Thursday, September 18News That Matters

അന്തരിച്ച ശ്രീ താഴത്ത് വീട്ടിൽ സുരേഷ്ബാബു അനുസ്മരണയോഗം നടത്തി

വേങ്ങര : അന്തരിച്ച ടി വി സുരേഷ്ബാബു അനുസ്മരണയോഗം നടത്തി. ബിജെപി കുന്നുംപുറം ഓഫീസിൽ വെച്ച് നടന്ന യോഗത്തിൽ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെ കാര്യകർത്താക്കൾ ശ്രീ ബാബുവിനെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. ബിജെപി യുടെ ബൂത്ത്‌ – പഞ്ചായത്ത് ചുമതല മുതൽ വേങ്ങര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചുമതലകളും വഹിച്ച് പ്രസ്ഥാനത്തിനു മുതൽക്കൂട്ടായിരുന്നു ടി വി ബാബു എന്ന് അനുസ്മരിച്ചു കൊണ്ട് കാര്യകർത്താക്കൾ പറഞ്ഞു. നിലവിൽ ഹിന്ദു ഐക്യവേദി തിരൂരങ്ങാടി താലൂക്ക് ജോയിൻ സെക്രട്ടറി ആയിരുന്നു അന്തരിച്ച ശ്രീ ടി വി ബാബു. ബിജെപി വേങ്ങര മണ്ഡലം പ്രസിഡന്റ് വി എൻ ജയകൃഷ്ണൻ അധ്യക്ഷനായ യോഗത്തിൽ ബിജെപി സെൻട്രൽ ജില്ല പ്രസിഡന്റ് പി സുബ്രഹ്മണ്യൻ, രാഷ്ട്രീയ സ്വയം സേവകസംഘത്തിന് വേണ്ടി ഭുവനേശ്വൻ കണ്ണമംഗലം, എം സതീഷ് എ ആർ നഗർ, സേവാഭാരതിക്ക് വേണ്ടി എം വി കൃഷ്ണൻ കണ്ണമംഗലം, പ്രതീപ് തൊട്ടശ്ശേരിയറ, ടി രവീന്ദ്രൻ, സി പി വിനോദ്കുമാർ എ ആർ നഗർ, ഭാരതീയ കിസാൻ സംഘ് മലപ്പുറം ജില്ല സെക്രട്ടറി അരീക്കാട്ട് സുബ്രമണ്യൻ, കൊടുങ്ങല്ലൂർ അമ്മ സേവ സംഘം സംസ്ഥാന പ്രസിഡന്റ് പൂഴമ്മൽ സുബ്രഹ്മണ്യൻ, അറക്കൽ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി കെ ഷൈജു തുടങ്ങിയവർ ശ്രീ ബാബുവിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version