വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയില്‍ കോര്‍ട്ടേഴ്സില്‍ മോഷണം നടത്തിയ പ്രതിയെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശിയും കീൽകുളം സ്വദേശിയും അരികുളം ക്വാർട്ടേഴ്സില്‍ താമസക്കാരനുമായ രാജേഷ് കുമാർ (46)നെയാണ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയായ തൊഴിലാളി താമസിക്കുന്ന ക്വാർട്ടേർസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ട്ടാവ് 6000 രൂപ മോഷ്ട്ടിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടി കൂടി പോലീസിലേല്പിക്കുകയായിരുന്നു. പ്രതിയെ റിമാന്റ് ചെയ്തു.