Friday, March 20News That Matters

വേങ്ങര ടൗൺ ജുമുഅ മസ്ജിദിൽ മധുരപലഹാര വിതരണവും പെരുന്നാൾ പ്രാർത്ഥനയും നടന്നു

വേങ്ങര: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് വേങ്ങര ടൗൺ ജുമുഅ മസ്ജിദിൽ വിശ്വാസികൾക്കായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു. മസ്ജിദ് കാരണവർ എൻ.ടി. ബാവ ഹാജി വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം.കെ. റസാഖ്, കെ.എസ്. മുസാപ്പു, പി.എ. ബാവ നല്ലടാൻ, മുഹമ്മദ് ഹാജി, സി.എച്ച്. സൈനുദ്ദീൻ, കെ.എസ്. ഷാക്കിർ, പി.എ. സക്കറിയ എന്നിവർ പങ്കെടുത്തു. പെരുന്നാൾ നമസ്കാരത്തിന് ശേഷം മസ്ജിദ് ഖത്തീബ് അബ്ദുസമദ് ഹസനി കൊട്ടുമല ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടി പ്രത്യേക പ്രാർത്ഥന നിർവഹിച്ചു. നൂറുകണക്കിന് വിശ്വാസികളാണ് മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിലും തുടർന്ന് നടന്ന ആഘോഷ പരിപാടികളിലും പങ്കുചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version