Sunday, July 26News That Matters
Shadow

KERALA NEWS

മുഖ്യമന്ത്രി പദത്തിനായി തെരുവിൽ പോര് വേണ്ട; നേതാക്കളെ ‘നിർത്തിപ്പൊരിച്ച്’ രാഹുൽ ഗാന്ധി.

മുഖ്യമന്ത്രി പദത്തിനായി തെരുവിൽ പോര് വേണ്ട; നേതാക്കളെ ‘നിർത്തിപ്പൊരിച്ച്’ രാഹുൽ ഗാന്ധി.

KERALA NEWS
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് പടർന്നതിൽ കടുത്ത അതൃപ്തിയും രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ നേരിട്ട് വിളിച്ചുവരുത്തിയാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. ദില്ലിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചയിലായിരുന്നു നേതാക്കൾക്ക് രാഹുലിന്റെ 'ശകാരം' ഏറ്റത്.​നിലവിലെ മോശം അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ കടുപ്പിച്ചു പറഞ്ഞു. തെരുവിലെ ശക്തിപ്രകടനം അവസാനിപ്പിക്കാതെ പ്രഖ്യാപനമുണ്ടാകില്ലെന്ന് ഖർഗെയും വ്യക്തമാക്കി. ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചതോടെ, യോഗത്തിന് ശേഷം പുറത്തിറങ്ങിയ മൂന്ന് നേതാക്കളും ഒരേസ്വരത്തി...
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ ബെംഗളൂരുവിൽ പിടിയിൽ.

കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനികൾ ബെംഗളൂരുവിൽ പിടിയിൽ.

KERALA NEWS
കൊല്ലം: കേരളത്തിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള രാസലഹരികൾ വൻതോതിൽ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളെ ശാസ്താംകോട്ട പൊലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ സ്വദേശി അദ്വൈത (27), കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ 23 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിലായ കേസിന്റെ തുടരന്വേഷണമാണ് ലഹരിക്കടത്തിന്റെ ഉറവിടമായ ഇവരെ കുടുക്കിയത്.ബെംഗളൂരുവിൽ റേഡിയോളജി പഠനത്തിന് പോയ അദ്വൈത പിന്നീട് ലഹരിസംഘത്തിന്റെ ഭാഗമാവുകയായിരുന്നു. കൂടെ പിടിയിലായ മുഹമ്മദ് സിജാഹ് അമരവിളയിൽ 75 ഗ്രാം എംഡിഎംഎ കടത്തിയ കേസ് ഉൾപ്പെടെ നേരത്തെയും മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ഈ കേസിലെ മറ്റ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് കയറ്റി അയക്കുന്ന ശൃംഖലയെക്കുറിച്ച് പൊലീസിന് നിർണ്ണായക വിവരം ലഭിച്ചത്. ബെംഗളൂരുവിൽ വ്യാജ ...
റെയിൽവേ ഗേറ്റിലെ ‘സാഹസികത’ വേണ്ട; നിയമം ലംഘിച്ചാൽ ലൈസൻസ് തെറിക്കും; കർശന നടപടിയുമായി MVD

റെയിൽവേ ഗേറ്റിലെ ‘സാഹസികത’ വേണ്ട; നിയമം ലംഘിച്ചാൽ ലൈസൻസ് തെറിക്കും; കർശന നടപടിയുമായി MVD

KERALA NEWS
കേരളം: റെയിൽവേ ഗേറ്റുകൾ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ സിഗ്നലുകൾ അവഗണിച്ച് വാഹനങ്ങൾ ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധനകൾക്ക് പുറമെ, റെയിൽവേ ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച് നിയമലംഘകർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ഒന്നോ രണ്ടോ മിനിറ്റുകൾ ലാഭിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം അപകടകരമായ പ്രവണതകൾ ജീവന് ഭീഷണിയാണെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു....
ഒരു വീട്ടില്‍ നിന്ന് എംപിയും എംഎല്‍എയും

