Saturday, May 30News That Matters

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗനവാടികളിൽ പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെടുന്ന പടപ്പറമ്പ്, ചേറൂർ അംഗനവാടികളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവവും, പഠനം പൂർത്തിയാക്കി പ്രൈമറി സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികൾക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം യു. സക്കീന നിർവഹിച്ചു. ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെമെന്റോകളും അവർ വിതരണം ചെയ്തു. പടപ്പറമ്പിലെ 53-ാം നമ്പർ അംഗനവാടിയിൽ നടന്ന ചടങ്ങിൽ അംഗനവാടി ടീച്ചർ ഭാനുമതി അധ്യക്ഷത വഹിച്ചു. സിന്ധു, രക്ഷിതാക്കളായ പാത്തുമ്മക്കുട്ടി, രമിത, ധന്യ, ശ്രീജ, സുമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചേറൂരിലെ 52-ാം നമ്പർ അംഗനവാടിയിൽ നടന്ന പ്രവേശനോത്സവ ചടങ്ങിൽ ജാനകി ടീച്ചർ അധ്യക്ഷത വഹിച്ചു. സരോജിനി, രക്ഷിതാക്കളായ കബീർ, സുനിൽകുമാർ, നിജിത തുടങ്ങിയവർ നേതൃത്വം നൽകി. രക്ഷിതാക്കളും നാട്ടുകാരുമടക്കം നിരവധി പേർ ചടങ്ങുകളിൽ പങ്കെടുത്തു.

*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version