Thursday, September 18News That Matters

VENGARA

KNM വേങ്ങര ശാഖ അഹലൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു.

VENGARA
വേങ്ങര: റമദാൻ മുന്നൊരുക്കത്തിന്റെ ഭാഗമായി കെ എൻ എം വേങ്ങര ശാഖ അഹലൽ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. വേങ്ങര വ്യാപാര ഭവനിൽ നിറഞ്ഞ സദസ്സിൽ യുവ പണ്ഡിതനും പ്രഭാഷകനുമായ മൗലവി അബ്ദുൽ മജീദ്സുഹരി നടത്തി. പുരുഷന്മാരും സ്ത്രീകളും അടക്കം തിങ്ങി നിറഞ്ഞ ചടങ്ങിൽ എൻ ടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ ജോയിൻ സെക്രട്ടറി പി കെ നസീം, മണ്ഡലം സെക്രട്ടറി പി കെ കുഞ്ഞിപ്പ മാസ്റ്റർ, കെ വി മുഹമ്മദ് ഹാജി, പി കെ ആബിദ് സലഫി, പി കെ സി ബീരാൻകുട്ടി, കെ അബ്ബാസലി, തുടങ്ങിയവർ നേതൃത്വം നൽകി. പി മുജീബ് റഹ്മാൻ സ്വാഗതവും, കെ ഹാറൂൺ റഷീദ് നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് കണ്ണമംഗലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ സമരം നടത്തി.

VENGARA
കെപിസിസി യുടെ ആഹോനപ്രകാരം തിരുവനന്തപുരത്തു നടക്കുന്ന ആശാ വർക്കർമാരുടെ നീതിക്കായുള്ള സമരത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് കണ്ണമംഗലം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അച്ഛനമ്പലത്തു പ്രതിഷേധ സമരം നടത്തി. ചടങ്ങിന് പികെ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ അരീക്കാട്ട് കുഞ്ഞിപ്പ ഉൽഘാടനം ചെയ്തു. പ്രജിത് പണിക്കർ, കുഞ്ഞാക്ക, വിപി കുഞ്ഞയമാജി, സുബ്രൻ കാള ങ്ങാടൻ, സിഎം വിശോമ്പരൻ, അസ്‌ലം ചെങ്ങാനി, ഹമീദ് കാപ്പൻ, വിജയൻ കാള ങ്ങടാൻ, ബാവൂട്ടി കണ്ണെത്ത്, ഉണ്ണീൻ ഹാജി, AK ഹംസ എന്നിവർ ആശംസകൾ അർപ്പിച്ചു. പികെ നൗഫൽ, സതീഷ്, ഗിരീഷ്, ശിവദാസൻ, കുട്ടൻ, ജയേഷ്, എന്നിവർ നേതൃത്വം നൽകി. പുള്ളാട്ടു സലീം മാസ്റ്റർ സ്വാഗതം പറഞ്ഞു. പികെ അനഫ് നന്ദിയും പറഞ്ഞു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഊരകം കുറ്റാളൂർ AMLP സ്കൂളിലെ ടാലൻറ് റാങ്ക് ജേതാക്കളെ ആദരിച്ചു.

VENGARA
വേങ്ങര: എ എം എൽ പി സ്കൂൾ കുറ്റാളൂർ നഴ്സറിയിലെ ടാലൻറ് ടെസ്റ്റ് റാങ്ക് ജേതാക്കൾക്കുള്ള സമ്മാനവിതരണവും, നഴ്സറി കുട്ടികളുടെ ഒരു വർഷത്തെ വിവിധ പ്രവർത്തനങ്ങളുടെ പുസ്തക പ്രകാശനവും ചേറൂർ ഹയർസെക്കൻഡറി സ്കൂൾ പ്രഥമ അധ്യാപകൻ കെ. പി. അബ്ദുൽ അസീസ് മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഡാലി ജോർജ് സ്വാഗതവും പിടിഎ പ്രസിഡണ്ട് സുബ്രഹ്മണ്യൻ അധ്യക്ഷതയും വഹിച്ചു. മാനേജർ കെ പി ചെറിത് ഹാജി, മാനേജിംഗ് പ്രതിനിധി മുജീബ് ആത്രപ്പിൽ, മുൻ പിടിഎ പ്രസിഡണ്ട് സിയാദ്. എ .വി. എന്നിവർ പങ്കെടുത്തു.സബ്ജില്ലാ നഴ്സറികലോത്സവ വിജയികളായ കുറ്റാളൂർ സ്കൂളിന് ടാലൻറ് ടെസ്റ്റിലുള്ള വിജയം ഇരട്ടി മധുരമാണെന്നും എല്ലാവരും ഓർമിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സെന്റ് അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂൾ സീനിയർ സെക്കന്ററി കെട്ടിടം ഉത്ഘാടനം ചെയ്തു

