Monday, June 1News That Matters

വേങ്ങര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

​ഇരിങ്ങല്ലൂർ: 2026-27 അധ്യയന വർഷത്തെ വേങ്ങര ബ്ലോക്ക് തല പ്രവേശനോത്സവം പറപ്പൂർ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ ഈസ്റ്റ് എ.എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ ശ്രദ്ധേയമായി നടന്നു.​വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വേങ്ങര ബി.പി.സി. അബൂബക്കർ ടി.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ. സുബൈർ അധ്യക്ഷത വഹിച്ചു. പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറമ്പത്ത് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.​നഴ്സറി, ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള പാഠപുസ്തക വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷംലത്ത് കവറൊടിയും പറപ്പൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നാസർ പറപ്പൂരും ചേർന്ന് നിർവഹിച്ചു. പഠനോപകരണ കിറ്റ് വിതരണം പറപ്പൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി. ഷാഹിദ നിർവഹിച്ചു. വേങ്ങര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷെർമിലി ടി. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം റജ്‌ന റഹൂഫ്, കഴിഞ്ഞ വർഷത്തെ ഡോക്യുമെന്റേഷൻ റിപ്പോർട്ടായ ‘ശതാധ്യായം’ പ്രകാശനം ചെയ്തു.​തെക്കേ കുളമ്പ് ടി.ടി.കെ.എം. ടി.ടി.ഐ.യിലെ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്വീകരണം ഒരുക്കിയ ചടങ്ങിൽ വലിയ ജനപങ്കാളിത്തമുണ്ടായി. പരിപാടിയോടനുബന്ധിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അതിഥികൾക്കുമായി പായസം ഉൾപ്പെടെയുള്ള പ്രത്യേക ഉച്ചഭക്ഷണവും വിതരണം ചെയ്തു.​പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് കപ്പൂർ, എം.ടി.എ. പ്രസിഡണ്ട് ബാനുഷ സി., മാനേജർ എ.കെ. മൊയ്തീൻ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്ററും സ്വാഗതസംഘം ജനറൽ കൺവീനറുമായ അലക്സ് തോമസ് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version