Friday, March 20News That Matters

പെരുന്നാള്‍ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് ഇമാം കുഴഞ്ഞുവീണ് മരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം. പെരുന്നാള്‍ ഖുതുബക്കിടെയായിരുന്നു മരണം. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദിലെ ഇമാമായ അബ്ദുല്‍ ഷുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം നടന്ന പ്രഭാഷണത്തിനിടെ ദേഹസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇമാം പെട്ടെന്ന് കുഴഞ്ഞ് വീണു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടുക്കി തൊടുപുഴ സ്വദേശിയാണ് അബ്ദുല്‍ ഷുക്കൂർ.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version