Thursday, September 18News That Matters

VENGARA

സർഗവസന്തം തീർത്ത കുരുന്നുകൾക്ക് സ്വീകരണം നൽകി

VENGARA
എ.ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂൾ ദ്വിദിന വാർഷികാഘോഷ പരിപാടിയിൽ മികച്ച കലാപ്രകടനം കാഴ്ച്ചവെച്ച നഴ്സറി വിഭാഗം കുട്ടികളെ സ്കൂൾ പി.ടി.എ കമ്മിറ്റിയും മാനേജ്മെൻ്റും അനുമോദിച്ചു.സ്കൂൾ മാനേജർ കെ.ലിയാഖത്തലി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് ഡോ. ഇ.കെ അബ്ദുറസാഖ്, മംഗലശ്ശേരി മൊയ്തീൻകുട്ടി, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ അൻളൽ കാവുങ്ങൽ, മുനീർ തലാപ്പിൽ, ടി.അംബിക, ടി.രമ്യ ,കെ ഷബീല, ടി.വി സഫീറ, , കെ ഷബീല, മുബീന, കെ .റുബീന എന്നിവർ ആശംസ നേർന്നു. ലത്തീഫ് കൊടിഞ്ഞി സ്വാഗതം പറഞ്ഞു....

അക്ഷരമുറ്റത്തെ ഓർമ്മകളിൽ സംഗമിച്ചപ്പോൾ ഓളം ചോല യുടെ താളമായി

VENGARA
എ ആർ നഗർ: ആറര പതിറ്റാണ്ട് മുമ്പ് അക്ഷരമുറ്റം വിട്ടു പോയവർ വീണ്ടും ഒത്തുകൂടിയപ്പോൾ അത് തലമുറകളുടെ സംഗമമായി.അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ ഇരുമ്പുചോല എയുപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി അധ്യാപക മഹാസംഗമമാണ് പഴയ തലമുറക്കാരെ കുട്ടിക്കാലത്തിലേക്ക് എത്തിച്ചത്.ഇതാകട്ടെ പുതിയ തലമുറക്കാർക്ക് ആവേശവുമായി. 65 വർഷത്തിനിടെ സ്കൂളിൽ നിന്നും പറന്നകന്നവർ കാദങ്ങൾക്കപ്പുറത്ത് നിന്നും വീണ്ടും സംഗമിച്ചപ്പോൾ അധികപേർക്കും പരസ്പരം തിരിച്ചറിയാനായില്ല.സോഷ്യൽ മീഡിയ വഴി പ്രയോജനപ്പെടുത്തിയാണ് കൂട്ടായ്മ ഒരുക്കിയത്.ആയിരക്കണക്കിന് പേർ അംഗങ്ങളായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും 30 ബാച്ച് ഗ്രൂപ്പുകളിൽ രൂപവൽക്കരിച്ച് ചിട്ടയായി രൂപപ്പെടുത്തിയാണ് അക്ഷരമുറ്റം സംഗമ ഭൂമിയാക്കിയത്. പൂർവ്വാധ്യാപകരുടെ സൊറ പറച്ചിൽ കൂടിയിരുന്നവരുടെ ഓർമ്മകളെ പതിറ്റാണ്ടുകൾ പിറകിലേക്ക് കൊണ്ടുപോയി. സംഗമം തിരൂരങ്ങാടിഎസ് . എച്ച്. ഒ പ്രദീപ് കുമാർ ഉദ്ഘാടനം ചെ...

അറിവിന്റെ ആദ്യാക്ഷരം നുകർന്ന് വെങ്കുളം സൽമാനു ഫാരിസി സെന്റർ ഫത്‌ഹേ മുബാറക്

VENGARA
ഊരകം വെങ്കുളം സൽമാനുൽ ഫാരിസി ഹയർ സെക്കണ്ടറി മദ്‌റസ പ്രവേശനോത്സവം- ഫത്‌ഹേ മുബാറക് നടന്നു. അക്ഷര ലോകത്തേക്ക് ആദ്യ ചുവട് എന്ന ശീർഷകത്തിൽ നടന്ന ഫത്ഹേ മുബാറകിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രെട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. സുന്നി ജംഇയത്തുൽ മുഅല്ലിമീൻ ജില്ലാ ഫിനാൻസ് സെക്രെട്ടറി അബ്ദുൽ ജബ്ബാർ ബാഖവി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം ഷാഹിദ് സഖാഫി ഇല്ലിപ്പിലാക്കൽ ആമുഖ പ്രഭാഷണം നടത്തി. ലഹരിയുടെ വൻ വിപത്തുകളെ വരച്ചുകാട്ടിയ എക്സ്പ്പോയും ലഹരിയുടെ ദൂഷ്യ ഫലങ്ങളെ കുറിചുള്ള ബോധവൽകരണവും നടന്നു. അലി ഫാളിലി, റഈസ് സഖാഫി, സൈനുദ്ധീൻ ഹാജി, ഷാഫി മുസ്‌ലിയാർ, അതീഖ് റഹ്മാൻ,അബ്ദുൽ വാസിഹ് വിപി, അബ്ദുൽ ഹസീബ് ടിസി, അഡ്വ. മഷ്ഹൂദ് നൂറാനി സംബംന്ധിച്ചു. പടം: ഊരകം വെങ്കുളം സൽമാനുൽ ഫാരിസി സെന്ററിൽ നടന്ന ഫത്ഹേ മുബാറകിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറൽ സെക്രെട്ടറി ഊരകം അബ്ദ...

ഇരുപത്തിയഞ്ച് വർഷത്തെ സേവനം:അബ്ദു മുസ്ലിയാരെ ആദരിച്ചു

VENGARA
ഇരിങ്ങല്ലൂർ :കുറ്റിത്തറമ്മൽ ബിദായത്തുൽ ഹിദായ മദ്രസയിൽ ഇരുപത്തിയഞ്ച് വർഷം സേവനമനുഷ്ഠിച്ച അബ്ദു മുസ്ലിയാർ പാലാണിയെ ആദരിച്ചു. മഹല്ല് ഖാസി ഓടക്കൽ കുഞ്ഞാപ്പു ഖാസിമി ചടങ്ങിന്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു. മദ്രസ പ്രസിഡന്റ്‌ സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷനായി. സെക്രട്ടറി എം. കെ. ഉനൈസ് വാഫി, സദർ മുഅല്ലിം പി.അബ്ദുൽ ബാസിത്ത് വാഫി,എം. കെ. ഹസീബ് ഹുദവി,കമ്മിറ്റി ഭാരവാഹികളായ കെ. കെ. മുസ്തഫ, എൻ. മുഹമ്മദാലി, കെ. കാദർ, പി. കെ. ഗഫൂർ,കെ. ഹുസൈൻ,ടി. പി.അനീസ്, കെ. കെ. നവാഫ്‌,മദ്രസ അധ്യാപകരായ പി. മുസ്തഫ ഉമൈരി, എം. കെ. അബ്ദുറഹ്മാൻ മുസ്ലിയാർ, സി. പി. കരീം മുസ്ലിയാർ, ഫത്താഹ് ഹുദവി, അഫ്സൽ വാഫി തുടങ്ങിയവർ പ്രസംഗിച്ചു. ഇതൊടാനുബന്ധിച്ചു പ്രവേശനോത്സവവും പൊതു പരീക്ഷകളിലെ വിജയികൾക്കുള്ള അനുമോദാനവും നടന്നു....

വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി

VENGARA
വേങ്ങര: ലോകാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ ബോധവൽക്കരണ പരിപാടികൾക്ക് തുടക്കമായി. ആരോഗ്യകരമായ തുടക്കം പ്രതീക്ഷാനിർഭരമായ ഭാവി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വേങ്ങര പഞ്ചായത്തിലെ അഞ്ച് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ കൂട്ടനടത്തം സംഘടിപ്പിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ച് നടന്ന സെമിനാർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ഭേരി, ക്യാൻസർ രോഗ ബോധവൽക്കരണ നോട്ടീസ് എന്നിവയുടെ പ്രകാശന കർമ്മം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സലീല അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബൂബക്കർ മാസ്റ്റർ, പബ്ലിക്ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ തങ്ക തുടങ്ങിയവർ ആശംസകൾ നേർന്നു. സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ...

​ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ് വിതരണം ചെയ്തു.

VENGARA
വേങ്ങര ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി രജിസ്റ്റേര്‍ഡ് ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ്‌ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ 13 ക്ലബ്ബുകള്‍ക്കുള്ള സ്പോര്‍ട്സ് കിറ്റ്‌ വിതരണം പ്രസിഡന്റ് ഹസീന ഫസല്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ എ കെ സലിം,കുറുക്കൻ മുഹമ്മദ്, റഫീക്ക് മൊയ്തീൻ ചോലക്കൻ, യൂസഫലി വലിയോറ, റുബീന അബ്ബാസ്, നുസ്രത്ത് തുമ്പയിൽ, ഹെഡ്മാസ്റ്റർ ഹരിദാസ് സി, പഞ്ചായത്ത് ജീവനക്കാർ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു...

അരിക്കുളം അംഗൻവാടി കം ക്രഷ് ആരംഭിച്ചു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്തിലെ സെന്റർ നമ്പർ 1 അരിക്കുളം അംഗൻവാടിയിൽ പുതിയതായി ആരംഭിച്ച അംഗൻവാടി കം ക്രഷ് കേന്ദ്രത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എ.കെ. സലിം സ്വാഗതം പറഞ്ഞു. വികസന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഹസീന ബാനു അധ്യക്ഷയായിരുന്നു.ചടങ്ങിൽ മുഖ്യാതിഥിയായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബെൻസീറ ടീച്ചർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗമായ ശ്രീ അബ്ദുൽ ഖാദർ സിപി, ALM & SC അംഗങ്ങളായ ശ്രീ എ.കെ മജീദ്, ശ്രീ ഹസീബ്. പി എന്നിവർ ആശംസകൾ അർപ്പിച്ചു. അംഗൻവാടി കം ക്രഷിന്റെ പ്രവർത്തനത്തെക്കുറിച്ച് CDPO ശ്രീമതി ശാന്തകുമാരി വിവരിച്ചു. രക്ഷിതാക്കൾ, കുട്ടികൾ, ALM & SC അംഗങ്ങൾ, അമ്മമാർ, ക്രഷ് ജീവനക്കാർ, അങ്കണവാടി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിന് ഐസിഡിഎസ് സൂപ്പർവൈസർ ജസീന മ...

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം – ബ്ലോക്ക്തല പ്രഖ്യാപനം നടത്തി

VENGARA
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുളിക്കൽ അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷനായ ചടങ്ങ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു. യു.എം ഹംസ (പ്രസിഡണ്ട് കണ്ണമംഗലം പഞ്ചായത്ത്), സലീന കരുമ്പിൽ (പ്രസിഡണ്ട് തെന്നല പഞ്ചായത്ത്), സലീമ ടീച്ചർ (പ്രസിഡണ്ട് പറപ്പൂർ പഞ്ചായത്ത്), ഫസലുദ്ദീൻ തയ്യിൽ (പ്രസിഡണ്ട് എടരിക്കോട് പഞ്ചായത്ത്), സഫീർ ബാബു പി.പി (ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി) , സഫിയ മലേക്കാരൻ (ബ്ലോക്ക് വികസന സ്റ്റാൻറിംഗ് കമ്മിറ്റി), സുഹിജാബി (ബ്ലോക്ക് ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻറിംഗ് കമ്മിറ്റി), എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജന പ്രതിനിധികൾ, ഹരിത കേരളം മിഷൻ മലപ്പുറം ജില്ലാ റിസോഴ്സ്സ് പേഴ്സൺ ജോഷോ, ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജുനൈ...

പൗരസമിതി മയക്ക്മരുന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

VENGARA
വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ ഈദ് ദിനത്തിൽ ടൗൺ ജുമാ മസ്ജിദ് പരിസരത്ത് മയക്ക്മരുന്ന് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഈദാശംസകൾ നേർന്ന് കൊണ്ട് മധുരപലഹാര വിതരണവും, ലഹരി വിരുദ്ധ ബോധവൽക്കരണ നോട്ടീസ് വിതരണവും, പൗരപ്രമുഖനും, പള്ളി കാരണവരുമായ NT ബാവ ഹാജി നിർവ്വഹിച്ചു. പൗരസമിതി പ്രസിഡണ്ട് MK റസാക്ക്, നെല്ലാടൻ മുഹമ്മദ് ഹാജി, പി.എ. ബാവ, CH സൈനുദ്ധീൻ, MT കരീം തുടങ്ങിയവർ നേതൃത്വം നൽകി....

യുവാവ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

VENGARA
വേങ്ങര : കൂരിയാട് യുവാവ് താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കൂരിയാട്ടുപടിക്കൽ ശങ്കരൻ (Late) എന്നവരുടെ മകൻ സനിൽ (40) ആണ് മരണപ്പെട്ടത്. വീട്ടുകാർ രണ്ട് ദിവസത്തെ കൊടുങ്ങല്ലൂർ ക്ഷേത്രദർശനം കഴിഞ്ഞ് എത്തി വീട് തുറന്നപ്പോഴാണ് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തി തുടർ നടപടി ആരംഭിച്ചു....

കണ്ണമംഗലം എരണിപ്പടി സംഘടിപ്പിച്ച ഈദുഗാഹ് ഗസ്സയിലെ കുഞ്ഞുങ്ങൾക്ക് സമർപ്പിച്ചു

VENGARA
വേങ്ങര : ഗസ്സ മുനമ്പിലെ ഇസ്രായേൽ നരനായാട്ടിൽ കൊല്ലപ്പെട്ടവരും, മുറിവേൽപ്പിക്കപ്പെട്ടവരും, നിരാലംബരുമായ കുഞ്ഞുങ്ങൾക്ക് വേണ്ടി ഇപ്രാവശ്യം നമ്മുടെ ഈദ് സമർപ്പിക്കണമെന്ന് ഈദുഗാഹുകളിൽ ഉദ്ബോധനങ്ങളുയർന്നു. കണ്ണമംഗലം എരണിപ്പടി ഓഡിറ്റോറിയത്തിന് മുന്നിൽ സംഘടിപ്പിച്ച ഈദുഗാഹിന് അമീൻ മമ്പാട് നേതൃത്വം നൽകി. എ. ഹംസ മാസ്റ്റർ, ഇ. കെ ഖാദർ ബാബു, നാസർ മണ്ടോട്ടിൽ, ടി. പി ആലിമൊയ്‌ദീൻ, അരീക്കൻ മൊയ്‌തീൻ കുട്ടി, ഇ. കെ ആലിമൊയ്‌ദീൻ എന്നിവർ നേതൃത്വം നൽകി....

വേങ്ങര ടൗൺ ഈദ് കമ്മിറ്റി ലഹരിക്കെതിരെ ബോധവൽക്കരണമായി ഈദ് ഗാഹ്

VENGARA
വേങ്ങര :വർദ്ധിച്ചുവരുന്ന ലഹരി വ്യാപനത്തിനെതിരെ വിശ്വാസികൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നൽകി ചെറിയ പെരുന്നാൾ ദിനത്തിലെ ഈദ് ഗാഹ്. വേങ്ങര ടൗൺ ഈദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എ പി എച്ച് ഗ്രൗണ്ടിൽ നടന്ന ഈദ് ഖുതുബയും തുടർന്ന് പ്രതിജ്ഞക്കും സ്ത്രീകളും കുട്ടികളുമടക്കംആയിരങ്ങൾ പങ്കെടുത്തു.ലഹരി വ്യാപനത്തിനെതിരെ ശക്തമായ പ്രവർത്തനങ്ങൾക്ക് പെരുന്നാൾദിനത്തെ ഉപയോഗപ്പെടുത്തണമെന്നും ദൈവദൈവഭയവുംമതഗ്രന്ഥങ്ങളിലുള്ള നിർദ്ദേശങ്ങളും വിശ്വാസികൾക്ക് ഇത്തരം ലഹരികളിൽ നിന്നും മാറി നിൽക്കാൻ വലിയ നിർദ്ദേശങ്ങൾ ആണ് നൽകുന്നത് എന്നും സമൂഹത്തിൽ വർദ്ധിച്ചുവരുന്നരാസ ലഹരികൾവലിയ പ്രത്യാഘാതങ്ങൾ ആണ് നാട്ടിൽ ഉണ്ടാക്കുന്നതെന്നും,കുടുംബത്തെയും നാടിനെയും തലമുറയെയും നശിപ്പിക്കുന്ന ഇത്തരം തിന്മകൾക്കെതിരെ മുത്ത പ്രഖ്യാപനത്തിന് തയ്യാറാകണമെന്നുംഈദ് സന്ദേശത്തിൽ ഖത്തീബ് പി.കെ. നൗഫൽഅൻസാരി ഉണർത്തി. ടൗൺ ഈദ് ഗാഹ് കമ്മറ്റി അംഗങ്ങളായഎൻ ടി അബ്ദുറഹ്മ...

വേങ്ങര മണ്ഡലം ഈദ് ഗാഹ് സംഗമം നടത്തി.

VENGARA
വേങ്ങര മണ്ഡലം ഈദ് ഗാഹ് കമ്മറ്റിക്ക് കീഴിൽ PP HALL കോമ്പൗണ്ടിൽ വിപുലമായ രീതിയിൽ ഈദ് സംഗമം നടത്തി. കോമ്പൗണ്ട് നിറഞ്ഞ വിശ്വാസികൾക്ക് നമസ്കാരത്തിന് ബഹുമാന്യനായ ജാമിയ അൽ ഹിന്ദ് അൽ ഇസ്ലാമിയ ഡയറക്ടർ ഫൈസൽ മൗലവി നേതൃത്വം നൽകി. ലഹരിയിൽ നിന്ന് മുക്തമായ ഒരു സമൂഹം വളർന്നു വരേണ്ടത്തിന്റെയും, റമദാൻ മാസത്തിൽ നേടിയെടുത്ത ചൈതന്യം നിലനിർത്തേണ്ടതിന്റെയും ആവശ്യകത ഖുതുബയിൽ സൂചിപ്പിച്ചു. ലോകത്ത് വേദനിക്കുന്ന സഹോദരങ്ങൾക്ക് ക്ഷമയും സൗഖ്യവും കിട്ടുവാൻ പ്രത്യേക പ്രാർത്ഥനയും നടത്തി. സംഗമത്തിനുശേഷം മധുര പലഹാരങ്ങൾ വിതരണം ചെയ്തു, പരസ്പരം സ്നേഹം പങ്കുവെച്ച് നിറഞ്ഞ മനസ്സുമായി ഈദ് ഗാഹിൽ നിന്ന് പിരിഞ്ഞു പോയി....

സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് ജേഴ്‌സി ലോഞ്ചിങ് സംഘടിപ്പിച്ചു

VENGARA
കൂരിയാട് നടക്കാൻ പോകുന്ന ഓൾ കേരള സെവെൻസ് ഫുട്ബോൾ MEGA SOCCER CUP-2k25 ന്റെ ഭാഗമായി സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് കുറ്റൂർ, മാടംചിന ടീം ജേഴ്‌സി ലോഞ്ചിങ് -മുൻ ഇന്ത്യൻ ഫുട്ബോൾ താരവും, മലപ്പുറത്തിന്റെ യഷസ്സ് വാനോളം ഉയർത്തി കൊണ്ട് കേരളത്തിന്റെ സ്വകാര്യ അഹങ്കാരവുമായി മാറിയ അനസ് എടത്തൊടിക നിർവഹിച്ചു. ചടങ്ങിൽ സിറ്റി ക്ലബ് ഉപദേശക സമിതി അംഗങ്ങളായ അബ്ദു പാറമ്മൽ, ജാഫർ ചെമ്പൻ, മുനീർ കെപിസി ,ഇക്ബാൽ ചോലക്കൻ ,ജലീൽ ചോലക്കൻ എന്നിവരും ക്ലബ് ഭാരവാഹികളായ നിസാർ കാരാടൻ, ആരിഫ് ചെമ്പൻ, റഷീദ് ആലുങ്ങൽ, മുഹമ്മദ് സുഫൈൽ എന്നിവർ പങ്കെടുത്തു...

