Sunday, September 13News That Matters

Accident

പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി 11 വയസ്സുകാരൻ മരിച്ചു

Accident
പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളം സ്വദേശിയും ഇഷ ഗോൾഡിൻ്റെ പാർട്ട്ണറുമായ ഫൈസൽ പുതിയ നാലകത്തിന്റെ മകൻ അമിൻ ഷ ഹാശിം (11) ട്രെയിൻ തട്ടി മരിച്ചു. കൂട്ടുകാരോടൊപ്പം ബന്ധുവീട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ് അരിയല്ലൂർ എം.വി.എച്ച്.എസ് സ്കൂളിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഷാഹിനയാണ് മാതാവ്. അമൻ മാഷിം, അയിഷ ഫല്ല എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തുടർനടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....

അപകടം പതിഞ്ഞിരിക്കുന്ന കോട്ടക്കൽ പുത്തൂര്‍ ജങ്ഷൻ

Accident
കോട്ടക്കൽ: നാടിനെ നടുക്കിയ അപകടത്തിൽ കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് ഒൻപത് വയസ്സുകാരി മരിച്ചു. കോട്ടക്കല്‍ ചിനക്കല്‍ അല്‍മനാര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന ചങ്ങരംചോല ഷാനവാസിന്റെ മകള്‍ റീം ഷാനവാസ് (9) ആണ് മരിച്ചത്. കോട്ടക്കല്‍ പീസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്.​കഴിഞ്ഞ ദിവസം രാവിലെ പുത്തൂര്‍ ജങ്ഷനിലാണ് അപകടം നടന്നത്. റീമും ഉമ്മയും സഞ്ചരിച്ച സ്കൂട്ടറിലേക്ക് ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ഉമ്മ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.​ പുത്തൂര്‍ റൗണ്ട് എബൗട്ടിന് മുന്നിലുള്ള ഇറക്കത്തില്‍ വെച്ച് ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി ആദ്യം ഒരു ബൈക്കിലും പിന്നീട് രണ്ട് കാറുകളിലും ഇടിച്ചു. തുടർന്ന് റീം സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ച് സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചു കയറിയാണ് ലോറി നിന്നത്.​ലോറി ഡ്രൈവറും കുട്ടിയും ഉള്‍പ...

സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് നഴ്‌സിന് ദാരുണാന്ത്യം.

Accident
പെരിന്തല്‍മണ്ണ - ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നഴ്‌സ് മരിച്ചു. വലമ്പൂർ പൂപ്പലം പാറക്കല്‍ വീട്ടില്‍ വിനോദ് രാജിന്റെ ഭാര്യ പി.കെ സുജാത (49) ആണ് മരിച്ചത്. 16 വർഷമായി പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് സുജാതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ സുജാതയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥൻ....

കോട്ടക്കൽ പുത്തൂർ അരിച്ചോളിൽ വാഹനാപകടം.

Accident
കോട്ടക്കൽ പുത്തൂർ അരിച്ചോളിൽ കൂട്ട വാഹനാപകടം. ഇന്ന് രാവിലെ 7:30 മണിയോടെയാണ് സംഭവം. ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഇതേതുടർന്ന് സമീപത്തെ വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്.​അപകടത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ....

കൊച്ചി ഷിപ്‌യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കിടെ അപകടം: മലപ്പുറം സ്വദേശിയായ ഡൈവർ മരിച്ചു

Accident
​കൊച്ചി: കൊച്ചി ഷിപ്‌യാര്‍ഡില്‍ നാവികസേനാ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ അപകടത്തിൽ കരാര്‍ തൊഴിലാളിയായ ഡൈവര്‍ മുങ്ങിമരിച്ചു. മലപ്പുറം പുതുക്കോട് പെരിങ്ങാവ് രാരപ്പന്‍തൊടി വീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍വര്‍ സാദത്ത് (25) ആണ് മരിച്ചത്. എറണാകുളം ചുള്ളിക്കല്‍ ആസ്ഥാനമായുള്ള ഡൈവിങ് അക്കാദമിയിലെ മുങ്ങല്‍ വിദഗ്ധനായിരുന്നു അന്‍വര്‍. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം നടന്നത്. രാവിലെ മുതൽ കപ്പലിന്റെ അറ്റകുറ്റപ്പണികൾ നടന്നു വരികയായിരുന്നു. ഇതിനിടയിൽ കപ്പലിന്റെ അടിത്തട്ടിലേക്ക് മുങ്ങിയ അൻവറുമായുള്ള ആശയവിനിമയം പെട്ടെന്ന് നഷ്ടമാവുകയായിരുന്നു. ​തുടർന്ന് നടത്തിയ പരിശോധനയിൽ അൻവറിനെ കണ്ടെത്തി ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വൈകുന്നേരം അഞ്ചു മണിയോടെ മരണം സംഭവിച്ചു. മറ്റൊരു ഡൈവറായിരുന്നു മുകളിൽ നിന്ന് സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിച്ചിരുന്നത്. ​ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോ...

വിരമിക്കാൻ മാസങ്ങൾ ബാക്കിനിൽക്കെ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Accident
മലപ്പുറം: പെരിന്തൽമണ്ണയിൽ സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ച് കൊളത്തൂർ സ്‌കൂളിലെ അറബിക് അധ്യാപിക മരിച്ചു. മണ്ണേങ്ങൽ ഇല്ലയേടത്ത് നഫീസ ടീച്ചർ (56) ആണ് മരിച്ചത്. കുറുവമ്പലം സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ചെമ്മല സ്വദേശിയാണ് നഫീസ ടീച്ചർ. സ്‌കൂളിൽ നിന്ന് വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീച്ചറുടെ ദാരുണമായ വിയോഗം ഉണ്ടായത്. ഭർത്താവ്: മുഹമ്മദ് ഹനീഫ. മക്കൾ: ഹഫീഫ് (അധ്യാപകൻ), അസ്‌ലം....

അപകടം! കോഴിക്കോട്ട് കാറും ബസും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

Accident
കോഴിക്കോട്: ശാരദാമന്ദിരം പെട്രോൾ പമ്പിന് മുന്നിൽ രണ്ട് ബസുകളും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. രാമനാട്ടുകര സ്വദേശിയായ ഉമ്മർ അഷ്റഫ് ആണ് മരിച്ചത്. പിതാവും മകളും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഉമ്മർ അഷ്റഫിന്റെ മകളെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് കാറിൽ കുടുങ്ങിപ്പോയവരെ ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ....

ലോറി തട്ടി മുറിഞ്ഞുവീണ മരക്കൊമ്ബ് കാറിനുള്ളിലേക്ക് തറച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Accident
തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ ചങ്ങരംകുളത്തിനടുത്ത് കടവല്ലൂരിൽ ലോറിയിൽ തട്ടി റോഡിലേക്ക് മുറിഞ്ഞുവീണ മരക്കൊമ്പ് കാറിനുള്ളിലേക്ക് തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം സ്വദേശിനി ആതിര (27) ആണ് അപകടത്തിൽ മരിച്ചത്. ആതിരയുടെ ഭർത്താവിന് സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​കടവല്ലൂരിലെ അമ്പലം സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്ത് നിന്നും പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയുടെ മുകൾഭാഗം റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന തണൽ മരത്തിൽ തട്ടി. ഇതോടെ മുറിഞ്ഞു വീണ മരക്കൊമ്പ് ലോറിക്ക് പിറകിലുണ്ടായിരുന്ന കാറിനുള്ളിലേക്ക് തറച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആതിരയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു....

കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

Accident
മലപ്പുറം: കടലിൽ കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെട്ടിപ്പടി കൊടപ്പാളി മണ്ണാറയിലെ വലിയപീടിയേക്കല്‍ അബ്ദുറഹ്‌മാന്റെ മകന്‍ ജലീല്‍ (29) ആണ് മരിച്ചത്. ചാപ്പപ്പടി ഹാര്‍ബറിന് സമീപം കല്ലുമ്മക്കായ ശേഖരിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ട്രോമ കെയർ വിഭാഗത്തിൽ നിന്നുള്ളവരും മത്സ്യത്തൊഴിലാളികളും മുങ്ങൽ വിദഗ്‌ധരം നടത്തിയ തിരച്ചിലിലാണ് കടലിൽ നിന്ന് ജലീലിൻ്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഹസ്‌നിയയാണ് മരിച്ച ജലീലിൻ്റെ ഭാര്യ. ലഹ്ന ഏക മകളാണ്. കുഞ്ഞീവിയാണ് ജലീലിൻ്റെ മാതാവ്. മുസ്‌തഫ, കാസിം, അസ്‌മാബി, ഹസീന, ആസിഫ, അഫ്‌സിബ എന്നിവർ സഹോദരങ്ങളാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്....

മലപ്പുറത്ത് ബൈക്കില്‍ ലോറിയിടിച്ച്‌ 17കാരി മരിച്ചു

Accident
മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ 17കാരി മരിച്ചു. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക (17 )ആണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി വന്നിടിക്കുകയായിരുന്നു. ഗീതിക സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മിഥുൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്....

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി മരണപ്പെട്ടു

Accident
കണ്ണമംഗലം: 20 ദിവസം മുമ്പ് കുന്നുംപുറം ഇ കെ പടിയിൽ വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ ICU വിൽ ആയിരുന്ന മേമാട്ട്പാറ സ്വദേശി എടക്കറമ്പൻ സലാമിന്റെ (കുന്നുംപുറത്ത് ഗോൾഡ് കവറിങ് ഷോപ്പ് ) മകൻ അബ്ദുൽ അസീബ്(18) മരണപ്പെട്ടു. വേങ്ങര ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അബ്ദുൽ അസീബ്. ​വിദ്യാർത്ഥിയോടുള്ള ആദരസൂചകമായി സ്കൂളിന് ഇന്ന് അവധി നൽകി....

വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു

Accident
വിനോദയാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. കരുവാരക്കുണ്ട് തരിശു സ്വദേശി മുഹമ്മദ് സനത് (18 ) ആണ് മരിച്ചത്. കൂട്ടുകാരോടൊത്ത് വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ പൂക്കോട്ടുംപാടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്ബൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്ബൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

Accident
വണ്ടൂർ∙ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ് അപകടം. വണ്ടൂരിലെ എംടിഎസ് മെറ്റൽസ് സ്ഥാപനത്തിൽ ജീവനക്കാരനാണ് നന്ദൻ. രാവിലെ വീട്ടിൽനിന്ന് പാൽ വാങ്ങാൻ പോയതാണെന്ന് ബന്ധുക്കൾ പറയുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. നേരത്തെ വണ്ടൂർ ബ്ലോക്ക് ഓഫിസിനു സമീപമാണ് നന്ദന്റെ കുടുംബം താമസിച്ചിരുന്നത്. പിന്നീടാണ് വാണിയമ്പലം മരുതുങ്ങലിലേക്ക് താമസം മാറ്റിയത്. മാതാവ്: ബിന്ദു. സഹോദരങ്ങൾ: നാഥു, നന്ദേഷ്....

നഴ്സറി വിദ്യാർത്ഥി ബസ് ദേഹത്ത് കയറി മരണപ്പെട്ടു

Accident
മലപ്പുറം: സ്‌കൂള്‍ ബസിടിച്ച്‌ അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്ബളപറമ്ബ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ ആണ് മരിച്ചത്. സ്‌കൂള്‍ വാഹനമിറങ്ങിയ വിദ്യാര്‍ത്ഥിയ്ക്കുമേല്‍ അതേ വാഹനം കയറിയിറങ്ങുകയായിരുന്നു. മുസ്ലിയാരങ്ങാടി കുന്നക്കാട് സ്വദേശിയാണ് യമിന്‍ ഇസിന്‍. കുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്....

വാഹനാപകടത്തിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥി മരിച്ചു.

Accident
പാലക്കാട് വാഹനാപകടത്തിൽ പ്ലസ്‍ടു വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാർക്കാട് പള്ളികുറുപ്പ് സ്വദേശി ദിൽജിത്ത്(17 )ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് -കാഞ്ഞിരപ്പുഴ റോഡിൽ ഇന്ന് രാവിലെ 11ഓടെയാണ് അപകടമുണ്ടായത്. ബൈക്കും ഒമ്നി വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. ദിൽജിത്ത് സബ് ജില്ല കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെയാണ് അപകടമുണ്ടായത്. പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് മരിച്ച ദിൽജിത്ത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തിൽ കഴിഞ്ഞദിവസം ചിത്രരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്....

വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു

Accident
വളാഞ്ചേരി–പെരിന്തൽമണ്ണ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. ടോറസ് ലോറിയിൽ സ്കൂട്ടര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ യാത്രക്കാരി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു. മുന്നാക്കൽ സ്വദേശി ജംഷീറയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുൻവശത്താണ് അപകടം. ടോറസ് ലോറിയിൽ സ്കൂട്ടർ ഇടിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും....

ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു

Accident
കുറ്റിപ്പുറം മൂടാലില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. കെഎംസിടി പോളിടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ഓട്ടോമൊബൈല്‍ വിദ്യാര്‍ത്ഥി കൊളത്തൂര്‍ മൂര്‍ക്കനാട് സ്വദേശി പൈങ്ങേരി വീട്ടില്‍ അന്‍ഷിദ്(21)ആണ് മരിച്ചത്. മൂടാല്‍ പറക്കുന്ന് ക്ഷേത്രത്തിനു സമീപം വെച്ച് വിദ്യാര്‍ത്ഥിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീഴുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അന്‍ഷിത് മരിച്ചു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും....

ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Accident
താനൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ദേവദാർ സ്കൂളിൽ പഠിക്കുന്ന ഓണക്കാട് സ്വദേശി സായിദ് അൻവർ (12) ആണ് മരിച്ചത്. ഒഴൂർ തലക്കട്ടൂർ പള്ളികുളത്തിൽ ഇന്ന് വൈകീട്ട് കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. നാല് പേർ ഒരുമിച്ചാണ് കുളത്തിലെത്തിയത്. മൂന്ന് കുട്ടികൾ ചൂണ്ടയിടുകയും ഒരാൾ കുളിക്കാനിറങ്ങുകയും ചെയ്തു. കുട്ടി വെള്ളത്തിൽ പോയത് കൂടെയുള്ള കുട്ടികൾ പോലും അറിഞ്ഞിരുന്നില്ല. വിദ്യാർത്ഥി വെള്ളത്തിൽ അനക്കമില്ലാതെ പൊങ്ങികിടക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ വിവരം അറിയുന്നത്. കുട്ടികൾ വിവരം അറിയിച്ചതിന് തുടർന്ന്, ഉടനെ നാട്ടുകാർ ഓടിയെത്തി കുട്ടിയെ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ബന്ധു വീട്ടിലേക്ക് വരുന്നെത്തിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

Accident
വയനാട് പൊഴുതന പേരുങ്കോട മുത്താറി കുന്ന് ഭാഗത്ത് പുഴയിൽ വിദ്യാർത്ഥി അപകടത്തിൽ പെട്ടു നാട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. മേപ്പാടി പാല വയൽ സ്വദേശി ആര്യ ദേവ് (14) വയസ്സ് എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. ബന്ധു വീട്ടിലേക്ക് വരുന്നെത്തിയതായിരുന്നു ആര്യ ദേവ്. മേപ്പാടി ഗവണ്മെന്റ് സ്കൂളിലെ 10ആം ക്ലാസ് വിദ്യാർത്ഥി യാണ് ആര്യ. മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ. അച്ചൻ: അനിൽ, അമ്മ : രമ്യ....

വീടിന്റെ നിർമാണ പ്രവർത്തിക്കിടെ നിലത്ത് വീണ കുഴിമണ്ണ സ്വദേശി മരണപ്പെട്ടു

Accident
കിഴിശ്ശേരി: കുഴിമണ്ണ മുണ്ടംപറമ്പ്-റേഷൻ പടി, കണ്ണംകുത്ത് ഉണ്ണികൃഷ്ണന്റെ മകൻ ശ്യാം കൃഷ്ണൻ (20)മരണപ്പെട്ടു. ഇന്ന് രാവിലെ 10മണിക്ക് ഒമാനൂർ തീണ്ടാപ്പാറയിൽ വീടിന്റെ നിർമാണ പ്രവർത്തിക്കിടെ നിലത്ത് വീണ കിടക്കുന്ന അവസ്ഥയിലായിരുന്നു. ഉടനെ വാഴക്കാട് ഇഖ്റ ഹോസ്പിറ്റലിൽ എത്തിച്ചു. അവിടുന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ബോഡി പോസ്റ്റ്മോർട്ടത്തിന് വേണ്ടി കോഴിക്കോട് മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് ആർട്സ് കോളേജ് ബിരുദ വിദ്യാർത്ഥിയാണ്....

MTN NEWS CHANNEL

Exit mobile version