Thursday, January 15News That Matters

VENGARA

അന്തരിച്ച ശ്രീ താഴത്ത് വീട്ടിൽ സുരേഷ്ബാബു അനുസ്മരണയോഗം നടത്തി

VENGARA
വേങ്ങര : അന്തരിച്ച ടി വി സുരേഷ്ബാബു അനുസ്മരണയോഗം നടത്തി. ബിജെപി കുന്നുംപുറം ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ കാര്യകർത്താക്കൾ ശ്രീ ബാബുവിനെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. ബിജെപി യുടെ ബൂത്ത്‌ - പഞ്ചായത്ത് ചുമതല മുതൽ വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചുമതലകളും വഹിച്ച് പ്രസ്ഥാനത്തിനു മുതൽക്കൂട്ടായിരുന്നു ടി വി ബാബു എന്ന് അനുസ്മരിച്ചു കൊണ്ട് കാര്യകർത്താക്കൾ പറഞ്ഞു. നിലവിൽ ഹിന്ദു ഐക്യവേദി തിരൂരങ്ങാടി താലൂക്ക് ജോയിൻ സെക്രട്ടറി ആയിരുന്നു അന്തരിച്ച ശ്രീ ടി വി ബാബു. ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ ബിജെപി സെൻട്രൽ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ, രാഷ്ട്രീയ സ്വയം സേവകസംഘത്തിന് വേണ്ടി ഭുവനേശ്വൻ കണ്ണമംഗലം, എം സതീഷ് എ ആർ നഗർ, സേവാഭാരതിക്ക് വേണ്ടി എം വി കൃഷ്ണൻ കണ്ണമംഗലം, പ്രതീപ് തൊട്ടശ്ശേരിയറ, ടി ...

‘ഖത്തർ ഷെയ്ഖ്’ വേങ്ങര പോലീസിന്റെ പിടിയിൽ.

VENGARA
വേങ്ങര: ആളില്ലാത്ത വീടുകൾ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതിയെ വേങ്ങര പോലീസ് കക്കാട്‌ നിന്ന് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ, പെഴക്കപ്പിള്ളി, മുടവൂർ, പാണ്ടിയാർപ്പിള്ളി വീട്ടിൽ നൗഫൽ എന്ന ഖത്തർ ഷെയ്ഖ് (39) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 23-ന് അർധരാത്രി വേങ്ങര ഇല്ലിപ്പിലാക്കലിലെ ജംഷാദിന്റെ ആളില്ലാത്ത വീട്ടിൽ കയറി പണവും ആഡംബര വാച്ചും മോഷ്ടിച്ചതാണ് പ്രധാന കേസ്. മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജുവിന്റെ മേൽനോട്ടത്തിൽ വേങ്ങര പോലീസ് പ്രത്യേക അന്വേഷണ സംഘം കക്കാട്ട് വെച്ച് പ്രതിയെ പിടികൂടി. കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, മങ്കട, പെരിന്തൽമണ്ണ, താനൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ട് റിമാൻഡിൽ കഴിഞ്ഞ പ്രതി, കഴിഞ്ഞ മാസം 15-ന് ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്. ചോദ്യം ചെയ്യലിൽ, വളാഞ്ചേരി, കൊണ്ടോട്ടി, അരീക്കോട് എന്നിവിടങ്ങളിലെ വീടുകൾ കുത്തിപ്പൊളിച്ച് മ...

മാനവിക മൂല്ല്യങ്ങൾ ഉയർത്തിപ്പിടിച്ച് സൗഹൃദത്തോടെ ജീവിക്കാൻ കഴിയണം: നൗഫൽ അൻസാരി

VENGARA
വേങ്ങര : മാനവിക മൂല്ല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഐക്യത്തോടെയും സൗഹൃദത്തോടെയും ജീവിക്കാൻ മനുഷ്യസമൂഹത്തിന് സാധിക്കണമെന്ന് വേങ്ങര ടൗൺ സലഫി ഈദ്ഗാഹിൽ ഖുതുബ നിർവഹിച്ച പികെ നൗഫൽ അൻസാരി അഭിപ്രായപ്പെട്ടു. പ്രവാചകൻ തൻ്റെ വിടവാങ്ങൽ പ്രസംഗത്തിൽ നടത്തിയ പ്രഭാഷണത്തിൽ പ്രത്യേകം ഊന്നി പറഞ്ഞത് മനുഷ്യരെല്ലാം ഏക സൃഷ്ടാവിൻ്റെ സൃഷ്ടികളാണെന്നും, ആദം, ഹവ്വ സന്താന പരമ്പരയിൽ പെട്ടവരാണെന്നുമാണ്. ഈ നിലയിൽ മനുഷ്യരെ നോക്കി കാണാൻ ശ്രമിച്ചാൽ നാട്ടിൽ നിന്ന് വർഗീയതയും ഭീകരവാദവും ഉൻമൂലനം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം പ്രസ്ഥാവിച്ചു. സ്ത്രീകളും ചുരുഷൻമാരും കുട്ടികളുമടക്കം ആയിരത്തിലധികം വിശ്വാസികൾ ഈദ് നമസ്കാരത്തിൽ സന്നിഹ്ദരായി. തുടർന്ന് വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്തും അസ്തദാനം ചെയ്തും മധുരം കഴിച്ചും ഈദാശംസകൾകൈമാറി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

കക്കാട് ഈസ്റ്റ് വെസ്റ്റ് SYS യൂണിറ്റ് പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു

VENGARA
നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന ശീർഷകത്തിൽ എസ് വൈ എസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി ക്യാമ്പയിന്റെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കക്കാട് ഈസ്റ്റ് വെസ്റ്റ് യൂണിറ്റുകളുടെ കീഴിൽ വൃക്ഷത്തൈ നട്ടു. കക്കാട് വെസ്റ്റ് യൂണിറ്റിൽ ഇബ്രാഹിം ഹാജി നാലകത്ത് വൃക്ഷ തൈ നട്ടു.ചടങ്ങിൽ റഹൂഫ് മിസ്ബഹി,ശാഹിദ് K, മുബാറക് P ,ജസീം PT, റബീഹ് മുസ്‌ലിയാർ, ഉവൈസ് സുഹ്രി എന്നിവർ സംബന്ധിച്ചു. കക്കാട് ഈസ്റ്റ് യൂണിറ്റിൽ നടന്ന ചടങ്ങിൽ ഷുക്കൂർ ബാവ എട്ടുവീട്ടിൽ വൃക്ഷ തൈ നട്ടു.PK ബഷീർ ഹാജി,എം.ടി ഷബീബ്,മുഹമ്മദലി ലത്വീഫി,മാജിദ് മുസ്‌ലിയാർ,നൗഷാദ് കൊല്ലഞ്ചേരി എന്നിവർ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

ലോക പരിസ്ഥിതി ദിനം വേങ്ങര ടൗൺ പൗരസമിതി വൃക്ഷ തൈകൾ നട്ടു

VENGARA
വേങ്ങര: "നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം" എന്ന പ്രമേയത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം വേങ്ങര ടൗൺ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. വൃക്ഷ തൈകൾ നട്ട് പിടിപ്പിക്കുന്നതിന് പ്രസിഡണ്ട് എം.കെ റസാക്ക്, പി. ഇബ്രാഹിം കുട്ടി, എം.നിസാമുദ്ധീൻ, കെ.പി. സമദ് പറപ്പൂർ, തൂമ്പത്ത് സലിം, നെല്ലാടൻ മുഹമ്മദാജി , സി.എച്ച് സൈനുദ്ധീൻ, പി.കെ.ഉമ്മർ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