“തദ്കിറ 2025” റംസാൻ റിലീഫിൻ്റെ ഭാഗമായി ധനസഹായം വിതരണം ചെയ്തു.

VENGARA
ദുബായ് കെഎംസിസി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റിയുടെ "തദ്കിറ 2025" റംസാൻ റിലീഫിൻ്റെ ഭാഗമായി ധനസഹായം വിതരണം ചെയ്തു. ഒതുക്കുങ്ങൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങ് വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി. കെ. അസ്ലു സാഹിബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേക്കുമുള്ള ധനസഹായ വിതരണത്തിൻ്റെ ഉദ്ഘാടനവും, ഒപ്പം, ഒതുക്കുങ്ങൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഹ്മ ചാരിറ്റബിൾ സൊസൈറ്റിക്കും പഞ്ചായത്ത് msf കമ്മിറ്റിക്കുമുള്ള ധനസഹായങ്ങളുടെ വിതരണവും അദ്ദേഹം നിർവ്വഹിച്ചു. കമ്മിറ്റി ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ ചോലക്കൽ സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി വേങ്ങര മണ്ഡലം ട്രഷറർ അടാട്ടിൽ കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ വി. എഫ്. ശിഹാബ് മാസ്റ്റർ, ടി. സി. കുഞ്ഞാലൻ, ഉമ്മർ ഖാൻ സി, ഗ്ലോബൽ കെഎംസിസി പ്രസിഡൻ്റ് മജീദ് കോട്ടീരി, ഗ്ലോബൽ കെഎംസിസി ജനറൽ കോഡിനേറ്റർ പി. എം. ബഷീർ ...

മഹ്ളറത്തുൽ ബദ്‌രിയ്യയും സമൂഹ ഇഫ്താറും സംഘടിപ്പിച്ചു

VENGARA
ഇരിങ്ങല്ലൂർ: കേരള മുസ്ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നുവരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ബദ്ർ അനുസ്മരണവും മഠത്തിൽ ജുമാമസ്ജിദ് ഖബർ സിയാറത്തും സമൂഹ ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മഠത്തിൽ ജുമാമസ്ജിദ് ഖബർ സിയറത്തിന് ഏ കെ അബ്ദുറഹ്മാൻ സഖാഫി നേതൃത്വം നൽകി. ബദ്ർ അനുസ്മരണ പ്രഭാഷണം കെ പി യൂസുഫ് സഖാഫി കുറ്റാളൂർ നിർവഹിച്ചു. മഹ്ളറത്തുൽ ബദ്‌രിയ്യക്ക് പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി മുസ്തഫ സഖാഫി, പി മുഹമ്മദ്‌ മുസ്‌ലിയാർ, സഫുവാൻ സഖാഫി വെള്ളില, റാഷിദ്‌ അഹ്സനി പൊട്ടിക്കല്ല്, എ കെ സിദ്ധീഖ് സൈനി തുടങ്ങിയവർ നേതൃത്വം നൽകി.കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രവർത്തകരും മജ്മഇലെ വിദ്യാർത്ഥികളും ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി....

ലോക ജലദിനത്തില്‍ കല്ലേങ്ങല്‍പ്പടി അങ്കണവാടി പക്ഷികള്‍ക്കും മറ്റ്ജീവികള്‍ക്കും കുടിവെള്ളം ഒരുക്കി

VENGARA
വേങ്ങര: ലോക ജലദിനത്തില്‍ ഊരകം കല്ലേങ്ങല്‍പ്പടിയിലെ കുട്ടികളും അങ്കണവാടി പ്രവര്‍ത്തരും ചെര്‍ന്ന് പക്ഷികള്‍ക്കും മറ്റ്ജീവികള്‍ക്കും കുടിവെള്ളം ഒരുക്കി. തുടര്‍ന്ന്ജലം ജീവജലം ബോധവല്‍ക്കരണക്ളാസ്സ് നടത്തി. വര്‍ക്കര്‍ മാലതി ക്ളാസെടുത്തു. സി.ഹെല്‍പ്പര്‍.പ്രമീള.പി.എന്നിവര്‍ പങ്കെടുത്തു

