Saturday, June 13News That Matters

18 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ശുചിമുറി സമുച്ചയം നാടിന് സമർപ്പിച്ചു

വേങ്ങര: ബ്ലോക്ക് പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുള്ള മൻസൂർ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി കൺവീനർ ഇ.കെ. സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ. സഫ്രീന അഷ്‌റഫ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജൂസൈറ മൻസൂർ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അബൂ താഹിർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുലൈഖ മജീദ്, വാർഡ് മെമ്പർ റൈഹാനത് ചെമ്പയിൽ, പി.ടി.എ പ്രസിഡന്റ്‌ മുനീർ എൻ.പി, എം.ടി.എ പ്രസിഡന്റ്‌ ബിന്ധ്യ കെ. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപകൻ സുലൈമാൻ യു. സ്വാഗതവും സീനിയർ ടീച്ചർ കെ. മിനി നന്ദിയും പറഞ്ഞു. മുഹമ്മദ്‌ നിബ്രാസ് പി.കെ, ശശീന്ദ്രൻ എം, ഷിബു കെ, നൗഷാദ് എം.കെ, അബൂബക്കർ കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version