Thursday, September 18News That Matters
Shadow

PALAKKAD

‘റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്നാണ് പരാതി, അടിയന്തരമായി പരിഹാരം കാണും’; മന്ത്രി കെ ബി ഗണേഷ് കുമാർ

‘റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്നാണ് പരാതി, അടിയന്തരമായി പരിഹാരം കാണും’; മന്ത്രി കെ ബി ഗണേഷ് കുമാർ

LOCAL NEWS, PALAKKAD
പാലക്കാട്: പനയമ്പാടം അപകടത്തിൽ നാല് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം അവിടത്തെ ഡിടിസിയും ആർടിഒയും റിപ്പോർട്ട് സമർപ്പിക്കും. ട്രാൻസ്പോർട്ട് കമ്മീഷണറും അഡീഷണൽ കമ്മീഷണറും ഡൽഹിയിലാണുള്ളത്. നാളെ താൻ പാലക്കാട് സന്ദർശിക്കും. നേരിട്ട് അവരുമായി സംസാരിക്കും. മന്ത്രി കൃഷ്ണൻകുട്ടിയുമായും മന്ത്രി മുഹമ്മദ് റിയാസുമായും കൂടിയിരുന്ന് ആലോചിച്ച് വിഷയത്തിൽ അടിയന്തരമായി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു. 'ഹൈവെ പണിയാൻ വരുന്നിടത്ത് എഞ്ചിനിയേഴ്സിന് വലിയ റോളില്ല. ഓരോ കമ്പനികളെ ഏൽപ്പിച്ചിരിക്കുകയാണ്. അവരുടെ കോൺട്രാക്ടർമാരും അവരുടെ ഡിസൈനിങ്ങുമാണ്. വേൾഡ് ബാങ്കിൻ്റെ റോഡ് പോലെയാണ്. വേൾഡ് ബാങ്കിൻ്റെ റോഡിൽ പ്രാദേശികമായ എഞ്ചിനീയർമാർക്കോ പ്രാദേശിക പ്രതിനിധകൾക്കും കാര്യമില...
ഒന്നിച്ച് നാല് പേർ; അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി നാട്.

ഒന്നിച്ച് നാല് പേർ; അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി നാട്.

LOCAL NEWS, PALAKKAD
പനയമ്പാടം: പാലക്കാട് പനയമ്പാടത്ത് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ശനത്തിനെത്തിച്ചു. കരിമ്പനക്കല്‍ ഹാളിലാണ് പൊതുദര്‍ശനം. പ്രിയ കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കു കാണാന്‍ കരിമ്പനക്കല്‍ ഹാളിലേക്ക് നാട് ഒഴുകിയെത്തുകയാണ്. വിദ്യാര്‍ത്ഥിനികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഹാളില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, എംഎൽഎമാരായ കെ ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജില്ലാ കളക്ടർ ഡോ. എസ് ചിത്ര എന്നിവർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് ആദരം അർപ്പിച്ചത്. പത്ത് മണിവരെയാണ് പൊതുദര്‍ശനം. ഇതിന് ശേഷം തുപ്പനാട് ജുമാ മസ്ജിദില്‍ നാല് പേരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കും. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടന്ന ...
പാലക്കാട് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

പാലക്കാട് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട് കല്ലടിക്കോട്ട് സ്കൂൾ വിദ്യാർഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല്കുട്ടികൾ മരിച്ചു. ഒട്ടേറെ വിദ്യാർഥികൾക്കു പരുക്കേറ്റു. മൂന്നു വിദ്യാർഥികളുടെ നില ഗുരുതരമാണ്. ലോറിക്കടിയിൽ കുടുങ്ങിയ വിദ്യാർഥികളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണ്. കരിമ്പ ഹയർ സെക്കൻഡറി സ്കൂ‌ളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. മണ്ണാർകാട് ഭാഗത്തേക്കു പോകുകയായിരുന്ന സിമന്റ് ലോറിയാണ് വൈകിട്ട് നാലുമണിയോടെ അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്കു മറിയുകയായിരുന്നു. പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്കു മാറ്റി. https://youtu.be/2S8gnvlBrLk നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കാരാട്ട് കുറീസ് ചിട്ടിക്കമ്ബനി തട്ടിപ്പ്; രണ്ടാം പ്രതി സന്തോഷ് അറസ്റ്റില്‍

