Monday, March 2News That Matters

കരിപ്പൂർ ‘വ്യൂ പോയിന്റിൽ’ വെങ്കുളത്ത്താഴ്ചയിലേക്ക് വീണയുവാവ് മരിച്ചു

കരിപ്പൂർ: വിമാനത്താവള പരിസരത്തെ ‘വ്യൂ പോയിന്റ്’ ആയ വെങ്കുളം ഭാഗത്ത് താഴ്ചയിലേക്ക് വീണു ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് തച്ചഞ്ചേരി ജനാർദനന്റെ മകൻ ജിതിൻ (30) ആണ് മരിച്ചത്.ഇന്നു പുലർച്ചെ ആയിരുന്നു സംഭവം.ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടം സംബന്ധിച്ച് കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണ് വെങ്കളം ഭാഗം. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്താറുണ്ട്. അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version