VENGARA
വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി എ ചെറീത് ഉദ്ഘാടനം ചെയ്തു. ഡിസിസി മെമ്പർ എ കെ എ നസീർ, ടി കെ മൂസക്കുട്ടി, സോമൻ ഗാന്തികുന്ന്, പൂച്ചയെങ്‌ൽ അലവി, പി കെ കുഞ്ഞീൻ ഹാജി, ടിവി രാജഗോപാൽ, കാപ്പൻ മുസ്തഫ, ചാത്തമ്പാടൻ സൈതലവി, പറാഞ്ചേരി അശ്റഫ്, എം കെ നാസർ, ഒ. കെ വേലായുധൻ, ഇ പി കാദർ, കാപ്പൻ മുസ്തഫ, സുബൈർ ബാവ തട്ട യിൽ, കാട്ടികുഞ്ഞവുറു, ടി. വി.അർജുൻ, തുടങ്ങിയവർ പങ്കെടുത്തു....

BJP ത്രിവർണപതാകയേന്തിയുള്ള സ്വാഭിമാനയാത്ര സംഘടിപ്പിച്ചു

VENGARA
ഒപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന്റെ ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഭാരതത്തിന്റെ ധീരസൈനികർക്കും നരേന്ദ്രമോദി നയിക്കുന്ന ഭാരത സർക്കാരിനും ശക്തമായ പിന്തുണയും അഭിവാദ്യവും അർപ്പിച്ചു കൊണ്ട്. ത്രിവർണ പതാകയേന്തിയുള്ള സ്വാഭിമാനയാത്ര സംഘടിപ്പിച്ചു. കുന്നുംപുറം വലിയപ്പീടിക പെട്രോൾ പമ്പിന് സമീപത്തു നിന്നും ആരംഭിച്ച സ്വാഭിമാനയാത്ര കുന്നുംപുറത്ത് സമാപിച്ചു. Rtd Junior Warned Officer പരമേശ്വരൻ പറാട്ട് ഉദ്ഘാടനം ചെയ്തു. ഭാരത സൈന്യത്തിന്റെ പ്രത്യേകിച്ച് സൈന്യത്തിലെ നാരീ ശക്തിയുടെ കരുത്ത് ലോകരാജ്യങ്ങൾ കണ്ട് അമ്പരന്ന ഓപ്പറേഷനായിരുന്നു സിന്ദൂർ. ലോക രാജ്യങ്ങൾക്കിടയിൽ ഭാരതത്തിന്റെ നിലയും നിലവാരവും ഉയർത്തുന്ന നയതന്ത്ര വിജയമായിരുന്നു പാക്കിസ്ഥാനെതിരെ ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ലോകം നൽകിയ പിന്തുണ എന്ന് ഉദ്ഘാടകൻ പറഞ്ഞു. ബിജെപി മലപ്പുറം സെന്റർ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ, ബിജെപി വേങ്ങര മണ്ഡലം പ്രസി...

കൂ​രി​യാ​ട് ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ണ സം​ഭ​വ​ത്തി​ൽ ഹൈ​കോ​ട​തി നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി.

VENGARA
കൊ​ച്ചി: കൂ​രി​യാ​ട് പ​ണി​ന​ട​ന്നു ​വ​രു​ന്ന ദേ​ശീ​യ​പാ​ത ഇ​ടി​ഞ്ഞു താ​ണ സം​ഭ​വ​ത്തി​ൽ ഹൈ​കോ​ട​തി നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട് തേ​ടി. റോ​ഡു​ക​ളു​ടെ ദു​ര​വ​സ്ഥ സം​ബ​ന്ധി​ച്ച ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്റെ ന​ട​പ​ടി. റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും ഇ​തി​നാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ക​യാ​ണെ​ന്നും എ​ൻ.​എ​ച്ച്.​എ.​ഐ അ​റി​യി​ച്ചു. വി​ഷ​യം വെ​ള്ളി​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. പൊതുമരാമത്ത് സെക്രട്ടറി അന്വേഷിക്കും മ​ല​പ്പു​റം: കൂ​രി​യാ​ട്ട് ദേ​ശീ​യ​പാ​ത 66 ഇ​ടി​ഞ്ഞു താ​ഴ്ന്നു​ണ്ടാ​യ അ​പ​ക​ടം പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി അ​ന്വേ​ഷി​ക്കും. അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി​ക്ക...

കക്കാടംപുറം KMCC കെ. പി. എം രണ്ടാമത് ബൈത്ത്റഹ്മ ഉദ്ഘാടനം സംഘടിപ്പിച്ചു

VENGARA
കക്കാടംപുറം KMCC കെ. പി. എം രണ്ടാമത് ബൈത്ത്റഹ്മ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു, കെ. പി സുബൈർ അദ്ധ്യക്ഷത വഹിച്ചു, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ എ.പി ഹംസ, ഇസ്മായിൽ പുങ്ങാടൻ, സി.കെ മുഹമ്മദ് ഹാജി, റസാഖ് അരിക്കൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റഷിദ് കൊണ്ടണത്ത്, വാർഡ് മെമ്പർ കെ.സി അച്ചുമ്മ കുട്ടി,എസ്.ടി.യു മണ്ഡലം ട്രഷറർ സി.പി മരക്കാർ ഹാജി, പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ.ടി ഷംസുദ്ധീൻ,മുനീർ വിലാശേരി, കെ.കെ സകരിയ , വാർഡ് ലീഗ് ഭാരവാഹികളായ അരീക്കൻ കുഞ്ഞിമുഹമ്മദ്, മെയ്തീൻകുട്ടി കേതോരി, കെ.സി ഹംസ, പി.കെ ആലസൻ കുട്ടി,അഷറഫ് പാവിൽ, കെ.സി സലിം , കെ. എം റിയാസ്, കെ.കെ മെയ്തീൻ കുട്ടി,പി.കെ ഉസ്മാൻ, പി.വി മുനീർ കോയ കള്ളിയത്ത്, സത്താർ കുറ്റൂർ, യുസുഫ് പാലത്തിങ്ങൽ, ഷംസു പാലത്തിങ്ങൽ, കെ.എം റഹിം,കെ.എം.സി. സി ഭാരവാഹികളായ ഹസൈൻ പാലത്തിങ്ങൽ, കെ.കെ സീദ്ധീഖ്, അരീക്കൻ അബ്ദു , പ...

മലർവാടി ബാലസംഘം ഊരകം യൂണിറ്റിന് കീഴിൽ ബാലോത്സവം സംഘടിപ്പിച്ചു.

VENGARA
വേങ്ങര : മലർവാടി ബാലസംഘം ഊരകം യൂണിറ്റിന് കീഴിൽ ബാലോത്സവം സംഘടിപ്പിച്ചു. 80 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ കോഡിനേറ്റർ നാജിയ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ യാസീൻ ഇസ്ഹാഖ്, നജ്മുന്നജാത്ത്, സഫീന അമീൻ , ഷാക്കിറ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു . വ്യത്യസ്ത കാറ്റഗറികളിൽ ആയി 15 ഇനം മത്സരങ്ങളാണ് ബാലോത്സവത്തിൽ ഉണ്ടായിരുന്നത് . കെ . അബൂഹനീഫ, സി.മുഹമ്മദലി , പി. മുഹമ്മദ് അഷറഫ് , ഡോ.സഫ് വാൻ കെ പി, ഹനീഫ് സി, മൈമൂന പാറക്കണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വേങ്ങര പഞ്ചായത്ത് UDF കമ്മിറ്റി LDF സർക്കാരിന്റെ വാർഷികം കരിദിന ആയി ആചരിച്ചു

VENGARA
വേങ്ങര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വേങ്ങര ടൗണിൽ പ്രകടനം നടത്തി പിണറായി മന്ത്രിസഭയുടെ വാർഷികം കരിദിനം ആയി ആചരിച്ചു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി എ ചെറീത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് കൺവീനർ ടിവി ഇക്ബാൽ സ്വാഗതം പറഞ്ഞു. വേങ്ങര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ സലിം, ടി കെ മൂസക്കുട്ടി, സോമൻ ഗാന്ധികുന്ന്, മുള്ളൻ ഹംസ, സി എച്ച് സലാം, മേക്കമണ്ണിൽ കുഞ്ഞിപ്പ, എം ടി ഇബ്രാഹിം, വി. ടി മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കാരുണ്യ സ്പർശം പഠന സഹായ പദ്ധതി ആരംഭിച്ചു.