കാരാട്ട് കുറീസ് ചിട്ടിക്കമ്ബനി തട്ടിപ്പ്; രണ്ടാം പ്രതി സന്തോഷ് അറസ്റ്റില്‍

LOCAL NEWS, PALAKKAD
വേങ്ങര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളായ കാരാട്ട് കുറീസ്, നിധി ലിമിറ്റഡ് എന്നിവ പൂട്ടി ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ രണ്ടാം പ്രതി സന്തോഷ് ശ്രീജിത്ത് അറസ്റ്റില്‍. മലപ്പുറം ജില്ലയില്‍ നിന്നും സൗത്ത് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത്. ചിട്ടിയിലൂടെ ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച്‌ കാലാവധി പൂർത്തീകരിച്ചിട്ടും നിക്ഷേപകർക്ക് പിടിച്ച തുക നല്‍കാതെ ചതിചെയ്ത് സ്ഥാപനം പൂട്ടി ഉടമകള്‍ ഒളിവില്‍ പോയി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപനത്തിനെതിരെ ഇരുനൂറോളം പരാതികളിള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് . കാരാട്ട് കുറീസ്, ധന ക്ഷേമനിധി എന്നീ സ്ഥാപനങ്ങളുടെ എംഡി പാലേമാട് ഉണിച്ചന്തം കിഴക്കേതില്‍ സന്തോഷ്, ഡയറക്ടർ എടക്കര പാലോളി മുബഷിർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി . സ്ഥാപനം റെയ്ഡ് ചെയ്തു സ്ഥാപനത്തിലെ രേഖകളും മറ്റും രജി...

ഇത് ചരിത്ര വിജയം പാലക്കാട് വിജയിച്ച് രാഹുൽ

LOCAL NEWS, PALAKKAD
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അഭിമാനകരമായ മുന്നേറ്റം. മുന്‍ വര്‍ഷങ്ങളില്‍ പാലക്കാട് നഗരസഭാ മേഖലകളില്‍ ബിജെപി നേടിയ മേല്‍ക്കൈ തകര്‍ത്തുകൊണ്ടാണ് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നേറ്റം നടത്തുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇ ശ്രീധരന്‍ നഗരസഭയില്‍ നിന്ന് നേടിയത് 6239 വോട്ടിന്റെ ലീഡാണ്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലീഡ് 497 വോട്ടിലേക്ക് ചുരുങ്ങി. 5842 വോട്ടാണ് മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ബിജെപിക്ക് നഷ്ടപ്പെട്ടത്. അന്നും ഇന്നും സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറായിരുന്നു. എന്നാല്‍ ബിജെപി ശക്തികേന്ദ്രമായ ഈ മേഖലകള്‍ എല്ലാം എണ്ണിത്തീരുമ്പോള്‍ കോണ്‍ഗ്രസാണ് ഇവിടം മുന്നില്‍. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
‘ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്‌ടറി, പുറത്തുവന്നതിൽ സന്തോഷം’; രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ

‘ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്‌ടറി, പുറത്തുവന്നതിൽ സന്തോഷം’; രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ

LOCAL NEWS, PALAKKAD
പാലക്കാട്: കോൺഗ്രസ് പാർട്ടിയിലേക്ക് സ്വീകരണം ലഭിച്ച വേദിയിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സന്ദീപ് വാര്യർ. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായാണ് പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചു. വെറുപ്പ് മാത്രം പുറത്തുവിടുന്ന സംഘടനയിൽ നിന്ന് സ്നേഹം താൻ പ്രതീക്ഷിച്ചുവെന്നും എന്നാൽ പലഘട്ടത്തിലും സ്നേഹവും കരുതലും പിന്തുണയും കിട്ടിയില്ലെന്നും സന്ദീപ് തുറന്നടിച്ചു. ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളത്. അവിടെ അഭിപ്രായം പറയാൻ പോലുമുള്ള സ്വാതന്ത്രമില്ല. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ്. വ്യക്തി ബന്ധങ്ങളിൽ മതം തിരയാനോ ഇടപെടാനോ ശ്രമിച്ചിട്ടില്ല. പക്ഷേ സംഘടനയ്ക്ക് വേണ്ട് അശ്രാന്തം പണിയെടുത്തിട്ടുണ്ട്. എന്നിട്ടും ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഒരു വർഷം ചാനൽ ചർച്ചകളിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിയെന...
സരിന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥി, ഊതിക്കാച്ചിയ പൊന്ന്‌; പുകഴ്ത്തി ഇ പി ജയരാജന്‍

സരിന്‍ യോഗ്യനായ സ്ഥാനാര്‍ത്ഥി, ഊതിക്കാച്ചിയ പൊന്ന്‌; പുകഴ്ത്തി ഇ പി ജയരാജന്‍

LOCAL NEWS, PALAKKAD
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. സരിന്‍ ഉത്തമനായ ചെറുപ്പക്കാരനാണെന്നും പൊതുസമൂഹത്തോട് പ്രതിജ്ഞാബദ്ധയുള്ള ചെറുപ്പക്കാരനാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനസേവനത്തിന് വേണ്ടി വലിയ ശമ്പളമുള്ള ജോലി രാജിവെച്ചയാളാണ് സരിനെന്നും ഇ പി കൂട്ടിച്ചേര്‍ത്തു. 'കട്ടന്‍ചായയും പരിപ്പുവടയും' എന്ന പേരില്‍ ഇ പി ജയരാജന്റേതെന്ന പേരില്‍ പുറത്തവരാനിരുന്ന ആത്മകഥയില്‍ സരിനെതിരെയുള്ള പരാമര്‍ശവുമുണ്ടായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്ന് ആത്മകഥയുടേതെന്ന പേരില്‍ പുറത്ത് വന്ന പിഡിഎഫില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത കഴിഞ്ഞ ദിവസം തന്നെ നിരസിച്ച ഇ പി സരിനെ പിന്തുണച്ച് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു. സരിന്‍ വിശ്വസിച്ച രാഷ്ട്രീയത്തില്‍ സത്യസന്ധതയും നീതിയു...
പാലത്തിലെ മാലിന്യം നീക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടം; ഷൊര്‍ണൂരില്‍ നാല് പേർക്ക് ദാരുണാന്ത്യം

