അർജുന്റെ മകന്റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ കേസ്
അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരെ കേസ്. യൂട്യൂബ് ചാനലിനെതിരെ (മഴവിൽ കേരളം)ബാലാവകാശ കമ്മീഷന് കേസ് എടുത്തു. അവതാരക അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. അവതാരകയ്ക്കും ചാനലിനുമെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതി നൽകിയത്. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നുമായിരുന്നു ആവശ്യം. പോക്സോ വകുപ്പിന്റെ പരിധിയിൽ പെടുന്ന കുറ്റമാണ് അവതാരക ചെയ്തതെന്നും പരാതിയിൽ പറയുന്നു. അർജുന്റെ കുട്ടിയുടെ പ്രതികരണമെടുത്തതിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. അതേസമയം അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി കത്ത് അയച്ചു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടര...