Saturday, May 30News That Matters

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഊരകം ആറാം വാർഡ് യൂത്ത് ലീഗ് അനുമോദിച്ചു

ഊരകം: ഊരകം ആറാം വാർഡ് മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ വാർഡിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും എ.സി.സി.എ (ACCA) പാസായ വിദ്യാർത്ഥിയെയുമാണ് ചടങ്ങിൽ ആദരിച്ചത്.​എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ലിൻസിയ ആലുങ്ങൽ, നസ്രിൻ താട്ടയിൽ, ഹസ ഫാത്തിമ പി., ഫിദ പലേരി എന്നിവർക്കും, എ.സി.സി.എ വിജയിച്ച പാങ്ങാട്ട് യൂസുഫിനുമാണ് യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരങ്ങൾ നൽകി അഭിനന്ദിച്ചത്.​വാർഡിൽ നടന്ന അനുമോദന ചടങ്ങിൽ വാർഡ് മെമ്പർ ശങ്കര നാരായണൻ വട്ടപറമ്പിൽ, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പാലേരി സുക്കൂർ ഹാജി, വാർഡ് സെക്രട്ടറി ഇ.കെ. ഹനീഫ എന്നിവർ സംബന്ധിച്ചു. യൂത്ത് ലീഗ് നേതാക്കളായ റഷീദ് കെ.ടി., അബൂത്വാഹിർ പാലേരി, അനീസ് പാങ്ങാട്ട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version