VENGARA
വേങ്ങര: ഊരകം പൂളാപ്പീസ് മിനി ഊട്ടി റോഡിൽ സ്ഥിതി ചെയ്യുന്ന സെന്റ് അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സീനിയർ സെക്കന്ററി കെട്ടിടത്തിന്റെ ഉത്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു. കെട്ടിടത്തിന്റെ ആശീർവ്വാദ കർമം സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമജീയോസ് ഇഞ്ചനാനിയിൽ, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, സ്കൂൾ ചെയർമാൻ ഡേവിസ് എടക്കളത്തൂർ, കേരള കോൺഗ്രസ്‌ കോർഡിനേറ്റർ അപ്പു, ഊരകം പഞ്ചായത്തു പ്രസിഡന്റ്‌ അബ്ദുള്ള മൻസൂർ അലി തങ്ങൾ എന്നിവരും പ്രമുഖ രാഷ്ട്രീയ മത നേതാക്കളും പങ്കെടുത്തു. സ്കൂളിന്റെ 11 ആം വാർഷികം താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമീജിയോസ് പിതാവിന്റെ അധ്യക്ഷതയിൽ പ്രശസ്ത സിനി ആർട്ടിസ്റ്റ് സുധീർ പറവൂർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന ജോഷി, മാനേജർ: റവ. ഫാ.അഡ്വ.സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, പ്രിൻസിപ്പൽ റവ. ഫാ. ഡോ. തോമസ് ജോസഫ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ഇടവിളകിറ്റ് വിതരണം നടത്തി.

VENGARA
വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിളകിറ്റ് വിതരണം നടത്തി. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ പരിപാടി ഉത്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വിവിധ വാർഡുമെമ്പർമാർ, കർഷകപ്രതിനിധികൾ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 2300 ഗുണഭോക്താക്കൾക്ക് തികച്ചും സൗജന്യമായിട്ടാണ് കിഴങ്ങുവർഗ്ഗ കിറ്റ് വിതരണം ചെയ്യുന്നത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സിപിഐ എം വേങ്ങര ഏരിയാ കമ്മറ്റി സംഘടിപ്പിച്ച കാല്‍നട ജാഥ പ്രയാണം തുടങ്ങി

VENGARA
വേങ്ങര: കേരളം എന്താ ഇന്ത്യയിലല്ലേ എന്ന ചോദ്യമുയര്‍ത്തി കേന്ദ്ര അവഗണനക്കെതിരേ മലപ്പുറം ജി എസ് ടി ഓഫീസിനു മുമ്പില്‍ സിപിഐ എം സംഘടിപ്പിക്കുന്ന ഉപരോധ സമരത്തിന്റെ പ്രചരണാര്‍ത്ഥം വേങ്ങര ഏരിയാ കമ്മറ്റി സംഘടിപ്പിച്ച കാല്‍നട ജാഥ പ്രയാണം തുടങ്ങി. ഒതുക്കുങ്ങല്‍ പുത്തൂരില്‍ സി പി ഐ എം ജില്ലാ സെക്രട്ടറി വി പി അനില്‍ ഉദ്ഘാടനം ചെയ്ത് കെ ടി അലവിക്കുട്ടി നയിക്കുന്ന ജാഥയാണ് വേങ്ങരയില്‍ പര്യടനം നടത്തുന്നത്. വെള്ളിയാഴ്ച്ച രാവിലെ 9 ന് ഒതുക്കുങ്ങല്‍ പട്ടണത്തില്‍ നിന്നും ആരംഭിച്ച ജാഥ മുനമ്പത്ത്, മൂലപ്പറമ്പ്, കാരാത്തോട്, പഞ്ചായത്ത്, സിനിമാഹാള്‍ ജംഗ്ഷന്‍, ചേറൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം അച്ചനമ്പലം അങ്ങാടിയില്‍ സമാപിച്ചു. ഒതുക്കുങ്ങലില്‍ എം ഹനീഫ അധ്യക്ഷനായി. സി സൈതലവി സ്വാഗതം പറഞ്ഞു. മുനമ്പത്തെ സ്വീകരത്തില്‍ എ അലവിക്കുട്ടി അധ്യക്ഷനായി. പി ഹസ്‌കര്‍ സ്വാഗതം പറഞ്ഞു. മൂലപ്പറമ്പില്‍ ഇ മുഹമ്മദ് കുട്ടി അധ്യക്ഷന...

