വേങ്ങര ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ടൗണിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായതോടെ കാൽനട യാത്രക്കാർക്കു പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് പരാതി നൽകിയത്. ഗതാഗതക്കുരുക്ക് കാരണം ടൗണിലൂടെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഈ സമയങ്ങളിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പോലും ഏറെ പ്രയാസമാണ്. ബോയ്‌സ് ഹൈസ്ക്കൂൾ ജങ്ഷൻ മുതൽ അമ്മാഞ്ചേരിക്കാവ് വരെയുള്ള ഒന്നര കിലോമീറ്റർ വാഹനമോടിക്കാൻ ചിലപ്പോൾ മണിക്കൂറോളം വേണ്ടിവരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും, വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കണമെന്നും, പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപെട്ടു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക
E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com