Thursday, January 15News That Matters
Shadow

PALAKKAD

പാലക്കാട് അപകടം: ‘കാരണമായത് കാര്‍ യാത്രികരുടെ അതിതവേഗതയും അശ്രദ്ധയുമെന്ന് പ്രാഥമിക കണ്ടെത്തല്‍’

പാലക്കാട് അപകടം: ‘കാരണമായത് കാര്‍ യാത്രികരുടെ അതിതവേഗതയും അശ്രദ്ധയുമെന്ന് പ്രാഥമിക കണ്ടെത്തല്‍’

LOCAL NEWS, PALAKKAD
പാലക്കാട്: കാർ യാത്രിക്കരുടെ അമിതവേഗതയും അശ്രദ്ധയുമാണ് കല്ലടിക്കോട് വാഹനാപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായി കണ്ടെത്തലെന്ന് പാലക്കാട് എസ് പി ആർ ആനന്ദ്. അപകടത്തിൽപ്പെട്ടവരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ കല്ലടിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ കോങ്ങാട് ബസ്റ്റാൻഡ് പരിസരത്ത് പൊതുദർശനത്തിന് വയ്ക്കും. കല്ലിക്കോട് അയ്യന്‍പ്പന്‍കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോങ്ങാട് സ്വദേശികളായ വിജീഷ്, വിഷ്ണു, രമേശ്, മുഹമ്മദ് അഫ്സൽ, കാരാക്കുറിശ്ശി സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു പാലക്കാട് കല്ലടിക്കോട് നാടിനെ നടുക്കിയ അപകടമുണ്ടായത്. തെറ്റായ ദിശയിൽ എത്തിയ കാർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു. സുഹൃത്തിനെ വീട്ട...

MTN NEWS CHANNEL