സവാള കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്നു കടത്ത്; KSRTC ബസ്സിൽ കടത്തിയ എം ഡി എം എയുമായി പിടിയിൽ
തൃശൂർ/പാലക്കാട്: സവാള കച്ചവടത്തിന്റെ മറവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് രാസലഹരി കടത്തുന്നത് പതിവാക്കിയ കുറ്റവാളി മയക്കുമരുന്ന് ശേഖരവുമായി കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് പിടിയിലായി. പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനായ സവാളക്കച്ചവടക്കാരൻ റെനിൽ രാജേന്ദ്രൻ ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 538 ഗ്രാം എം.ഡി.എം.എ (MDMA) എക്സൈസ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഒന്നരക്കോടി രൂപയിലധികം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി. വാളയാർ പാമ്പാംപള്ളത്തുള്ള ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് ബസ് യാത്രക്കാരനായ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് മാരക ലഹരിമരുന്ന് കണ്ടെടുത്തത്. കേരളത്തിലെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് ...



















