52കാരി ചിതയൊരുക്കി ജീവനൊടുക്കി.
തൃശൂർ: തന്റെ പേരിലുള്ള എല്ലാ സ്വത്തുവകകളും ഏകമകളുടെ പേരിലെഴുതിവച്ച് തൃശൂർ വാടാനപ്പള്ളിയില്‍ 52കാരി ചിതയൊരുക്കി ജീവനൊടുക്കി.തൃത്തല്ലൂർ ഏഴാംകല്ല് കോഴിശേരിയില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനിയാണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം. തനിക്കുള്ളതെല്ലാം മകള്‍ക്ക് എന്നെഴുതിയ കുറിപ്പ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.വീട്ടുവളപ്പില്‍ മതിലിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടി വിറകുകള്‍ കൂട്ടി ചിതയൊരുക്കിയാണ് ഷൈനി ജീവനൊടുക്കിയത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
ദുബായിലായിരുന്ന മകള്‍ ബിലു ഇന്നലെ പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിന്റെ താക്കോല്‍ സൂക്ഷിച്ചിരിക്കുന്ന ഇടം സൂചിപ്പിക്കുന്ന കുറിപ്പാണ് ബിലു ആദ്യം കണ്ടത്. ശേഷം വീടിനകത്തേയ്ക്ക് കയറിയപ്പോള്‍ ആത്മഹത്യാക്കുറിപ്പും കണ്ടെത്തുകയായിരുന്നു. പിന്നാലെ മകള്‍ അയല്‍ക്കാരെ വിളിച്ചുവരുത്തി നടത്തിയ ത...













