തിരുവമ്പാടി: മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലി എന്ന ആന്റണി (54) നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വർഷങ്ങൾക്ക് മുൻപ് കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തിരുവമ്പാടി പോലീസ് തയ്യാറാക്കി. 1986-ൽ കൂടരഞ്ഞിയിലും 1989-ൽ വെള്ളയിൽ ബീച്ചിലും ഓരോ ആളുകളെ വീതം കൊലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു ഇയാളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മുഹമ്മദലി പറഞ്ഞ കാലയളവിൽ ഈ പ്രദേശങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടതായി പോലീസ് അന്വേഷണത്തിലും സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടരഞ്ഞിയിൽ മരിച്ചയാളുടെ രേഖാചിത്രം പോലീസ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, വെള്ളയിൽ ബീച്ചിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ഇതുവരെ തയ്യാറാക്കിയിട്ടില്ല. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