ഒരു വീട്ടില്‍ നിന്ന് എംപിയും എംഎല്‍എയും

KERALA NEWS
പാലക്കാട്: ദീർഘകാലമായി എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന കോങ്ങാട് നിയോജക മണ്ഡലം പിടിച്ചെടുത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എ. തുളസി നിയമസഭയിലേക്ക്. മണ്ഡലം രൂപീകൃതമായതിന് ശേഷമുള്ള കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫ് മാത്രം വിജയിച്ചിട്ടുള്ള ചരിത്രമാണ് ഇതോടെ വഴിമാറിയത്. സിറ്റിംഗ് എം.എൽ.എ അഡ്വ. കെ. ശാന്തകുമാരിയെ 3,706 വോട്ടുകൾക്കാണ് തുളസി പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ കേരള രാഷ്ട്രീയത്തിൽ അപൂർവ്വമായ ഒരു നേട്ടത്തിനും പാലക്കാട് സാക്ഷ്യം വഹിക്കുകയാണ്. പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ് നിയുക്ത എം.എൽ.എ കെ.എ. തുളസി. ഭർത്താവ് പാർലമെന്റിലും ഭാര്യ നിയമസഭയിലും ജനപ്രതിനിധികളാകുന്നു എന്ന പ്രത്യേകത ഈ വിജയത്തിനുണ്ട്....
മെഡിക്കൽ കോളേജിലെ ദുരിതങ്ങൾക്കെതിരെ പ്രതിഷേധം; ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ കൂട്ടായ്മ സംഘടിപ്പിച്ചു

മെഡിക്കൽ കോളേജിലെ ദുരിതങ്ങൾക്കെതിരെ പ്രതിഷേധം; ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ കൂട്ടായ്മ സംഘടിപ്പിച്ചു

KERALA NEWS
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ് കവാടത്തിന് മുന്നിൽ നടന്ന പ്രതിഷേധം കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ ഉദ്ഘാടനം ചെയ്തു.​കിടപ്പുരോഗികളെയും കൂട്ടിരിപ്പുകാരെയും ബാധിക്കുന്ന 16 അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾ കാലതാമസം കൂടാതെ നടപ്പിലാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തിരുവനന്തപുരം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കാവുവിള അൻസാർ, പ്രമുഖ സാമൂഹ്യപ്രവർത്തകൻ ആർ.എം. പരമേശ്വരൻ, മിതൃമല സന്തോഷ്, കെ.ബി. ചന്ദ്രദേവ്, റവ. സ്റ്റാൻലി ജോൺ, തൊഴുക്കൽ അലോഷ്യസ്, പെരുങ്കടവിള സാലു, വക്കം അശോക്, പാസ്റ്റർ ആൽബർട്...
തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് പി വി അന്‍വര്‍

KERALA NEWS
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പ്രഖ്യാപിച്ച് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ പി വി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് സ്വഭാവമുള്ളതായിരിക്കും പുതിയ പാര്‍ട്ടി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന പാര്‍ട്ടി ഫാസിസത്തെയും പിണറായിസത്തെയും ഒരേ പോലെ എതിര്‍ക്കുന്നതായിരിക്കും. മെയ് രണ്ടാം വാരത്തോടുകൂടി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംവിധാനം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പൊൻപുലരി; നാടെങ്ങും വിഷു ആഘോഷപ്പൊലിമയിൽ

ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും പൊൻപുലരി; നാടെങ്ങും വിഷു ആഘോഷപ്പൊലിമയിൽ