കച്ചേരിപ്പടി തുമ്മരുത്തി മഹല്ല് ജുമുഅത്ത് പള്ളിയുടെ പുനർനിർമാണത്തിന് തുടക്കം

VENGARA
വേങ്ങര: കച്ചേരിപ്പടി തുമ്മരുത്തി മഹല്ല് ജുമുഅത്ത് പള്ളിയുടെ പുനർനിർമാണത്തിന് തുടക്കം കുറിക്കുന്ന കർമ്മം 2025 ഫിബ്രവരി 22ന് രാവിലെ 8 മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു. ചടങ്ങിൽ തിരൂരങ്ങാടി ഖാളി അബ്ദുല്ല കുട്ടി മഖ്ദൂമി പ്രാർത്തനക്ക് നേതൃത്വം നൽകും. അബ്ദുൾ ഖാദർ അഹ്സനി മമ്പീതി, ഓടക്കൽ അലിഹസ്സൻ എന്ന കുഞ്ഞാപ്പു മുസ്ല്യാർ, എൻ അബ്ദുള്ള മുസ്ല്യർ ചേറൂർ ഖത്തീബുമാരായ മുഹമ്മത് ശരീഫ് ദാരിമി 'ലിവാഹുദ്ധീൻ ദാരിമി' ഫള്ലു റഹ് മാൻ ഫൈസി, അബൂബക്കർ അഹ്സനി 'ബാദുഷ നിസാമി 'മുസ്ഥഫ ഫൈസി, ഉസൈർ ഫൈസി, സയ്യിദ് ഹാഷിം തങ്ങൾ (കുഞ്ഞുമോൻ) പറമ്പിൽ പടി, അബ്ദുറഹിമാൻ മുസ്ലിയാർ, തുടങ്ങിയ പന്ധിതർ നേതൃത്വം നൽകുന്ന ചടങ്ങിന് പി. ഉബൈദുള്ള എം.എൽ.എ, കെ.പി.സി സി സിക്രട്ടറി കെ.പി. അബ്ദുൽ മജീദ്, മസ്ജിദ് നിർമാണ കമ്മറ്റി രക്ഷാധികാരി എൻ ടി അബ്ദു നാസർ എന്ന കുഞ്ഞുട്ടി, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ മൻസൂർ കോയ ...

