വേങ്ങര : കണ്ണാട്ടിപ്പടി ജവാന്‍ കോളനി റോഡ് വാഹനങ്ങള്‍ക്കും നാട്ടുകാര്‍ക്കും യാത്ര ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍.. കുറച്ച് മാസങ്ങള്‍ മുമ്പ് റിപ്പയര്‍ പൂര്‍ത്തിയാക്കിയ കണ്ണാട്ടിപ്പടി ഇല്ലിക്കല്‍ ചിറ ജവാന്‍ കോളനി റോഡിന്റെ അവസാന ഭാഗമായ അമ്പത് മീറ്റര്‍ റോഡ് ആകെ പൊട്ടി പൊളിഞ്ഞ് ആകെ ചളിയില്‍ കുളിച്ച് കാല്‍ നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും യാത്ര ചെയ്യാന്‍ വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടുന്നു. ആയതിനാല്‍ പഞ്ചായത്ത് മുന്‍ കൈയ്യെടുത്ത് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്ന് മണ്ടോട്ടില്‍ ഹനീഫ, അബു പറാഞ്ചേരി കുഞ്ഞില്‍ കുട്ടി പറങ്ങോടത്ത്, കുട്ടിമോന്‍ ചാലില്‍, സൈദുപറമ്പന്‍, ഉമ്മര്‍ കെ.പി, ഫസലുറഹ്‌മാന്‍ ചാലില്‍ എന്നിവരുടെ നേതൃത്തത്തില്‍ നാട്ടുകാരും ആവശ്യപ്പെട്ടു