വേങ്ങര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KSTA) വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ശിൽപശാല സംഘടിപ്പിച്ചു. ജി.യു.പി.എസ്. ക്ലാരിയിൽ വെച്ച് നടന്ന ശിൽപശാല കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് പ്രഹ്ലാദ കുമാർ എം. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം സിയാദ് വി. മുഖ്യവിഷയ അവതരണം നടത്തി. ഉപജില്ലാ പ്രസിഡന്റ് ഗംഗാധരൻ കെ.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ദിനേഷ് വി. സ്വാഗതവും വിപിൻ കെ. നന്ദിയും രേഖപ്പെടുത്തി.
