മലപ്പുറം:സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പഠനം പരിചയപ്പെടുത്തുന്ന സി എസ് ആര്‍ സംരംഭത്തിന്റെ ഭാഗമായി ഒതുക്കുങ്ങല്‍ മുണ്ടോത്തുപറമ്പ് ഗവണ്മെന്റ് യു പി സ്‌കൂളില്‍ ആരംഭിച്ച റോബോട്ടിക്‌സ് പ്രൊജക്റ്റ് പരിശീലനത്തിന്റെ ഉദ്ഘാടനം പി. കെ. കുഞ്ഞാലിക്കുട്ടി എം എല്‍ എ നിര്‍വഹിച്ചു. ചടങ്ങില്‍ പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സലീമ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാക്ക്‌റൂ ഇന്റര്‍നാഷണല്‍ സി എസ് ആര്‍ വിഭാഗം മേധാവി സുമിത്ര ബിനു പദ്ധതി വിശദീകരിച്ചു. വേങ്ങര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫിയ കുന്നുമ്മല്‍, പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അംജത ജാസ്മിന്‍, നസീമ സിറാജ് , ഉമൈബ ഊര്‍ഷമണ്ണില്‍, ക്ലസ്റ്റര്‍ ലീഡര്‍ അജയ് ജോണ്‍, സി പി അര്‍ജുന്‍, പി ടി എ പ്രസിഡന്റ് എം.പി. സധു , എസ് എം സി ചെയര്‍മാന്‍ എം.റഫീഖ് പ്രോഗ്രാം കോഡിനേറ്റര്‍ ആര്‍.വിദ്യാ രാജ് , വാക്കറൂ ഡയറക്ടര്‍ അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക എം ആര്‍ ഷാഹിന സ്വാഗതം പറഞ്ഞു. യുക്തി പൂര്‍വമായ ചിന്ത, സൃഷ്ടിപരത, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ്, എന്നിവ വളര്‍ത്തി വിദ്യാഭ്യാസ രംഗത്തും ഭാവിയിലെ പ്രൊഫഷണല്‍ രംഗത്തും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, റോബോട്ടിക്‌സ് എന്നിവയെ കുറിച്ചുള്ള പ്രായോഗിക പരിചയം നല്‍കുവാന്‍ ഈ സംരംഭം പ്രയോജനപ്പെടും. വാക്കറോ ഫൗണ്ടേഷന്‍, ഡയറ്റ് മലപ്പുറം, ഡിലാന്റ് ഇന്റര്‍നാഷണല്‍ എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഈ വര്‍ഷത്തെ യു എസ് എസ് പരീക്ഷാ വിജയികള്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ എം എല്‍ എ വിതരണം ചെയ്തു.