VENGARA
വേങ്ങര സബ്ജില്ല കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വനിതാ വിംഗിന് കീഴിൽ സബ് ജില്ലയിലെ എല്ലാ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രൈമറി ക്ലാസുകളിലെ പിതാവ് മരണപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും പുതിയ വർഷാരംഭത്തിൽ പഠനോപകരണങ്ങൾ വാങ്ങുന്നതിലേക്ക് സഹായം നൽകി.270 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ വനിതാ വിംഗ് സമാഹരിച്ച് വിതരണം നടത്തി.ആ വിദ്യാർത്ഥികളുടെ സന്തോഷവും മാതാവിന്റെ ആശ്വാസവും മാത്രം മുന്നിൽ കണ്ട് കൊണ്ടാണ് ഇത്തരം ഒരു പദ്ധതിക്ക് തുടക്കമിട്ടത്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പുറമേ ജീവകാരുണ്യ പ്രവർത്തന മേഖലയിലും എന്നും കെ.എ.ടി.എഫ് മറ്റു അധ്യാപക സംഘടനകൾക്ക് മാതൃകയാണ്. അതിബൃഹത്തായ ഈ പരിപാടിക്ക് സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്ന് വലിയ ജനപിന്തുണയാണ് ലഭിച്ചിട്ടുള്ളത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്‌ലു നിർവ...

റിയാദ് OICC സെൻട്രൽ കമ്മിറ്റി കാൻസർ രോഗ ബാധിതനുമായ സഹോദരന് ധനസഹായം കൈമാറി

VENGARA
വേങ്ങര: റിയാദ് OICC സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായ വേങ്ങര വലിയോറ 14 ആം വാർഡ് സ്വദേശിയും കാൻസർ രോഗ ബാധിതനുമായ സഹോദരന് റിയാദ് OICC മലപ്പുറം ജില്ലാ കമ്മിറ്റി നൽകുന്ന 50000 രൂപയുടെ ധനസഹായം റിയാദ് ഒ ഐ സി സി മലപ്പുറം ജില്ലാ ട്രഷറർ സാദിക്ക് വടപ്പുറം വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാധാകൃഷ്ണൻ മാസ്റ്റർ വാർഡ് മെമ്പർ ആസിയ മുഹമ്മദ് എന്നിവർക്ക് കൈമാറി. വേങ്ങര ഇന്ദിരാഭവനിൽ വെച്ചു നടന്ന പരിപാടിയിൽ മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, ജില്ലാ കോൺഗ്രസ്കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി പച്ചിരി, ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ. ഒ. ഐ. സി. സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത്, ഒ. ഐ. സി. സി. മലപ്പുറം ജില്ലാ ട്രഷറർ സാദിക്ക് വടപ്പുറം, ഒ ഐ സി സി ജില്ലാ സെക്രട്ടറി ബഷീർ വണ്ടൂർ, ഡിസിസി മെമ്പർ എ. കെ. എ.നസീർ, മൈനോറിറ്റി കോൺഗ്രസ് ജില്ലാ വൈസ് ചെയർമാൻ ശ...

ലഹരിവിരുദ്ധ കാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്തു

VENGARA
പെരുവള്ളൂർ :- മണ്ഡലം കോൺഗ്രസ് കമ്മിറ്റി മെയ് 23ന് നടത്തുന്ന സ്നേഹാസ്തം ' വിദ്യാർത്ഥിസൗഹൃദ സംഗമവും പഠനോപകരണവിതരണവും പരിപാടിയുടെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ കാമ്പയിൻ പോസ്റ്റർ പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുൻഗ്രാമപഞ്ചായത്ത് അംഗവുമായ ചെമ്പൻ മൊയ്തീൻ കുട്ടി ഹാജി ഏറ്റുവാങ്ങി .മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്റ് ചെമ്പൻ മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി.അബ്ദുൽ മജീദ് ,യു.കെ അഭിലാഷ്, അഞ്ചാലൻ അഷ്റഫ്, കാരാടൻമുനീർ. ഒറുവിൽ അഷ്റഫ്, കാമ്പ്രൻ ഷറീഫ്, അഞ്ചാലൻ കബീർ, അഞ്ചാലൻ സക്കീർ തുടങ്ങിയവർ സംസാരിച്ചു. അഞ്ചാലൻ കുഞ്ഞിമൊയ്തീൻഹാജി സ്വാഗതവും ചെമ്പൻമുഹമ്മദ് നന്ദിയും പറഞ്ഞു ഫോട്ടോ. പെരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിൻ പോസ്റ്റർ പ്രകാശനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കുന്നു. ...

വേങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

VENGARA
വേങ്ങര : (മഴയെത്തും മുൻപേ) മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അനിൽകുമാർ നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് ടി.എ കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. അസിസ്റ്റൻറ് സെക്രട്ടറി മായ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപ്പള്ളി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു ,എന്നിവർ ആശംസകൾ അറിയിച്ചു. സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന,വേങ്ങര സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർമാർ , വാർഡ് മെമ്പർമാർ,വേങ്ങര പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നയന ഒ.വി, ഐആർടിസി കോഡിനേറ്റർ ജിനി ഭാസ്, ട്രോമാകെയർ വളണ്ടിയർമാർ , പഞ്ചായത്ത് തല ശുചീകരണ തൊഴിലാളികൾ,ഹരിത കർമ്മ സേനാംഗങ്ങൾ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വേങ്ങര ബസ്റ്റാൻഡ് മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിന് ഇരുവശ...

ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

VENGARA
വേങ്ങര : ഈ വർഷത്തെ വിശുദ്ധ ഹജ്ജിന് പോവുന്ന ഹജ്ജാജിമാർക്ക് ഊരകം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യാത്രയപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സയ്യിദ് കെ.കെ. മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.ടി. അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു.പി.പി. ഹംസ മൗലവി പ്രാർത്ഥനക്ക് നേതൃത്തം നൽകി.മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ. അസ്ലു, സയ്യിദ് കെ.കെ. അലി അക്ബർ തങ്ങൾ, എൻ. ഉബൈദ് മാസ്റ്റർ, പൂക്കുത്ത് മുഹമ്മദ്, എം. കുഞ്ഞാപ്പ, പി.കെ. അബൂത്വാഹിർ, എം.കെ. മുഹമ്മദ് മാസ്റ്റർ, തൊമ്മാഞ്ചേരി മൻസൂർ, തുപ്പിലിക്കാട്ട് ഹക്കീം,ഹുസൈൻ ഊരകം,നൗഫൽ മമ്പീതി,എം.കെ. കുഞ്ഞബ്ദുള്ള, കെ.ടി. അബൂബക്കർ മാസ്റ്റർ,അഡ്വ: എ. പി നിസാർ, എം.എ. റഊഫ് , സൽമാൻ പാറക്കൽ,ലത്തീഫ് മങ്ങാട്ടിൽ, പി.എ.ലത്തീഫ്, സി.മുനീർ മാസ്റ്റർ, കെ.പി. റഷീദ്, ടി.കെ. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു....

