കോട്ടക്കൽ: യൂറോപ്പ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ മെഡിക്കൽ ചാരിറ്റി സോഷ്യൽ വർക്ക് കോഡിനേറ്റർ വേൾഡ് കെഎംസിസി സെക്രട്ടറി ഡോ: അലി കുനാരി (ജനറൽ മെഡിസിൻ ഫിസിഷ്യൻ) കോട്ടക്കൽ, പുത്തൂർ എലോറ മെഡിക്കൽ ഹോസ്പിറ്റൽ സന്ദർശിച്ചു. യൂറോപ്പ്യൻ രാജ്യങ്ങളിൽ മികച്ച ചാരിറ്റി സോഷ്യൽ മെഡിക്കൽ രംഗത്ത് മികച്ച സേവനത്തിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിയാണ് ഡോക്ടർ അലി റഷ്യ, ഉക്രൈൻ യുദ്ധകാല സമയത്തും. ഗൾഫ് വിദേശ രാഷ്ട്രങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിൽ. നിരാലപ്പരായ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് മുന്നിൽ പ്രവർത്തിച്ച വ്യക്തി എന്ന നിലക്ക് അദ്ദേഹത്തെ എലോറ മെഡിക്കൽ ഹോസ്പിറ്റൽ ഉപഹാരം നൽകി അനുമോദിച്ചു ഡോ. അജ്മൽ ഉപഹാരം കൈമാറി. മാനേജർ അസീസ് പഞ്ചിളി, വിസ്മ, മുനീറ, മാജിത സഹറിൻ, ആതിര, ശദ്ധീദ്, ഷിബില, മഷ്ഹൂദ, നദഷംന എന്നിവർ സംബന്ധിച്ചു.