തിരൂർ: അഞ്ചുവയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. തിരൂർ നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റെയും ജെഷ്മ റഹ്മാന്റെയും മകൻ അബാൻ ആണ് മരിച്ചത്. ഇന്ന് (ഞായറാഴ്ച) രാവിലെയായിരുന്നു .തിരൂർ ഫാത്തിമ മാതാ സ്കൂളിലെ യുകെജി വിദ്യാർത്ഥിയാണ് അബാൻ. സ്കൂളിൽ പോകാനായി തയ്യാറെടുക്കുന്നതിനിടെയോ അല്ലെങ്കിൽ വീടിനുള്ളിലോ വെച്ചാണ് കുട്ടി കുഴഞ്ഞുവീണതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആമിന, ബിലാൽ എന്നിവർ സഹോദരങ്ങളാണ്. പരേതന്റെ ജനാസ നമസ്കാരം ഇന്ന് വൈകീട്ട് മൂന്നു മണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ നടക്കും. തുടർന്ന് ഖബറടക്കം നിർവഹിക്കും.

അതെന്താ വീടിന്റെ ഉള്ളിലോ മറ്റെവിടയോ എന്നെ ഒരു വാക്ക് വാർത്ത കൊടുത്ത താങ്കൾ ക്ക് അറിയില്ലേ എവിടെ ആണ് മരിച്ചത് എന്ന് വിട്ടിൽ ഉള്ളവർക്കു അറിയില്ലേ പോസ്റ്റ് ചെയ്ത ആൾക് കഷ്ട്ടം