Wednesday, September 17News That Matters

ഗെയിം കളിക്കാൻ മൊബൈല്‍ നല്‍കിയില്ല; എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ആലപ്പുഴ: ഗെയിം കളിക്കാൻ മാതാപിതാക്കള്‍ മൊബൈല്‍ നല്‍കാത്തതിന് വീട്ടുകാരോട് പിണങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മാണത്താറ മോഹന്‍ലാല്‍ – അനിത ദമ്ബതികളുടെ മകന്‍ ആദിത്യന്‍ ആണ് വേദ വ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്.രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version