Saturday, June 20News That Matters
Shadow

പെട്രോളിയം മേഖലയിലെ പ്രതിസന്ധി: മുഖ്യമന്ത്രിക്ക് നിവേദനം നൽകി മലപ്പുറം ജില്ലാ എച്ച്.പി. ഡീലേഴ്സ് അസോസിയേഷൻ

മലപ്പുറം: പെട്രോളിയം മേഖലയിൽ നിലനിൽക്കുന്ന രൂക്ഷമായ പ്രതിസന്ധികൾക്കും വ്യാജ ഡീസൽ കടത്തിനുമെതിരെ മലപ്പുറം ജില്ലാ ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ (MDHPDA) പ്രതിനിധികൾ മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി. അസോസിയേഷൻ മുഖ്യ രക്ഷാധികാരി എ.കെ.എ. നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ 11.30-ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി കൈമാറിയത്.

സംസ്ഥാനത്തെ ഇന്ധന ഡീലർമാർ നേരിടുന്ന പ്രധാന പ്രതിസന്ധികളായ വ്യാജ ഡീസൽ വിപണനം, മാഹിയിൽ നിന്നും അനധികൃതമായി നികുതി വെട്ടിച്ച് കേരളത്തിലേക്ക് വൻതോതിൽ ഡീസൽ കടത്തുന്നത് മൂലമുണ്ടാകുന്ന വരുമാന നഷ്ടം തുടങ്ങിയ വിവിധ വിഷയങ്ങൾ നിവേദനത്തിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിവേദനത്തിലെ ആവശ്യങ്ങൾ വിശദമായി പഠിച്ച ശേഷം, കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ അടിയന്തിരമായി ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. അന്യസംസ്ഥാനങ്ങളിൽ നിന്നും കൊച്ചിയിലേക്ക് കപ്പൽ മാർഗ്ഗവും, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും റോഡ് മാർഗ്ഗവും എത്തുന്ന വ്യാജ ഡീസലിനെക്കുറിച്ചും മാഹിയിൽ നിന്നുള്ള നികുതി വെട്ടിപ്പിനെക്കുറിച്ചും സർക്കാരിന് വ്യക്തമായ ബോധ്യമുണ്ടെന്നും, ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശനവും അടിയന്തിരവുമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പുനൽകി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL