വേങ്ങര ടൗണിൽ ട്രാഫിക്ക് ബ്ലോക്ക് കാരണം ജനങ്ങൾക്ക് വേങ്ങരയിൽ വരാൻ പറ്റാത്ത അവസ്ഥ മാറ്റി എടുക്കുന്നതിന് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് മലപ്പുറം എസ്പിക്ക് കൊടുത്ത പരാതി പ്രകാരം വേങ്ങര പോലീസ് SHO രാജേന്ദ്രൻ നായർ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് വ്യാപാരികളുമായി നടത്തിയ ചർച്ചയിൽ തത്കാലികമായി ശനി മുതൽ രാവിലെ 9 മണി മുതൽ 11 മണി വരെയും വൈകുന്നേരം 4 മണി മുതൽ 6 മണി വരെയും പോലീസ് ട്രാഫിക്ക് നിയന്ത്രിക്കും മെന്നും ടൗണിൽ പോലീസ് പെട്രോളിങ് ഉണ്ടാകുമെന്നും അടുത്ത ദിവസങ്ങളിൽ എല്ലാ രാഷ്ട്രീയ സമൂഹിക സാംസ്‌കാരിക ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത്എന്നിവരെയും ടാക്സി ഡ്രൈവർ ചുമട്ടു തൊഴിലാളി എന്നിവരുടെ പ്രധിനിധി കളെയും സാന്നിധ്യത്തിൽ യോഗം കൂടി കാര്യങ്ങൾ തീരുമാനിക്കാനും തീരുമാനം എടുത്തു. വ്യാപാരി നേതാക്കളായ അബ്ദുൽ അസീസ് ഹാജി. സൈനുദ്ധീൻ ഹാജി. മൊയ്‌ദീൻ ഹാജി, TKM കുഞ്ഞുട്ടി, ശിവശങ്കരൻ നായർ, ഇബ്രാഹിം വെട്ടികാട്ടിൽ, ശ്രീകുട്ടൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക
E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com