Wednesday, September 17News That Matters

കർക്കിടക വാവുബലി ഇന്ന്

പിതൃപരമ്ബരയുടെ മോക്ഷപ്രാപ്തിക്കായി അനന്തരതലമുറ കൊല്ലത്തിലൊരിക്കല്‍ ശ്രാദ്ധമൂട്ടുന്ന കർക്കടകവാവ് ഇന്ന്. കർക്കടകവാവും പിതൃതർപ്പണവും വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതാണ്. ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കടകവാവ്. ഈ സമയം സൂര്യൻ പിതൃലോകത്തിലേക്ക് കടക്കുമെന്നും പിതൃയാനത്തിനുള്ള പ്രവേശനകവാടമാണ് കർക്കടകവാവെന്നും വിശ്വാസമുണ്ട്. അതിനാലാണ് സാധാരണ ശ്രാദ്ധത്തില്‍ നിന്നും വ്യത്യസ്തമായി പ്രധാന തീർഥഘട്ടങ്ങളില്‍ കർക്കടകവാവിന് എല്ലാവരും ബലിയർപ്പിക്കുന്നത്. അത് പിതാ, പ്രപിതാ, പിതാമഹ പരമ്ബരയിലേക്കുള്ള സമർപ്പണമാണ്. അറിയുന്നതും അറിയാത്തതുമായ പിതൃക്കളും സർവചരാചരങ്ങളും ഇതിലുള്‍പ്പെടും. അനന്തരതലമുറയുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായുള്ള പ്രാർഥനയും അതില്‍ അന്തർലീനമാകുന്നു. ബലിതർപ്പണച്ചടങ്ങുകള്‍ പുലർച്ചെ മുതല്‍ ആരംഭിച്ചു. ക്ഷേത്രങ്ങളിലും വിവിധ സ്നാനഘട്ടങ്ങളിലും ബലിയർപ്പിക്കാൻ വിശ്വാസികള്‍ ഒഴുകിയെത്തുകയാണ്.

വേങ്ങര കച്ചേരിപ്പടി ശ്രീ കുണ്ടൂർ ചോല ശിവക്ഷേത്രത്തിൽ വാവുബലി തർപ്പണം

വേങ്ങര കർക്കിടകവാവു ബലിക്ക് പ്രസിദ്ധമായിട്ടുള്ള പുണ്യ പുരാതനമായ വേങ്ങര കച്ചേരിപ്പടി ശ്രീ കുണ്ടൂർ ചോല ശിവക്ഷേത്രത്തിൽ വാവു ബലി തർപ്പണം തുടങ്ങി. ക്ഷേത്രത്തിൽ വാവു ബലി തർപ്പണത്തിനെത്തുന്ന ഭക്തർക്ക് പ്രഭാത ഭക്ഷണ മടക്കമുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ക്ഷേത്രം പ്രസിഡന്റ്‌ ഗോപാലകൃഷ്ണൻ, സെക്രട്ടറി സൽബാബു തുടങ്ങിയവർ അറിയിച്ചു. പുലർച്ചെ മുതൽ തുടങ്ങുന്ന ചടങ്ങുകൾക്ക് ആയേടത്ത് ഇല്ലം ഹരികൃഷ്ണൻ നമ്പൂതിരി മുഖ്യ കർമികത്തം വഹിച്ചു, മറ്റ് നിയന്ത്രണങ്ങൾക്ക് ട്രഷറർ ടി പി വേലായുധൻ, അനീഷ് പി, സുനീഷ്, പരമേശ്വരൻ,കെസി സജീവ് പി,മണികണ്ഠൻ കെസി,വിശ്വനാഥൻ വഴുതനയിൽ, കൃഷ്ണൻ വഴുതനയിൽ, തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version