കിഴിശ്ശേരി: മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ താമസിക്കുന്ന കൊളത്തൊടി കുഞ്ഞാൻ എന്ന അഹമ്മദ് ആണ് മരണപ്പെട്ടത്. വീടിന് തൊട്ടടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുന്നതിനായി മരത്തിൽ കയറിയതായിരുന്നു. മരത്തിന്റെ ചില്ലകൾ ഏകദേശം വെട്ടി കഴിഞ്ഞിരുന്നു. ഇതിനിടെ കാൽ തെന്നി വീഴുകയും കഴുത്തിൽ കെട്ടിയിരുന്ന കയർ കുരുങ്ങുകയുമായിരുന്നു. ഉടൻ നാട്ടുകാർ മഞ്ചേരി ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മരത്തിൽ നിന്ന് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തെങ്ങ് കയറ്റമാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. മയ്യിത്ത് തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും പുല്ലഞ്ചേരി ജുമാമസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കം നടത്തുകയും ചെയ്യും.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക
E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com