ഇരിങ്ങല്ലൂർ : കേരള മുസ്‌ലിം ജമാഅത്ത് കോട്ടപ്പറമ്പ് യൂണിറ്റിന് കീഴിൽ നടന്നു വരുന്ന മാസാന്ത മഹ്ളറത്തുൽ ബദ്‌രിയ്യയും ഹുബ്ബൂറസൂൽ പ്രഭാഷണവും പ്രൗഢമായി സമാപിച്ചു. 32-ാം മത് എസ്. എസ്. എഫ് സാഹിത്യോത്സവിൽ സംസ്ഥാന, ജില്ലാ, ഡിവിഷൻ തലങ്ങളിൽ വിവിധ വിഭാഗത്തിൽ മത്സരിച്ച പ്രതിപകളെ മഹല്ല് പ്രസിഡന്റ് സി പി കുഞ്ഞമ്മദ് മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, പി മുഹമ്മദ് മുസ്‌ലിയാർ, പി സി എച് അബൂബക്കർ സഖാഫി, പിലാക്കൽ മുസ്തഫ സഖാഫി, ഏ കെ റഹൂഫ് സഖാഫി, ഏ കെ സിദ്ധീഖ് സൈനി തുടങ്ങിയവർ നേതൃത്വം നൽകി.