വേങ്ങര ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഉദ്ഘാടനം പ്രസിഡണ്ട് ഹസീന ഫസൽ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ടി കെ കുഞ്ഞിമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ കെ സലിം, വികസന സ്റ്റാൻഡിങ് പേഴ്സൺ ഹസീന ബാനു, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ് മടപ്പള്ളി, മെമ്പർമാരായ ഖമർബാനു, നുസ്റത്ത് തുമ്പയിൽ, അബ്ദുൽ കരീം ടി ടി, റുബീന അബ്ബാസ്, ജംഷീറ എ കെ, റഫീഖ് മൊയ്തീൻ, നജ്മുന്നിസ സാദിഖ്, ആസ്യ പാറയിൽ, നഫീസ എ കെ, കുറുക്കൻ മുഹമ്മദ്, നുസ്രത്ത് അമ്പാടൻ, മൈമൂന എൻ ടി, അബ്ദുൽ ഖാദർ സി പി, സെക്രട്ടറി അനിൽകുമാർ ജി, ഐ സി ഡി എസ് സൂപ്പർവൈസർ ജസീന മോൾ, ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു....

വേങ്ങര ഗ്രാമപഞ്ചായത്ത് അതിദരിദ്ര ഗുണഭോക്താക്കൾക് ഉപജീവനമാർഗത്തിനുള്ള ഫണ്ട് കൈമാറി

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് അതിദരിദ്ര ഗുണഭോക്താക്കൾക് കുടുംബശ്രീ ജില്ലാമിഷൻ ഉജ്ജീവനം ക്യാമ്പയിൻന്റെ ഭാഗമായി ഉപജീവനമാർഗത്തിനുള്ള ഫണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഫസൽ കൈമാറി, ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ TK കുഞ്ഞിമുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ ഹസീനഭാനു CP, AK സലീം, ആരിഫ മടപ്പള്ളി , വാർഡ് മെമ്പർമാരായ നുസ്രത്ത് അമ്പടാൻ, റഫീഖ് ചോലക്കൻ, അബ്ദുൽ ഖാദർ, അബ്ദുൽ കരീം, മൈമൂന NT, അസിസ്റ്റന്റ് സെക്രട്ടറി, VEO, Cds ചെയർപേഴ്സൺ പ്രസന്ന, CDS മെമ്പർമാരായ ജമീല, ഷീലദാസ്, വിമല, സൽ‍മ അക്കൗണ്ടന്റ് ശുഭ SD CRP ജ്വാല എന്നിവരും പങ്കെടുത്തു വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

LDF വേങ്ങര നിയോജക മണ്ഡലം പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

VENGARA
വേങ്ങര : കേന്ദ്ര ബജറ്റിൽ കേരളത്തിന് പണം നീക്കിവെക്കാത്തതിലും കേരളത്തോട് മോദി സർക്കാർ പുലർത്തുന്ന അവഗണനയിലും പ്രതിഷേധിച്ച് എൽ ഡി എഫ് വേങ്ങര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വേങ്ങര പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ ഐ എൻ എൽ സംസ്ഥാന സെക്രട്ടറി ഒ എ ഷംസു ഉദ്ഘാടനം ചെയ്തു. സി പി ഐ മണ്ഡലം സെക്രട്ടറി കെ നയീം അധ്യക്ഷനായി. മുസ്തഫ കടമ്പോട്ട്, സിപി രാധാകൃഷ്ണൻ, പി സൈഫുദ്ദീൻ, ഹനീഫ പാറയിൽ എന്നിവർ സംസാരിച്ചു. കൺവീനർ കെ ടി അലവിക്കുട്ടി സ്വാഗതവും പി പത്മനാഭൻ നന്ദിയും പറഞ്ഞു. മാർച്ചിന് ഐ എൻ എൽ ജില്ലാ പ്രസിഡൻ്റ് ടി എ സമ്മദ്, എൻ കെ പോക്കർ, കെ പുഷ്പാംഗദൻ ,വി ശിവദാസ് , ചെമ്പൻ ശിഹാബുദ്ദീൻ, കെ ടി എ സമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version