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം. സ്കൂൾ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾക്കോ അനു...

MTN NEWS CHANNEL