Thursday, September 18News That Matters

ദയ വെൽഫെയർ സൊസൈറ്റി 11‑ആം വാർഷിക ജനറൽ ബോഡിയും സ്നേഹ സംഗമവും

വലിയോറ: ദയ വെൽഫെയർ സൊസൈറ്റിയുടെ 11‑ആം വാർഷിക ജനറൽ ബോഡി യോഗവും സ്നേഹ സംഗമവും ചിനക്കൽ വലിയോറ കൾച്ചറൽ സെൻറർ ഹാളിൽ നടന്നു. സ്ത്രീശാക്തീകരണം, ദാരിദ്ര്യ നിർമാർജ്ജനം, സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം, തൊഴിൽ പോഷണം തുടങ്ങിയവ കൈവരിക്കുന്നതിന് സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ സൊസൈറ്റിയുടെ ലക്ഷ്യം. ജമാഅത്തെ ഇസ്‌ലാമി വേങ്ങര ഏരിയ പ്രസിഡൻറ് ഇ.വി അബ്ദുസ്സലാം ഉദ്ഘാടന പ്രഭാഷണം നടത്തി. അയൽക്കൂട്ടത്തിന്റെ ഗുണങ്ങൾ, പലിശരഹിത സാമ്പത്തിക വ്യവസ്ഥ,സാമ്പത്തിക അച്ചടക്കം, ഇടപാടിൽ പുലർത്തേണ്ട ജാഗ്രത, ഇടപാടുകളിലെ വീഴ്ചകൾ മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ എല്ലാം അദ്ദേഹം സവിസ്ഥരം പ്രതിപാദിച്ചു. ദയ വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് എം.പി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ സ്വാദിഖ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശേഷം കുട്ടികളുടെ സംഗീത നിശയും അയൽക്കൂട്ടം സെക്രട്ടറിമാർക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള പ്രോത്സാഹന സമ്മാന വിതരണവും നടന്നു. 100 ലധികം സ്ത്രീ പുരുഷന്മാർ പങ്കെടുത്ത പരിപാടിക്ക് ഡോ: ഗദ്ദാഫി, പി.ഇസ്മായിൽ, പി. അബ്ദുറഷീദ് എന്നിവർ നേതൃത്വം നൽകി. സൊസൈറ്റി വൈസ് പ്രസിഡണ്ട് റഹീം ബാവ സ്വാഗതവും, സെക്രട്ടറി എം.പി ഹംസ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version