വേങ്ങര: കനത്ത മഴയെ തുടർന്ന് വേങ്ങര പാലശ്ശേരിമാടിൽ വീടിന്റെ മതിൽ റോഡിലേക്ക് ഇടിഞ്ഞുവീണു. പ്രധാന പാതയായ പരപ്പനങ്ങാടി – മഞ്ചേരി റോഡിലെ പാലശ്ശേരിമാട് ഇറക്കത്തിൽ സ്ഥിതി ചെയ്യുന്ന വടക്കയിൽ അബ്ദുറഹ്മാന്റെ വീടിന്റെ മതിലാണ് തകർന്നത്. മതിൽ പൂർണ്ണമായും ഇടിഞ്ഞതിനെ തുടർന്ന് വീട് വലിയ അപകടഭീഷണിയിലാണ് നിലകൊള്ളുന്നത്. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വീട്ടുടമയായ അബ്ദുറഹ്മാൻ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
