ആലപ്പുഴ: കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയറില്‍ യുവാവിന്റെ കഴുത്ത് കുരുങ്ങുകയായിരുന്നു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് മരം മുറിക്കുന്നത്തിനായി കെട്ടിയിരുന്ന കയറില്‍ കുരുങ്ങി സെയ്ദ് മരിക്കുന്നത്. തിരുവല്ല മുത്തൂരില്‍ വെച്ചാണ് അപകടമുണ്ടായത്. മുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് അപകടം. കഴുത്തില്‍ കയര്‍ കുരുങ്ങിയതിന് പിന്നാലെ യുവാവ് ബൈക്കില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. പങ്കാളിയും യുവാവിന്റെ രണ്ട് മക്കളും അപകടസമയം ബൈക്കിലുണ്ടായിരുന്നു. മൂവരും സുരക്ഷിതരാണ്. ഇവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നു.
യുവാവിന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ സ്വമേധയ കേസെടുക്കുകയും ചെയ്തു. ഗുരുതര അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കമ്മീഷന്‍ അംഗമായ വി.കെ. ബീനാകുമാരിയുടേതാണ് നടപടി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com