Wednesday, July 15News That Matters
Shadow

വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മണ്ണിടിച്ചിൽ: മരണസംഖ്യ ആറായി, മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

വയനാട് കള്ളാടി മീനാക്ഷി പാലത്തിന് സമീപമുള്ള തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി ഉയർന്നു. ഇന്ന് നടത്തിയ ഊർജ്ജിതമായ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ: ആൻമോൾ ദോദ്റായ് (ജാർഖണ്ഡ്), ബികാഷ് കുമാർ സിങ് (ബിഹാർ), ചന്ദ്രഭാൻ പാൽ (മധ്യപ്രദേശ്), മുഹമ്മദ് ഇമ്രാൻ (ജെ.സി.ബി. ഓപ്പറേറ്റർ), രാഹുൽ ശർമ്മ (എൻജിനീയർ), അസറുദ്ധീൻ അൻസാരി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ആക്സിഡന്റ് റെസ്ക്യൂ 24×7 ഹെൽപ്പിംഗ് & റിപ്പോർട്ടിംഗ് ടീം അനുശോചനം രേഖപ്പെടുത്തി. ദുരന്തബാധിത മേഖലയിൽ നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.ദുരന്തസ്ഥലത്തെ നാല് സോണുകളാക്കി തിരിച്ചാണ് തിരച്ചില്‍ തുടരുന്നതെന്നും ഇതില്‍ സോണ്‍ ത്രീയില്‍ നിന്നുമാണ് മൃതദേഹം ലഭിച്ചതെന്നും റവന്യൂമന്ത്രി എ.പി. അനില്‍കുമാർ പറഞ്ഞു. കാണാതായ ഇതരസംസ്ഥാനക്കാരായ അഞ്ചുപേരില്‍ ആരുടേതാണ് ഇന്ന് കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിയേണ്ടതുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL