വേങ്ങര: ‘ക്ലീൻ ഷോട്ട്’ ക്യാമ്പെയ്ന്റെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി വേങ്ങരയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, തട്ടുകടകൾ, മറ്റ് ഭക്ഷ്യവസ്തു വിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തി. വൃത്തിഹീനമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുക, ലൈസൻസ്, ജീവനക്കാരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധനാ റിപ്പോർട്ട് എന്നിവ ലഭ്യമാക്കാതിരിക്കുക തുടങ്ങിയ ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 5 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ പിഴ ചുമത്തി. മുപ്പതിനായിരം രൂപയാണ് പിഴയിനത്തിൽ ഈടാക്കിയത്. രാത്രികാലങ്ങളിലടക്കം നടത്തുന്ന ഈ കർശന പരിശോധന വരും ആഴ്ചകളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയുമായി ബന്ധപ്പെട്ട് ചേർന്ന ഇന്റർ സെക്ടറൽ മീറ്റിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.ബി. ലക്ഷ്മി, അസിസ്റ്റന്റ് സെക്രട്ടറി ടി.കെ. ലിഷ, ഹെൽത്ത് ഇൻസ്പെക്ടർ വി. ശിവദാസൻ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഒ.വി. നയന, ജെ.എച്ച്.ഐ (JHI) ജിജിൻ, ശരണ്യ, സെയ്തലവി, എം. അർഷാദ്, കെ. ലാലു, എ.ഇ. ഷിജുമോൻ, ഷിബു, ജയറാം, ഗ്ലാഡിമോൾ, കെ. ജന്നാ ഷെറിൻ എന്നിവർ വേങ്ങരയിലെ വിവിധ മേഖലകളിൽ നടന്ന പരിശോധനകൾക്ക് നേതൃത്വം നൽകി.
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