ആരോഗ്യ ജാഗ്രത 2025, മഴക്കാലപൂർവ്വ ശുചീകരണ പരിപാടികള്‍ക്ക് തുടക്കമായി.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് തല ഇന്റർ സെക്ടറൽ മീറ്റിംഗ് സംഘടിപ്പിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂളുകൾ തുറക്കുന്നതിന് മുമ്പായി പാലിക്കേണ്ട ആരോഗ്യ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ലഘുലേഖയുടെ പ്രകാശനം വലിയോറ GMUPS ഹെഡ്മാസ്റ്റർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ശ്രീ ഹരിദാസ് .പി, നിപ്പ ആരോഗ്യ ബോധവൽക്കരണം നടത്തി. വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ ആരോഗ്യ ജാഗ്രത ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു .ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ മഴക്കാലപൂർവ്വ ശുചീകരണ പരിപാടി വിശദീകരണം നടത്തി .മീഡിൽസ് റൂബല്ല ക്യാംപെയിൻ സംബന്ധിച്ച് പബ്ലിക് ഹെൽത്ത്നഴ്‌സ് ശ്രീമതി ഷീല Nc വിശദീ...
VENGARA
പാലാണി: എസ് എസ് എഫിന്റെ ലഹരി വിരുദ്ധ സമരങ്ങളുടെ രണ്ടാം ഘട്ടം ശരികളുടെ ആഘോഷം എന്ന പ്രമേയത്തിൽ നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ അധികാരികളേ ;നിങ്ങളാണ് പ്രതി എന്ന പ്രമേയത്തിൽ വിവിധ ഘടകങ്ങളിൽ വ്യത്യസ്ത പദ്ധതികൾ നടന്നിരുന്നു. ഇതിനെ പിന്തുടർന്ന് രണ്ടാം ഘട്ടത്തിൽ വിദ്യാർഥികളിലെ ശരികളെ കൂടി മുന്നോട്ട് വെക്കുകയാണ് എസ് എസ് എഫ്. ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ സെക്ടർ കേന്ദ്രങ്ങളിലും കേരള കണക്ട് ഗ്രാമയാത്ര എന്ന പേരിൽ സംസ്ഥാന നേതാക്കളുടെ സന്ദർശനം നടന്നു വരുന്നു. പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ഇരിങ്ങല്ലൂർ സെക്ടറിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അബ്ദുള്ള ബുഖാരി നിർവഹിച്ചു. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറിമാരായ ഉവൈസ് പരപ്പനങ്ങാടി, അബ്ദുൽ ഗഫൂർ പടിക്കൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജാബിർ സ്വിദ്ധീഖി, വേങ്ങര ഡിവിഷൻ ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി ഉനൈസ് അഹ്സനി, സെക്ട...

അതീ തീവ്രദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കുള്ള മരുന്ന് വിതരണം നടത്തി.

VENGARA
വേങ്ങര ഗ്രാമപഞ്ചായത്ത് , വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ആഭിമുഖ്യത്തിൽ അതീ തീവ്രദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്കുള്ള മരുന്ന് വിതരണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോക്ടർ മുഹമ്മദ് യാസിർ അധ്യക്ഷത വഹിച്ചു. വേങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശിവദാസൻ വി സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജിൻ നന്ദിയും പറഞ്ഞു....

ദുബായ് KMCC വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചോക്കളേറ്റ് ചലഞ്ച് ബ്രോഷർ പ്രകാശനം ചെയ്തു

VENGARA
"ബലി പെരുന്നാൾ സുദിനത്തിൽ കുടുംബത്തിനൊരു സ്നേഹ സമ്മാനം" എന്ന ബാനറിൽ ദുബായ് കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ചോക്ലേറ്റ് ചലഞ്ച് ബ്രോഷർ പ്രകാശനം, മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി സാഹിബ് നിർവ്വഹിച്ചു. ചടങ്ങിൽ വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡണ്ട് ആവയിൽ അസീസ് ഹാജി, ജനറൽ സെക്രട്ടറി അബ്ബാസ് വാഫി, ജോയിൻ്റ് സെക്രട്ടറി നിസാർ തുടങ്ങിയവർ സംബന്ധിച്ചു. കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version