കരാറുകാരൻ്റെ അനാസ്ഥ; കുടിവെള്ളം മുട്ടിച്ച് ജലജീവൻ

VENGARA
പറപ്പൂർ: ജലനിധി ഇരിങ്ങല്ലൂർ എസ്. എൽ ഇ സി ക്ക് കീഴിൽ നടക്കുന്ന ജലജീവൻ മിഷൻ പ്രവർത്തികൾ കരാറുകാരൻ്റെ അനാസ്ഥ മൂലം സ്തംഭിച്ചതോടെ കുടിവെള്ള പ്രശ്നം രൂക്ഷമായി. കോൺട്രാക്ടർമാർ സർക്കാരിനെതിരെ നടത്തുന്ന സമരത്തിന് പുറമെ കുടിശ്ശിക ലഭിക്കാനുണ്ടെന്നാരോപിച്ച് കരാറുകാരൻ പാതി വഴിയിൽ പ്രവർത്തി നിർത്തിപ്പോയ തോടെ നിലവിലുള്ള കുടി വെള്ളവും മുടങ്ങിയ അവസ്ഥയായി. 5.20 കോടിയുടെ പദ്ധതി 3.68 കോടിക്കാണ് കരാറുകാരൻ ഏറ്റെടുത്തിട്ടുള്ളത്.ജലജീവൻ മിഷൻ പ്രകാരമുള്ള പ്രവർത്തി നടന്നു കൊണ്ടിരിക്കെ, കരാറുകാരൻ നിലവിൽ സമിതി കുടിവെള്ളം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന പൈപ്പുകൾ മുഴുവൻ തകർത്തു കൊണ്ടാണ് പുതിയ പൈപ്പുകൾ ഇട്ടിരിക്കുന്നതെന്ന് എസ്.എൽ. ഇ സി കമ്മറ്റിക്കാർ പറയുന്നു. നിലവിലെ പൈപ്പുകൾ പൊട്ടിയത് കാരണം സമിതിയുടെ ഭാഗമായ എടയാട്ടുപറമ്പ്, ചേക്കാലിമാട് ഉൾപ്പെട്ട പ്രദേശങ്ങളിൽ 130 ഓളം കുടുംബങ്ങൾക്ക് ഇപ്പോഴും ജല വിതരണം പുനസ്ഥാപിക്കാൻ സമിതിക്...

വേങ്ങര ഗ്രാമ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം കൂടി

VENGARA
വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ അഭിമുഖ്യത്തിൽ കാർഷിക വികസന സമിതി യോഗം കൂടി. "കൃഷിസമൃദ്ധി" പദ്ധതി മുഖ്യ അജണ്ടയായി വച്ച് കൂടിയ യോഗത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ യോഗം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അപർണ പദ്ധതി വിശദീകരിച്ച് സംസാരിച്ചു. യോഗത്തിൽ വേങ്ങര ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ, കാർഷിക വികസന സമിതി അംഗങ്ങളായ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, കർഷക പ്രതിനിധികൾ, CDS ചെയർപേഴ്സൻ തുടങ്ങിയവർ യോഗത്തിൽ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തു. " കൃഷിസമൃദ്ധി" പദ്ധതി എത്രയും പെട്ടെന്ന് സമയബന്ധിതമായി തുടങ്ങുന്നതിനുള്ള കാര്യങ്ങൾ ചർച്ച ചെയ്ത് യോഗം അവസാനിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വഖഫ് ബില്ല് കത്തിച്ചു വേങ്ങരയിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

VENGARA
വഖഫ് ബില്ല് കത്തിച്ചു വേങ്ങരയിൽ വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം. ഇയ്യിടെ പാർലമെന്റിൽ അവതരിപ്പിച്ച പുതിയ വഖഫ് ഭേദഗതി ബിൽ വംശ ഹത്യ ലക്ഷ്യം വെക്കുന്ന ഫാസിസ്റ്റ് ഭീകരതയുടെ അവസാനത്തെ ഉദാഹരണമാണെന്നും, ന്യൂനപക്ഷങ്ങളുടെ സ്വയം നിർണായാ വകാശങ്ങളുടെ മേലുള്ള കനത്ത കയ്യേറ്റമാണെന്നും ഇതൊരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേ ണ്ടതുണ്ടെന്നും പൊതു ജനങ്ങൾ ജാഗരൂകരാകണമെന്നും വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ്‌ പി. പി കുഞ്ഞാലി മാസ്റ്റർ പ്രസ്താവിച്ചു. പുതിയ വഖഫ് ബി ല്ലിനെതിരെ വെൽഫെയർ പാർട്ടി വേങ്ങര പഞ്ചായത്ത്‌ സംഘടിപ്പിച്ച പ്രതിഷേധ ജാഥയിൽ ബില്ല് പരസ്യമായി കത്തിച്ചു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വേങ്ങര ടെലിഫോൺ എക്സ്ചേഞ്ചിന്റെ മുന്നിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ്സ്റ്റാന്റ് പരിസരത്തു അവസാനിച്ചു. പ്രകടനത്തിന് പഞ്ചായത്ത്‌ വെൽഫെയർ പാർട്ടി പ്രസിഡന്റ്‌ ബഷീർ പുല്ലമ്പല...

