Wednesday, September 17News That Matters

ഇരിങ്ങല്ലൂർ ഈസ്റ്റ്‌ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ തൊഴിൽ പാടം തേടി ഫീൽഡ് ട്രിപ്പ് നടത്തി

വേങ്ങര : ഇരിങ്ങല്ലൂരിലെ കുറിഞ്ഞിക്കാട്ടിൽ ആയുർവേദ ഔഷധ നിർമ്മാണശാലയിലേക്ക് ഇരിങ്ങല്ലൂർ ഈസ്റ്റ്‌ എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ നടത്തിയ അറിവു പര്യടനം പ്രകൃതിയോടും പരമ്പരാഗത വൈദ്യശാസ്ത്രത്തോടുമുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് സഹായകമായി. ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സസ്യങ്ങളെയും, വിവിധ ഘട്ടങ്ങളിലൂടെയുള്ള മരുന്നു നിർമാണത്തെയും കുറിച്ച് വിദഗ്ധർ കുട്ടികളോട് വിശദീകരിച്ചു. പ്രായോഗിക വിദ്യാഭ്യാസത്തിന്റെ മികച്ച ഉദാഹരണമായിരുന്നു ഈ സന്ദർശനം. ഫാക്ടറിയിലെ മെഷീനുകളുടെ പ്രവർത്തനം, തൊഴിലാളികളുടെ പങ്ക്, ഉൽപ്പന്നങ്ങളുടെ വളർച്ചയിലുളള ഘട്ടങ്ങൾ തുടങ്ങി നിരവധി അനുഭവങ്ങൾ കുട്ടികളുടെ കൗതുകത്തെ ഉണർത്തി. സന്ദർശനം കുട്ടികളിൽ നിരവധി ചോദ്യങ്ങൾ ഉണ്ടാക്കി. പാഠപുസ്തകത്തിനപ്പുറമുള്ള അറിവിന്റെ വാതിലുകൾ ഈ വിജ്ഞാനയാത്രയിലൂടെ വിദ്യാർത്ഥികൾക്ക് മുമ്പിൽ തുറക്കപ്പെട്ടു. പ്രധാനധ്യാപകൻ അലക്സ് തോമസ്, മൊയ്തി എ.കെ, സക്കീന എം.പി, നാദിർഷ എ കെ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version