തിരൂരങ്ങാടി: കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മിലൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ‘ഈദ് ഇശൽ വിരുന്ന്’ ശ്രദ്ധേയമായി. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ മുസ്തഫ നിർവഹിച്ചു. ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് മനരിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. മാപ്പിളപ്പാട്ട് പഠനത്തിന് അമേരിക്കയുടെ ഫുൾബ്രൈറ്റ് നെഹ്‌റു ഫെലോഷിപ്പ് ലഭിച്ച ഡോ. മുഹമ്മദ് ഹസീബ്, അമേരിക്കയിലെ ലൂസിയാന റിസർച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയ കെ.ടി അബ്ദുൽ ഹഖ് എന്നിവർക്ക് പുറമെ കലാ-സാംസ്‌കാരിക-കായിക മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡോ. സി. അബ്ദുസലാം, മജീദ് ഗുരുക്കൾ, എം.കെ നസ്റുള്ള ഷരീഫ് എന്നിവരെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻ കുട്ടി ഇവർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.മുക്കം സാജിത, ഇഷറത്ത് സബ, സാകാസ് കീഴാശ്ശേരി, ഹാരിസ് കൊല്ലം (പാട്ടുറുമാൽ), ഇബ്രാഹിം ചെമ്മാട്, ഹഫ്സ തിരൂർ, മറ്റത്ത് ബാപ്പുട്ടി, നുഹ ഖാസിം, സുഹ്‌റ കൊളപ്പുറം, ലിയാനമോൾ എന്നിവർ ചേർന്ന് ഒരുക്കിയ ഇശൽ വിരുന്ന് സദസ്സിന് നവ്യാനുഭവമായി. അലിവ് എബിലിറ്റി പാർക്കിലെ പഠിതാക്കൾ അവതരിപ്പിച്ച ഒപ്പനയും ചെമ്മാട് അക്കാദമിയിലെ വിദ്യാർത്ഥികളുടെ ഗാനവിരുന്നും ചടങ്ങിന് കൂടുതൽ കൊഴുപ്പേകി.സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ, പി.വി ഹസീബ് റഹ്മാൻ, നൗഷാദ് ബാവ, ശബാന ചെമ്മാട്, ഹുസൈൻ ചേളാരി, സാഹിന വടകങ്ങര, അഷ്‌റഫ് കള്ളാടിയിൽ, ഫിറോസ് ഖാൻ, ഇസ്സു ഇസ്മായിൽ, മച്ചിങ്ങൽ സലാം, റഷീദ് വെള്ളിയാമ്പുറം എന്നിവർ പ്രസംഗിച്ചു. കെ.പി നസീമ ടീച്ചർ, സഹീദ് ഗ്രാമ്പു, ഫാത്തിമ ഹസ്നത്, ഡോ. വി.പി ഹാറൂൻ റഷീദ്, ചെമ്പ വഹീദ, ആരിഫ വലിയാട്ട്, റയ്ഹനത്ത്, എം.വി റഷീദ്, എം.കെ അയ്യൂബ്, അഷ്‌റഫ് ഓനരി, സി.പി അഷ്‌റഫ്, ടവേര അഷ്‌റഫ്, അപ്പൂട്ടി മമ്പുറം, ഹംസ കുറുകത്താണീ, ഭാസ്കരൻ ചെമ്മാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
