Friday, June 19News That Matters

വേങ്ങര വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾക്ക് സ്വീകരണം നൽകി.

വേങ്ങര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റ് പ്രസിഡണ്ട് എം കെ സൈനുദ്ദീൻ ഹാജി, ജനറൽ സെക്രട്ടറി ടി ശിവശങ്കരൻ നായർ,ട്രഷറർ എൻ മൊയ്തീൻ ഹാജി, വർക്കിംഗ് പ്രസിഡണ്ട് പി അബ്ദുൽ അസീസ് ഹാജി തുടങ്ങിയ 16 അംഗ .ഭാരവാഹികൾക്ക് വേങ്ങര എംടി എൻ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സ്വീകരണം നൽകി. ഡോ.കെ എം അബ്ദുവിൻ്റെ അധ്യക്ഷതയിൽ വേങ്ങര പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ പ്രജീഷ് ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പികെ അബൂ താഹിർ മുഖ്യാഥിതിയായിരുന്നു. പഞ്ചായത്തംഗം എൻപി അസൈനാർ, കാമ്പ്രൻ കരിം,നവാസ് കോട്ടക്കൽ, അൽസലാമ മീരാൻ,വിപി റഷീദ്, പിപിഎ ബാവ, എകെ ഹംസ, എംകെ റസാക്ക്, ടികെ അലവി കുട്ടി, പികെ കുട്ടി,ബംഗാളത്ത് കുഞ്ഞുട്ടി ഹാജി എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് എം കെ സൈനുദീൻ ഹാജി മറുപടി പ്രസംഗം നടത്തി. കെടിഎ സമദ് സ്വാഗതവും സിഎം സബാഹ് നന്ദിയും പറഞ്ഞു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version