വേങ്ങരയിലെ ജീവകാരുണ്യ കലാ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന വോയിസ് ഓഫ് വേങ്ങരയുടെ മൂന്നാം വാര്‍ഷികം ജീവകാരുണ്യ പ്രവര്‍ത്തകന്‍ നാസര്‍ മാനു ഉദ്ഘാടനം ചെയ്തു. അജ്മല്‍ പുല്ലമ്പലവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വേങ്ങരയിലെ പല പ്രമുഖരും പങ്കെടുത്തു. പാലിയേറ്റീവ് പ്രസിഡണ്ട് പുല്ലമ്പലവന്‍ ഹംസ ഹാജി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ പൂച്ചിയാപ്പു, വ്യാപാരി വ്യവസായി പ്രസിഡണ്ട് അസീസ് ഹാജി, സെക്രട്ടറി സൈനുദ്ദീന്‍ ഹാജി, ടി കെ ബാവ, സബാഹ് കുണ്ടുപുഴക്കല്‍, മുസ്തഫ തോട്ടശ്ശേരി, പറങ്ങോടത്ത് മജീദ് മാസ്റ്റര്‍, അഡ്മിന്‍ ഇ വി അബ്ദുല്‍ അസീസ് എന്ന കുഞ്ഞാപ്പു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കാപ്പന്‍ മുസ്തഫ സ്വാഗതവും യുകെ സെയ്തലവി ഹാജി നന്ദിയും രേഖപ്പെടുത്തി. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും എംബിബിഎസ് ഉന്നത മാര്‍ക്ക് നേടിയ ഡോക്ടര്‍ ഫിദ കാപ്പനെയും യോഗം ആദരിച്ചു. ശേഷം റേഡിയസ് ഹെല്‍ത്ത് സെന്റര്‍ കച്ചേരിപ്പടി മെഡിക്കല്‍ ക്യാമ്പും വോയിസ് ഓഫ് വേങ്ങര കുടുംബാംഗങ്ങളുടെ ഇശല്‍ നൈറ്റും നാടകവും മാജിക് ഷോയും പരിപാടിക്ക് മാറ്റുകൂട്ടി. ചീഫ് അഡ്മിന്‍ കാസിം EK വേങ്ങര, ബൈജു പാണ്ടികശാല, ടിടി കരീം, അന്‍സാരി പി കെ, എന്നിവര്‍ നേതൃത്വം നല്‍കി. മുഹമ്മദലി പറങ്ങോടത്ത്, മുഹമ്മദ് കല്ലേങ്ങപടി, പ്രഭു എന്‍ പി എന്നിവര്‍ പ്രവേശന കവാടം നിയന്ത്രിച്ചു.