എഫ് ഐ റ്റി യു സംസ്ഥാന തലത്തിൽ മെംബർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

VENGARA
വേങ്ങര: ക്ഷേമനിധി ഔദാര്യമല്ല അവകാശമാണ് എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചിട്ടുള്ള മെംബർഷിപ്പ് ക്യാമ്പയിൻ്റെ വേങ്ങര മണ്ഡലം തല ഉദ്ഘാടനം ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻജില്ലാ പ്രസിഡന്റ് സെയ്താലി വലമ്പൂർ തോട്ടശ്ശേരിയറ യൂണിറ്റിൽ നിർവഹിച്ചു. സംസ്ഥാനത്ത് തയ്യൽ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി രുപകരിച്ച ക്ഷേമ നിധി സംവിധാനം തകർക്കാനുള്ള ശ്രമത്ത് എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എഫ് ഐ റ്റി യു ജില്ലാ കമ്മിറ്റി അംഗം അലവി വേങ്ങര പരിപാടിയിൽ അധ്യക്ഷതവഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഹമീദ് മാസ്റ്റർ, ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ, എഫ്ഐടിയു ജില്ലാ സെക്രട്ടറി സക്കീന,യൂണിയൻ ജില്ലാ ട്രഷറർ അബൂബക്കർ പി ടി,യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് മാരായ ഖദീജ വേങ്ങര, ഷീബ വടക്കാങ്ങര, വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസി...

G L P സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
G L P സ്കൂൾ കുഴിപ്പുറം പാലിയേറ്റീവ് ദിനമായ ജനുവരി 15 നു കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത തുക പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാനിദ്യത്തിൽ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർ H M ബീന കരുവള്ളി പാത്തിക്കലിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ അധ്യപകരായ ഫൈസൽ K V, പാത്തുമ്മു K P, സ്കൂൾ ലീഡർ ഷഹ്സ, ഷെൻസ, സമഹ, സഹൽ, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌തുട്ടി ഹാജി എ.പി, കുഞ്ഞഹമ്മദ് Tഎന്നിവരും സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അൽഫിത്റ പ്രീ സ്കൂൾ 9താമത് സെലിബ്രേഷൻ തക്‌മീൽ 2K25 സംഘടിപ്പിച്ചു

VENGARA
വേങ്ങര: കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി വേങ്ങര മനാറുല്‍ഹുദാ ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അല്‍ ഫിത്‌റ പ്രീ സ്‌കൂളിന്റെ ഒമ്പതാം വാര്‍ഷികാഘോഷം തക്മീന്‍ 2K25. മൂന്ന് വയസ്സ്മുതല്‍ ആറുവയസ്സ് വരെയുള്ള കൊച്ചു കിഡ്‌സുകള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. അറബി മലയാളം ഇംഗ്ലീഷ് ഗ്രൂപ്പ് സോങ്ങുകള്‍, സിംഗിള്‍ സോങ്ങുകള്‍, വിവിധ ഭാഷകളിലുള്ള സിംഗിള്‍ ഡാന്‍സുകള്‍, ഗ്രൂപ്പ് ഡാന്‍സുകള്‍, ഫ്‌ലവര്‍ ഡാന്‍സുകള്‍, ഒപ്പനകള്‍, ദഫ് മുട്ടുകള്‍, ഫാന്‍സി ഡ്രസ്സുകള്‍, ഇങ്ങിനെ എന്നിങ്ങനെയുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് നടന്നത്. ഒമ്പതാം വാര്‍ഷിക ആഘോഷം മനാറുല്‍ഹുദാ അറബിക് കോളേജ് പ്രിന്‍സിപ്പാള്‍ നസറുദ്ദീന്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. പി കെ സി ബീരാന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഇഫ്‌ള് കോളേജ് പ്രധാന അധ്യാപകന്‍ ഫവാസ്‌നദവി, അബ്ദുല്‍ ഖാദര്‍ ഖാസിമി, കെ അബ്ബാസലി ബാബു അരീക്കാട്ട്, ആബിദ് സലഫി, കെ അബ്ബാസലി തു...