പാലത്തിലെ മാലിന്യം നീക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടം; ഷൊര്‍ണൂരില്‍ നാല് പേർക്ക് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട്: ഷൊർണൂർ പാലത്തിൽ ട്രെയിൻ തട്ടി രണ്ട് സ്ത്രീകളുൾപ്പെടെ നാല് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിങ്ങനെ നാല് പേരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഒരാളുടെ മൃതദേഹം താഴ്ചയിലേക്ക് വീണതിനാൽ തിരച്ചിൽ നടക്കുകയാണ്. തിരുവനന്തപുരം ഭാ​ഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയായിരുന്നു അപകടം. റെയിൽ വേട്രാക്കിലെ മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു ഇവർ. ട്രെയിൻ എത്തിയത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. കരാർ അടിസ്ഥാനത്തിൽ റെയിൽവേയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു, നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോണ്‍ഗ്രസില്‍  പൊട്ടിത്തെറി; ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി വിട്ടു

LOCAL NEWS, PALAKKAD
പാലക്കാട്: പാലക്കാട് കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗം, മുന്‍ എം.എല്‍.എ ഷാഫി പറമ്പിലുമായുള്ള ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിട്ടതിന് പിന്നാലെ പിരായിരി ദളിത് കോണ്‍ഗ്രസ്  മണ്ഡലം പ്രസിഡന്റായ കെ.എ. സുരേഷ് കൂടി കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെ.എ. സുരേഷ് അല്‍പ സമയം മുമ്പ് കോണ്‍ഗ്രസ് ഡി.സി.സി സെക്രട്ടറിയുമായി കൂടിക്കഴ്ച്ച നടത്തിയ ശേഷം സി.പി.ഐ.എമ്മില്‍ ചേരുമെന്ന് അറിയിച്ചിരുന്നു. ഷാഫി പറമ്പിലിന്റെ ഗ്രൂപ്പ് കളിമൂലമാണ് താന്‍ പാര്‍ട്ടി വിട്ടതെന്നാണ് സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വെള്ളിയാഴ്ച്ച പിരായിരി പഞ്ചായത്ത് അംഗം സിത്താരയും ഭര്‍ത്താവും മണ്ഡലം സെക്രട്ടറിയുമായ ജി.ശശിയും സമാനമായി ഷാഫി പറമ്പിലിനെതിരെ രംഗത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ ഇരുവരും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി. സരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.ഷാഫി പറമ്പില...
തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

LOCAL NEWS, PALAKKAD
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒന്നാം പ്രതി സുരേഷ് കുമാര്‍, രണ്ടാം പ്രതി പ്രഭുകുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അര ലക്ഷം രൂപ പിഴയും ചുമത്തി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ആണ് രണ്ടാം പ്രതി. ഡിസംബര്‍ 25-ന് വൈകുന്നേരം പൊതുസ്ഥലത്തുവച്ചായിരുന്നു അനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം നിരവധി തവണ പ്രതികള്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്...
പാലക്കാട് അപകടം: ‘കാരണമായത് കാര്‍ യാത്രികരുടെ അതിതവേഗതയും അശ്രദ്ധയുമെന്ന് പ്രാഥമിക കണ്ടെത്തല്‍’

പാലക്കാട് അപകടം: ‘കാരണമായത് കാര്‍ യാത്രികരുടെ അതിതവേഗതയും അശ്രദ്ധയുമെന്ന് പ്രാഥമിക കണ്ടെത്തല്‍’

LOCAL NEWS, PALAKKAD
പാലക്കാട്: കാർ യാത്രിക്കരുടെ അമിതവേഗതയും അശ്രദ്ധയുമാണ് കല്ലടിക്കോട് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തലെന്ന് പാലക്കാട് എസ് പി ആർ ആനന്ദ്. അപകടത്തിൽപ്പെട്ടവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ കോങ്ങാട് ബസ്റ്റാൻഡ് പരിസരത്ത് പൊതുദർശനത്തിന് വയ്ക്കും. കല്ലിക്കോട് അയ്യന്‍പ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോങ്ങാട് സ്വദേശികളായ വിജീഷ്, വിഷ്ണു, രമേശ്, മുഹമ്മദ് അഫ്സൽ, കാരാക്കുറിശ്ശി സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു പാലക്കാട് കല്ലടിക്കോട് നാടിനെ നടുക്കിയ അപകടമുണ്ടായത്. തെറ്റായ ദിശയിൽ എത്തിയ കാർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. സുഹൃത്തിനെ വീട്ട...

MTN NEWS CHANNEL