Wednesday, September 17News That Matters

KGOF സംസ്ഥാന സ്പോട്സ് മീറ്റ് വേങ്ങരയിൽ, സ്വാഗതസംഘം രൂപീകരിച്ചു

വേങ്ങര : കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (KGOF) സംസ്ഥാന സ്പോട്സ് മീറ്റ് സപ്തംബർ 13-14 തീയതികളിൽ വേങ്ങരയിൽ നടക്കും. സബാഹ് സ്ക്വയറിൽ വെച്ച് നടന്ന സ്വാഗതസംഘം രുപീകരണ യോഗം സബാഹ് കുണ്ടുപഴക്കൽ ഉദ്ഘാടനം ചെയ്തു. നഹിം കെ അദ്യക്ഷതവഹിച്ചു. ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിൻ്റൻ, ചെസ്സ്, കേരംസ് എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. ഡോ: നൗഫൽ ഇ വി, ജംഷീദ് കെ, ഡോ: അബ്ദുല്ല കെ, വിഷ്ണു ആർ, ഡോ: സക്കീർ, സലാഹുദ്ദീൻ കൊട്ടെക്കാട്ട്, കെ. പുഷ്പാംപാംഗതൻ, പി.കെ റഷീദ്, ബാബു ചേറൂർ, ഉണ്ണി കെ, അയ്യപ്പൻ കെ, ശിവശങ്കരൻ കെ, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version