KERALA NEWS
തിരുവനന്തപുരം: കാർഷിക സംസ്കൃതിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷുവിനെ മലയാളികൾ ഇന്ന് പുതുപ്രതീക്ഷകളോടെ വരവേൽക്കുന്നു. വേനൽച്ചൂടിനെ അവഗണിച്ച് നാടും നഗരവും ഒരുപോലെ കണിക്കൊന്നകളുടെ മഞ്ഞപ്പട്ടുടുത്ത ആഘോഷലഹരിയിലാണ്. സൂര്യൻ രാശിചക്രത്തിലെ ആദ്യ രാശിയായ മേടത്തിലേക്ക് പ്രവേശിക്കുന്ന ഈ പുണ്യദിനത്തിൽ ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ പുത്തൻ ഉണർവാണ് ഈ ആഘോഷം പകരുന്നത്.ഇന്ന് പുലർച്ചെ തന്നെ വീടുകളിൽ ഐശ്വര്യപൂർണ്ണമായ വിഷുക്കണി ദർശനം നടന്നു. ഓട്ടുരുളിയിൽ ഉണക്കലരിയും കണിവെള്ളരിയും വാൽക്കണ്ണാടിയും ഗ്രന്ഥവും ഒപ്പം സ്വർണ്ണവും നാണയങ്ങളും പൂത്തുലഞ്ഞ കണിക്കൊന്നയും ഒരുക്കിവെച്ച് നിലവിളക്കിന്റെ പ്രഭയിൽ കണി കണ്ടുണർന്നത് വരാനിരിക്കുന്ന ഒരു വർഷത്തെ ഐശ്വര്യത്തിനുള്ള തുടക്കമായാണ് വിശ്വസിക്കപ്പെടുന്നത്. മുതിർന്നവർ കുട്ടികൾക്ക് കൈനീട്ടം നൽകുന്ന ചടങ്ങും ആവേശപൂർവ്വം നടന്നു. വടക്കൻ കേരളത്തിൽ വിഷുക്കട്ടയും മറ്റിടങ്ങളിൽ...
‘നാലുവോട്ടിന് വേണ്ടി എംവി ഗോവിന്ദന്‍ എടുത്തുചാടി’; മൊണാലിസയുടെ വിവാഹത്തില്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

‘നാലുവോട്ടിന് വേണ്ടി എംവി ഗോവിന്ദന്‍ എടുത്തുചാടി’; മൊണാലിസയുടെ വിവാഹത്തില്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

KERALA NEWS
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ തരംഗം അതിശക്തമാണെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറ് സീറ്റുകളിൽ വിജയിക്കുമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. വട്ടിയൂർക്കാവിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കുമെന്നും തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപി ബൂത്തുകളിൽ സജീവമായിരുന്നെങ്കിലും അവസാന റൗണ്ടിൽ അവർക്ക് ശക്തമായ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വിലയിരുത്തി. തിരുവനന്തപുരത്ത് വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മോണാലിസയുടെ വിവാഹത്തിൽ പങ്കെടുത്തതിനെ മുരളീധരൻ പരിഹസിച്ചു. നാല് വോട്ടിന് വേണ്ടിയുള്ള ഇത്തരം എടുത്തുചാട്ടം പാടില്ലെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള എടുത്തുചാട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. കുംഭമേളയിലെ വൈറൽ താരവുമായി ബന്ധപ്പെ...
കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

കുടകില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

KERALA NEWS
കര്‍ണാടക: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കണ്ടെത്തി. കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം പൊലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ ഇന്ന് ജീവനോടെ കണ്ടെത്തിയത്. ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ശരണ്യയെ വൈകീട്ടോടെ കണ്ടെത്തിയത്. നാലുദിവസം കാട്ടില്‍ കഴിഞ്ഞ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏപ്രില്‍ 2ന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിന...
വിപ്ലവകരമായ വാഗ്ദാനങ്ങളുമായി UDF പ്രകടന പത്രിക

വിപ്ലവകരമായ വാഗ്ദാനങ്ങളുമായി UDF പ്രകടന പത്രിക

KERALA NEWS
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. സാമൂഹിക സുരക്ഷാ പെൻഷൻ 3,000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനമാണ് പത്രികയിലെ പ്രധാന ആകർഷണം. ഇതിനുപുറമെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര, കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 1,000 രൂപ വീതം പോക്കറ്റ് മണി, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്' തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളും പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നും യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിനായി അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നും യു.ഡി.എഫ് ഉറപ്പുനൽകുന്നു. ക്ഷേമ പെൻഷനുകൾ ജനങ്ങളുടെ അവകാശമായി മാറ്റുമെന്നും ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ കമ്മീഷൻ രൂപീകരിക്കുമെന്നും പ്രകടന പത്രികയിലുണ്ട്. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി ...
LDF പ്രകടന പത്രിക പുറത്തിറക്കി

LDF പ്രകടന പത്രിക പുറത്തിറക്കി

KERALA NEWS
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസനത്തിലും ജനക്ഷേമത്തിലും ഊന്നിയുള്ള എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക പ്രകാശനം ചെയ്തത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനമാണ് പത്രികയിലെ പ്രധാന ആകർഷണം. കൂടാതെ, 2026-27 അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം പൂർണ്ണമായും സൗജന്യമായി നൽകുമെന്നും പത്രിക ഉറപ്പുനൽകുന്നു. വൈദ്യുതി മേഖലയിൽ പവർ കട്ട് ഇല്ലാത്ത സാഹചര്യം തുടരുമെന്നും പത്രികയിൽ വ്യക്തമാക്കുന്നു.സ്ത്രീ ശാക്തീകരണത്തിന് മുൻതൂക്കം നൽകുന്ന പദ്ധതികളുടെ ഭാഗമായി 50 ശതമാനം സ്ത്രീകൾക്ക് ജോലി ഉറപ്പുവരുത്തും. കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും ഇതിന് നേതൃത്വം നൽകും. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കുക, സമ്പൂർണ...
ഹെൽമെറ്റിനുള്ളിലെ ഫോൺ ഉപയോഗം: കനത്ത ജാഗ്രതാനിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

ഹെൽമെറ്റിനുള്ളിലെ ഫോൺ ഉപയോഗം: കനത്ത ജാഗ്രതാനിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്

KERALA NEWS
കൊച്ചി: വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കർശന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഓടുന്ന വാഹനത്തിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോൺ ഹെൽമെറ്റിനുള്ളിൽ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി ഈ മുന്നറിയിപ്പ് നൽകിയത്. കൈകളിൽ ഫോൺ പിടിച്ചു സംസാരിക്കുന്നത് മാത്രമല്ല നിയമലംഘനമെന്നും, ബ്ലൂടൂത്ത് ഹെഡ്സെറ്റുകൾ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചുവെച്ച്അ തിസാമർത്ഥ്യം കാണിക്കുന്നവരും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സത്യസന്ധമായി പറയുകയാണെങ്കിൽ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകൾ പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവർമാർ ഇന്ന് കുറവായിരിക്കും. കയ്യിൽ മൊബൈൽ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന 'സമർത്ഥ'രാ...
അഡ്വ. ധന്യ വി.പി.ക്ക് അഡ്വ. കെ. ഭാസ്കരൻ നായർ ഫൗണ്ടേഷൻ പുരസ്കാരം

അഡ്വ. ധന്യ വി.പി.ക്ക് അഡ്വ. കെ. ഭാസ്കരൻ നായർ ഫൗണ്ടേഷൻ പുരസ്കാരം

KERALA NEWS
2026-ലെ അഡ്വ. കെ. ഭാസ്കരൻ നായർ ഫൗണ്ടേഷൻ ക്യാഷ് അവാർഡിനും സ്വർണ്ണ മെഡലിനും അഡ്വ. ധന്യ വി.പി. അർഹയായി. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാരിൽ നിന്നും ധന്യ പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്നും ബി.ബി.എ. എൽ.എൽ.ബി (BBA LLB) ബിരുദത്തിന് ഉന്നത റാങ്ക് കരസ്ഥമാക്കിയ മികവിനാണ് ഈ അംഗീകാരം ലഭിച്ചത്. പഠനരംഗത്തെ മികച്ച പ്രകടനത്തിനുള്ള ഈ പുരസ്കാരം ധന്യയുടെ അഭിഭാഷക ജീവിതത്തിലെ വലിയൊരു നേട്ടമായി മാറി. ചൂലൂർ പാലക്കാടി പൈങ്കടവത്ത് ഇല്ലത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ മാസ്റ്ററുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകളാണ് ധന്യ. ഈ അഭിമാന നേട്ടത്തിൽ ധന്യയെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും അഭിനന്ദിച്ചു....
മതസൗഹാർദ്ദത്തിന്റെ പൊങ്കാല; ആതിഥേയത്വമൊരുക്കി പാളയം മസ്ജിദും ചർച്ചും

മതസൗഹാർദ്ദത്തിന്റെ പൊങ്കാല; ആതിഥേയത്വമൊരുക്കി പാളയം മസ്ജിദും ചർച്ചും

KERALA NEWS
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടയിലും മതസൗഹാർദ്ദത്തിന്റെ ഉത്തമ മാതൃകയായി തലസ്ഥാനത്തെ പാളയം പ്രദേശം. ക്ഷേത്രവും ജുമാ മസ്ജിദും സെന്റ് ജോസഫ് ചർച്ചും തൊട്ടടുത്തായി നിലകൊള്ളുന്ന പാളയത്ത്, പൊങ്കാലയ്ക്കെത്തുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ജുമാ നമസ്കാരത്തിന് മുന്നോടിയായുള്ള പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും "ഇതാണ് യഥാർത്ഥ കേരളം" എന്ന പേരിൽ ജനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു. വെറും വാക്കിലൊതുക്കാതെ പ്രായോഗികമായ സഹായങ്ങളും പാളയം ജുമാ മസ്ജിദ് ഭാരവാഹികൾ ഒരുക്കിയിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് കുളിക്കാനും പ്രാഥമിക സൗകര്യങ്ങൾക്കുമായി പ്രത്യേക സംവിധാനങ്ങളാണ് പള്ളിയിൽ ഒരുക്കിയത്. പൊള്ളുന്ന ചൂടിൽ നിന്ന...
500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാത്തിലുള്ള സ്റ്റേഡിയം: ഭൂമി അനുവദിക്കാൻ കാലിക്കറ്റ് യൂനി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാത്തിലുള്ള സ്റ്റേഡിയം: ഭൂമി അനുവദിക്കാൻ കാലിക്കറ്റ് യൂനി. സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

KERALA NEWS
500 കോടി രൂപ ചെലവില്‍ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയ്ക്ക് ഭൂമി അനുവദിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉടമസ്ഥാവകാശം യൂണിവേഴ്‌സിറ്റിയില്‍ നിലനിര്‍ത്തിക്കൊണ്ട് കൃത്യമായ വ്യവസ്ഥകളോടെ 35 ഏക്കര്‍ ഭൂമിയാണ് അനുവദിക്കുക. ഈ വിവരം സര്‍ക്കാരിലേക്ക് അറിയിക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.മലപ്പുറം-കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ തേഞ്ഞിപ്പലത്ത് ദേശീയപാതയോട് ചേര്‍ന്നാണ് സ്‌റ്റേഡിയത്തിന് അനുവദിക്കുന്ന ഭൂമി. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് 9 കിലോ മീറ്റര്‍ മാത്രമാണ് ദൂരമെന്നതും 2 പ്രധാന റെയില്‍വേ സ്‌റ്റേഷനുകള്‍ തൊട്ടടുത്താണെന്നതും പദ്ധതിയുടെ മാറ്റുകൂട്ടുന്നു. അമ്പതിനായിരം സീറ്റിങ്ങ് കപ്പാസിറ്റിയുള്ളതാണ് ഇവിടെ നിര്‍മ്മിക്കാന്‍ നിശ്ചയിച്ച സ്‌റ്റേഡിയം. സ്വിമ്മിങ്പുള്‍, ഫിറ്റ്‌നസ് സെന്റര്‍, താമ...
റിട്ടയേഡ് BSNL ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

റിട്ടയേഡ് BSNL ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

KERALA NEWS
കൊച്ചി: വ്യാജ ഓൺലൈൻ ട്രേഡിംഗ് ആപ്പ് വഴി മൂന്ന് കോടി രൂപ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ മാനസിക വിഷമത്തിൽ റിട്ടയേഡ് ബി.എസ്.എൻ.എൽ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലൂർപടി മേക്കാട്ട്മന രാജൻ നമ്പൂതിരി (65) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ തിരുവാങ്കുളം കമ്പിവേലിക്കകം ഭാഗത്ത് റെയിൽവേ ട്രാക്കിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തട്ടിപ്പിനിരയായതോടെ രാജൻ നമ്പൂതിരി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ വർഷമാണ് 'യു.എസ് സ്റ്റോക്ക് മാർക്കറ്റ് ട്രേഡ്' എന്ന വ്യാജ ആപ്പിലൂടെ ഇദ്ദേഹത്തിന് വലിയ തുക നഷ്ടമായത്. വെറും മൂന്നാഴ്ച കൊണ്ടാണ് മൂന്ന് കോടി രൂപ വിവിധ ഘട്ടങ്ങളിലായി ഇദ്ദേഹത്തിൽ നിന്നും തട്ടിയെടുത്തത്. ട്രേഡിംഗിനായി നിക്ഷേപിച്ച തുക തിരികെ ലഭിക്കാതെ വന്നതോടെയും, ലാഭം പിൻവലിക്കാൻ വീണ്ടും കൂടുതൽ തുക ആവശ്യപ്പെട്ടതോടെയുമാണ് താൻ ചതിക്കപ്പെട്ട വിവരം രാജൻ ന...
കൂട്ടുമൂച്ചിയിലെ മദ്യവിൽപ്പനശാല: പരാതിയുമായി മന്ത്രി എം.ബി. രാജേഷിനെ കണ്ട് ആക്ഷൻ കമ്മിറ്റി

കൂട്ടുമൂച്ചിയിലെ മദ്യവിൽപ്പനശാല: പരാതിയുമായി മന്ത്രി എം.ബി. രാജേഷിനെ കണ്ട് ആക്ഷൻ കമ്മിറ്റി

KERALA NEWS
തിരൂരങ്ങാടി: കൂട്ടുമൂച്ചി - അത്താണിക്കൽ റോഡിലെ ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാല നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കുന്നതിനെതിരെ എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന് പരാതി നൽകി. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ തിരുവനന്തപുരത്തെ മന്ത്രിയുടെ ഓഫീസിലെത്തി നേരിൽ കണ്ടാണ് കാര്യങ്ങൾ ബോധിപ്പിച്ചത്. പരാതി വിശദമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. യാതൊരു മുന്നറിയിപ്പുമില്ലാതെ ജനനിബിഡമായ മേഖലയിലേക്ക് മാറ്റിസ്ഥാപിച്ച മദ്യവിൽപ്പനശാല മദ്യപാനികളുടെ താവളമായി മാറിയിരിക്കുകയാണ്. രാത്രി വൈകിയും മദ്യപാനികൾ സമീപത്തെ വീടുകളിലേക്ക് അതിക്രമിച്ചു കയറി അസഭ്യം പറയുന്നതും പറമ്പുകളിൽ ഇരുന്ന് മദ്യപിക്കുന്നതും പതിവായിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ സ്കൂൾ കുട്ടികളടക്കമുള്ളവർക്ക് ഇവർ ശല്യമാകുന്നുവെന്നും ആക്ഷൻ കമ്മിറ്റി മന്ത്രിയെ ധരിപ്പിച്ചു. കൂടാതെ, മദ്യവിൽപ്പനശാലയോട് ചേർന്ന്...
അഴിക്കോട് തിരഞ്ഞെടുപ്പ് കേസ്: കെ.എം. ഷാജിയുടെ അയോഗ്യത സുപ്രീംകോടതി റദ്ദാക്കി

അഴിക്കോട് തിരഞ്ഞെടുപ്പ് കേസ്: കെ.എം. ഷാജിയുടെ അയോഗ്യത സുപ്രീംകോടതി റദ്ദാക്കി

KERALA NEWS
അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയുടെ ഉത്തരവ് അതിന്റെ അധികാരപരിധിക്ക് പുറത്തുള്ളതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതോടെ ഷാജിക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനുള്ള തടസ്സം നീങ്ങി. ഷാജിക്ക് എതിരായ കണ്ടെത്തലുകൾ നിലവിൽ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ കെ.എം. ഷാജിയുടെ അപ്പീലും ഷാജിക്കെതിരെ എം.വി. നികേഷ് കുമാർ നൽകിയ ഹർജിയുമാണ് കോടതി പരിഗണിച്ചത്. 2016-ലെ തിരഞ്ഞെടുപ്പിൽ കെ.എം. ഷാജി വർഗീയ വികാരം ഇളക്കിവിട്ട് വോട്ട് തേടിയെന്ന് ആരോപിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന എം.വി. നികേഷ് കുമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി ഷാജിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കിയത്. ഈ ഉത്തരവിനെതിരെ ഷാജി നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംക...
കേരള ബജറ്റ് 2026-27: ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

കേരള ബജറ്റ് 2026-27: ജനക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകി ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

KERALA NEWS
2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേരള ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വലിയ മുൻഗണനയാണ് സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത്. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിൽ, റവന്യൂ കമ്മി 34,587 കോടി രൂപയായും ധനക്കമ്മി 55,420 കോടി രൂപയായും കണക്കാക്കുന്നു. റവന്യൂ വരുമാനത്തിൽ 45,889.49 കോടി രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കുന്നതിനൊപ്പം തനത് നികുതി, നികുതിയേതര വരുമാനങ്ങളിലും വലിയ പുരോഗതി ലക്ഷ്യമിടുന്നുണ്ട്. വിവിധ മേഖലകളിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതന വർദ്ധനവാണ് ഈ ബജറ്റിന്റെ പ്രധാന സവിശേഷത. അങ്കണവാടി വർക്കർമാർ, ആശ വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ, സാക്ഷരതാ പ്രേരക്മാർ എന്നിവരുടെ പ്രതിമാസ വേതനം 1000 രൂപ വീതം ഉയർത്തി. അങ്കണവാടി ഹെൽപ്പർമാർക്ക് 500 രൂപയും സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രതിദിനം 25 രൂപയും കരാർ ജീവനക്കാർക്ക് 5 ശതമാനവും ...
ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവ് പിടിയിൽ

ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: ഇൻസ്റ്റഗ്രാം സുഹൃത്തായ യുവാവ് പിടിയിൽ

KERALA NEWS
ശാസ്താംകോട്ട: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോട്ടയം സ്വദേശിയായ യുവാവിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരുമ്പായിക്കാട് കുമ്പളത്ത് ഹൗസിൽ സച്ചിൻ വർഗീസ് (26) ആണ് പിടിയിലായത്. പടിഞ്ഞാറേക്കല്ലട സ്വദേശിനിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തി നിരയാക്കിയത്.​സോഷ്യൽ മീഡിയ വഴി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടി മാനസികമായി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ വീട്ടുകാർ ശാസ്താംകോട്ട പൊലീസിൽ പരാതി നൽകി.​പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയത്തെത്തിയ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശാസ്താംകോട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ...

MTN NEWS CHANNEL