മംഗളൂരുവില്‍ നഗരത്തിനടുത്ത് ദേശീയപാതയില്‍ കാർ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് മലയാളി യുവാവ് മരിച്ചു. മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ എം.പി. ഹൗസില്‍ അബ്ദുല്‍ കബീറിന്റെ മകൻ മുഹമ്മദ് അമല്‍ (28) ആണ് മരിച്ചത്.
സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടെ നന്തൂർ താരത്തോട്ടയില്‍ തിങ്കളാഴ്ച രാത്രി 11.40-നാണ് അപകടം. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമലിനെ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന ആലപ്പുഴ സ്വദേശി ഫർസാന നാസർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.യേനപ്പോയ കോളേജില്‍ ഫിസിയോതെറാപ്പി പഠനം പൂർത്തിയാക്കിയശേഷം മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലിചെയ്യുകയായിരുന്നു . ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കാർ അപകടം നടന്നശേഷം തൊട്ടുപിന്നാലെ വന്ന ലോറി പെട്ടെന്ന് ബ്രേക്കിട്ടത്തോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ലോറിയിലെ ആർക്കും പരിക്കില്ല. കദ്രി ട്രാഫിക് പോലീസ് കേസെടുത്തു. സക്കീനയാണ് മുഹമ്മദ് അലിന്റെ മാതാവ്. സഹോദരങ്ങള്‍: അമീൻ, അലൻ, ശിഫ, ഫിദ.