ഉണർവ്വ് ലോഗോ പ്രകാശനം നിർവഹിച്ചു

VENGARA
വേങ്ങര : വേങ്ങര നിയോജക മണ്ഡലം ദളിത് ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഏകദിന ലീഡർഷിപ്പ് ക്യാമ്പ് ഉണർവ്വ് ലോഗോ പ്രകാശനം ബഹു: മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. മാനവിക ഐക്യത്തിന്റെ സ്വത്വം എന്ന പ്രമേയത്തിൽ2025 ഫെബ്രുവരി 22 ശനിയാഴ്ച ഊരകം മിനി ഊട്ടിയിൽ വെച്ചാണ് ക്യാമ്പ്. ചടങ്ങിൽ മണ്ഡലം ദളിത് ലീഗ് പ്രസിഡണ്ട് ഐകാടൻ വേലായുധൻ അധ്യക്ഷത വഹിച്ചു,മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി കെ അസ് ലു ,മണ്ഡലം ദളിത് ലീഗ് ജനറൽ സെക്രട്ടറി എം പി ഉണ്ണികൃഷ്ണൻ, മണ്ഡലം ട്രഷറർ സിഎം പ്രഭാകരൻ ജില്ലാ വൈസ് പ്രസിഡണ്ട് എം ദേവദാസൻ,മണ്ഡലം ദളിത് ലീഗ് സെക്രട്ടറി കെ കെ ഗോപാലകൃഷ്ണൻ ഓതുക്കുങ്ങൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ബാബുരാജ് വടക്കൻ, വി അനിൽകുമാർ,രമേഷ് എ പി സുധീഷ് തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനം ചെയ്യു...

കിടന്നവർക്ക് താങ്ങാവാൻ ഇരിങ്ങല്ലൂർ KYC യും!

VENGARA
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു KYC ഇരിങ്ങല്ലൂർ (കുറ്റിത്തറ യൂത്ത് സെന്റർ) അംഗങ്ങൾക്ക് ഇടയിൽനിന്നും പിരിച്ചെടുത്ത സംഭാവന പറപ്പൂർ പെയിൻ & പാലിയേറ്റീവിന് കൈമാറി. ഹോപ്പ് ഡയാലിസിസ് കെട്ടിടത്തിന് അടുത്തായി പ്രവർത്തിക്കുന്ന യുവജന കൂട്ടായിമ മുൻപും പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. പാലിയേറ്റീവ് ഓഫീസിൽ നടന്ന ചടങ്ങിൽ ക്ലബ് ഭാരവാഹികൾ പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് ഫണ്ട് കൈമാറി. അനീസ് ടി.പി,കബീർ.പി, സാദിഖ് .എം, ഇഖ്‌ബാൽ .പി, ജസീൽ. പി, ഷംനാസ്.പി എന്നിവർ നേതൃത്വം കൊടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പറപ്പൂർ IUH സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
പറപ്പൂർ IUH സ്കൂൾ പാലിയേറ്റീവ് ദിനമായ ജനുവരി 15 ന് കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത ഫണ്ട് പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാനിദ്യത്തിൽ ഹെഡ് മാസ്റ്റർ മമ്മു എ. പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ മാനേജർ ടി. മൊയ്‌തീൻകുട്ടി (കുഞ്ഞു) ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ അഷ്‌റഫ്.പി, അദ്ധ്യാപകർ അബ്ദുൾനാസർ.സി, ഫുആദ്‌.വി, പാലിയേറ്റീവ് ഭാരവാഹികളായ മൊയ്‌ദുട്ടി ഹാജി എ.പി, മുഹമ്മദ് അലി മാസ്റ്റർ സി.കെ, കുഞ്ഞഹമ്മദ് .ടി എന്നിവരും പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പറപ്പൂർ ചോലക്കുണ്ട് GUP സ്കൂൾ പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
പറപ്പൂർ ചോലക്കുണ്ട് GUP സ്കൂൾ പാലിയേറ്റീവ് ദിനമായ ജനുവരി 15 നു കുട്ടികളിൽ നിന്നും അധ്യാപകരിൽ നിന്നും പിരിച്ചെടുത്ത തുക പാലിയേറ്റീവിന് കൈമാറി. സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാനിദ്യത്തിൽ ഹെഡ് മാസ്റ്റർ സുധർമ്മൻ കെ.ടി പാലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ അബ്ദുൽ ഗഫൂർ മാസ്റ്റർ, മൊയ്‌ദുട്ടി ഹാജി എ.പി, ശാഹുൽ ഹമീദ് എം.കെ, മുഹമ്മദ് കുട്ടി മാസ്റ്റർ, മുഹമ്മദ് അലി മാസ്റ്റർ, സ്കൂൾ ലീഡർ എന്നിവരും സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ട്ടിക്കാൻ ഡിജിറ്റൽ വേങ്ങര

VENGARA
കേരള സ്റ്റേറ്റ് റൂട്രോണിക്സ് ന്റെ അംഗീകൃത സ്ഥാപനമായ IET campus ന്റെയും വേങ്ങര, കണ്ണമംഗലം, ഊരകം പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയാണ് "digital vengara ".ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം വേങ്ങര , കണ്ണ മംഗലം, ഊരകം പഞ്ചായത്തുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യാ പരിജ്ഞാനവും ആധുനിക കാലഘട്ടത്തെ അനുസരിച്ചുള്ള ഫാഷൻ ഡിസൈൻ പഠനം ലഭ്യമാക്കുകയും പദ്ധതിയിലൂടെ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക് 100 % ജോലി ഉറപ്പാക്കുക എന്നതുമാണ്. വിദ്യാർത്ഥികൾക്ക് നിബന്ധനകൾക്കിടയിലും ലഭ്യമായ കുറഞ്ഞ ഫീസ് ഘടനയിൽ പഠിക്കാവുന്നതാണ്. ആധുനിക ഐടി വിദ്യകളും സൃഷ്ടിപരമായ മേഖലകളിലെ കഴിവുകളും വികസിപ്പിക്കാൻ കഴിവുള്ള കോഴ്സുകൾ ആണ് ഒരുക്കിയിരിക്കുന്നത് ഡിജിറ്റൽ വേങ്ങര പദ്ധതിയുടെ മറ്റൊരു പ്രത്യേകത അത് വേങ്ങര , കണ്ണമംഗലം, ഊരകം പഞ്ചായത്തുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണ്. ഈ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളിൽ നിന്ന് ആർക്കും തന...

പാലിയേറ്റീവ് ഫണ്ട് കൈമാറി

VENGARA
പറപ്പൂർ തെക്കേകുളമ്പ് ടി.ടി.കെ.എം.എ.എം.ൽ.പി സ്കൂൾ പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു സമാഹരിച്ച തുക കൈമാറി. സ്കൂൾ അസ്സെംബ്ലിയിൽ സ്കൂൾ ലീഡർ ഡാനി സലിം പല്ലിയേറ്റീവ് പ്രസിഡന്റ് അയമുതു മാസ്റ്റർക്ക് കൈമാറി. ഹെഡ്മാസ്റ്റർ നഫീസ ടീച്ചർ, ബീന , ഷാന്റി പൗലോസ് , സിദ്ധീഖ് .ടി ,അൻവർ സാദാത് , നുസ്ഹാൻ എന്നിവരും ,പല്ലിയേറ്റീവ് ഭാരവാഹികളായ മൊയ്‌ദുട്ടി ഹാജി എ.പി,മുഹമ്മദ് അലി മാസ്റ്റർ സി. കെ, മുഹമ്മദ് കുട്ടി മാസ്റ്റർ ടി, കുഞ്ഞാലസ്സൻ ഹാജി കെ എന്നിവരും പങ്കെടുത്തു. ചടങ്ങിൽ പാലിയേറ്റീവ് പരിചരണത്തിന്റെ ആവശ്യകതയും സേവന രീതികളും കുട്ടികൾക്ക് അയമുതു മാസ്റ്റർ വിവരിച്ചു കൊടുത്തു നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

റൈൻബോ ഊരകം ജേതാക്കളായി.

VENGARA
വേങ്ങര: എഫ് സി മൂന്നാംപടി സങ്കടിപ്പിച്ച അണ്ടർ 18 ഫൈവ്സ് ഫുട്ബാൾ ടൂർണമെന്റിൽ റൈൻബോ ഊരകം ജേതാക്കളായി. 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ യുവധാര പൂളാപീസ് നെ പരാജയപ്പെടുത്തിയാണ് റൈൻബോ ഊരകം ജേതാക്കളായത്.

MTN NEWS CHANNEL

Exit mobile version