Thursday, January 15News That Matters

Accident

ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Accident
വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പടി മലയിലേക്ക് പോകുന്ന വഴിയിൽ വട്ടപ്പൊന്ത ചേരേക്കാട്‌ എന്ന സ്ഥലത്താണ് സംഭവം. ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്ത് ബൈക്കും ഉണ്ട്. ബൈക്ക് അപകടത്തിൽ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പിൽ യാഹുവിന്റെ മകൻ ഫായിസ് (26) ആണ് മരണപ്പെട്ടതെന്നു നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോൾ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്....

യൂ പി യിൽ വാഹനാപകടം മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

Accident
ഉത്തർപ്രദേശിലെ ജാൻസിയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം നിലംബൂർ പൂക്കോട്ടുംപാടം സ്വദേശി മരിച്ചു. ചുള്ളിയോട് കാരക്കുളം പള്ളിയാളി കേശവദാസിന്റെയും(അപ്പുട്ടൻ) ഉദയയുടെയു മകൻ ദിപുവാണ് (35) മരിച്ചത്. പാട്ടാളത്തിൽ നിന്നും വിരമിക്കുന്ന സഹോദരി ഭർത്താവ് ചോക്കാട് പെടയന്താൾ കട്ടപ്പാറ അനീഷിനെയും കൂട്ടി തിരികെ വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ദിപുവിനെ കൂടാതെ ഭാര്യ നിമിഷ മകൻ ചിന്മയ് (അല്ലു ). സഹോദരി ദിവ്യ, ഭർത്താവ് അനീഷ്, മകൻ അദ്വിക് എന്നിവരും കൂടെയുണ്ടായിരുന്ന. വാഹനത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ നിന്നും വാങ്ങിയ കാറിലായിരുന്നു നാട്ടിലേക്കുള്ള മടക്കയാത്ര. വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. മൃതദ്ദേഹം മഹാറാണി ലക്ഷ്മ‌ി ഭായി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച്ച പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....

ക്വാറിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു

Accident
കണ്ണമംഗലം: പെരൻ്റക്കൽ ക്വാറിയിൽ ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു. അച്ചനമ്പലം വലിയാട് സ്വദേശി പനക്കത്ത് ഹുസ്സൈൻ ഹാജിയുടെ മകൻ ഇസ്ഹാഖ് (കുഞ്ഞ) എന്നവരുടെ മകൻ പനക്കത്ത് ജാബിർ ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം. മയ്യിത്ത് നിസ്കാരം (22/03/25) 2:30 ന് വലിയാട്ട് പള്ളിയിൽ വെച്ച നടത്തപ്പെടുന്നതാണ്..ഖബറടക്കം പനക്കൻ കുണ്ട് പള്ളി ഖബർ സ്ഥാനിൽ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തിരൂര്‍ക്കാട് അപകടം; ശ്രീനന്ദയ്ക്ക് പിന്നാലെ ഷൻഫയും യാത്രയായി.

Accident
പെരിന്തല്‍മണ്ണയില്‍ കെഎസ്‌ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടൂർ സ്വദേശിയായ ഷൻഫയാണ് (20) മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ ഷൻഫയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കൂരിക്കുണ്ട് പാറാഞ്ചേരി നൗഷാദിന്റെ മകളാണ് ഷൻഫ. യുവതിയുടെ കബറടക്കം പോസ്റ്റ്‌മോർട്ടത്തിനുശേഷം വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദില്‍ നടക്കും.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് പെരിന്തല്‍മണ്ണയില്‍ അപകടം സംഭവിച്ചത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍ മണ്ണാർക്കാട് അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകള്‍ ശ്രീനന്ദ (21) ഇന്നലെ മരിച്ചിരുന്നു. മണ്ണാർക്കാട് കോളേജില...

വാഹനാപകടം: മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ മരണപ്പെട്ടു

Accident
ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് ഉണ്ടായ വാഹനാപകടത്തിൽ ഉളിയിൽ സ്വദേശിയായ മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് ഉളിയിൽ (38)ആണ് മരണപ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്. കെ എൽ 58 കെ 72 ആൾട്ടോ കാറും, കെ.എൽ 5 എആർ 3208 നമ്പറിലുള്ള ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബസ്സും ലോറിയും കൂട്ടി ഇടിച്ച് പെൺകുട്ടി മരണപ്പെട്ടു

Accident
മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. അപകടത്തിൽ പത്തു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പെരിന്തൽമണ്ണ തിരൂര്‍ക്കാട് വെച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. മണ്ണാർക്കാട് കോട്ടോപ്പാടം മേലെ അരിയൂർ ചെറുവള്ളൂർ വാരിയം ഹരിദാസ് വാരിയരുടെ മകൾ ശ്രീനന്ദ (21)ആണ് മരിച്ചത്. മണ്ണാർക്കാട് യുണിവേഴ്സൽ കോളേജിലെ ബിസിഎ അവസാന വർഷ വിദാർഥിനിയാണ്. പ്രൊജക്ട് ആവശ്യാർഥം കോഴിക്കോടുപോയി തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വരുകയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. ലോറി റോഡരികിലേക്ക് മറിയുകയും ചെയ്തു. ബസിന്‍റെ ഒരു വശത്തായി ഇരുന്ന പത്തോളം പേർക്കാണ്...

ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു

Accident
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. വഴിക്കടവ് സ്വദേശിയായ ജുനൈദ് സഞ്ചരിച്ച ബൈക്ക് മഞ്ചേരി മരത്താണിയില്‍ വെച്ച്‌ അപകടത്തില്‍പ്പെടുകയായിരുന്നു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത് എന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. ജുനൈദിന്റെ തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. ഉടന്‍ തന്നെ മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരികയായിരുന്നു ജുനൈദ്. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകനാണ് 32 കാരനായ ജുനൈദ്.മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: സൈറാബാനു, മകന്‍: മുഹമ്മദ് റെജല്‍. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം...

വാഹനാപകടം: ബൈക്ക് മറിഞ്ഞ് റോഡിൽ വീണ യുവതിയെ മിനി പിക്കപ്പ് ഇടിച്ച് മരണപ്പെട്ടു

Accident
മാറഞ്ചേരി: പനമ്പാട് ഉണ്ടായ വാഹനാപകടത്തിൽ അവുണ്ടിത്തറ ചോഴിയാട്ടേൽ സാഹിറിൻ്റെ ഭാര്യ പുലിയപ്പുറത്ത് ഹാരിഫ (36) മരണപ്പെട്ടു. ഇന്നലെ ( ബുധൻ) വൈകുന്നേരം അഞ്ച് മണിക്ക് ഭർത്താവിൻ്റെ കൂടെ ബൈക്കിൽ വരുമ്പോൾ ബൈക്ക് മറിഞ്ഞ് റോഡിൽ വീണ ഹാരിഫയുടെ മേൽ പിന്നിൽ ബൊലോറ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്ക് പറ്റിയ ഹാരിഫയെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മരണപ്പെടുകയായിരുന്നു. പ്ലസ്ടുവിന് മാറഞ്ചേരി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന ഷിഫാൻ, ഏഴാം ക്ലാസ്സ് വിദ്യാർത്ഥി നസൽ എന്നിവർ മക്കളാണ്. മാതാവ്: അസ്മാബി. സഹോദരൻ: ഹാരിസ്. തണലിൻ്റെ കീഴിലുള്ള സംഗമം പലിശ രഹിത അയൽക്കൂട്ടം മെമ്പറാണ് ഹാരിഫ. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

Accident
ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശിനി പ്രിയ(35 )യേയും മകൾ കൃഷ്ണപ്രിയയേയുമാണ് മരിച്ച നിലയിൽ കണ്ടത്. സ്കൂട്ടറിൽ എത്തിയശേഷം ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്ന് ദൃക്സാക്ഷി പറഞ്ഞു. ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. ആലപ്പുഴ തകഴി ലെവൽ ക്രോസിന് സമീപമാണ് സംഭവം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കൃഷ്ണപ്രിയ. ഭർത്താവുമായി പ്രശ്‌നങ്ങളെ തുടർന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ് പ്രിയ. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് അന്വേഷണം നടത്തിവരികയാണ്. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പൊള്ളലേറ്റ് യുവതി മരിച്ചു.

Accident
കോട്ടക്കൽ: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഒതുക്കുങ്ങൽ കൊളത്തുപറമ്പ് ചെറുപറമ്പിൽ ഷഹാന(24) ആണ് മരിച്ചത്. പിതാവ്: സി.പി ഹമീദ്. മാതാവ്: സൗദ. ഭർത്താവ്:തേക്കിൻകാടൻ ഷഫീഖ്. മകൻ: ഷഹ് സാൻ. സഹോദരങ്ങൾ: സൽമാനുൽ ഫാരിസ്,ഫാത്തിമ സൻഹ. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച്  പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.

Accident
വേങ്ങര ചേറ്റിപ്പുറമാട് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. വേങ്ങര ചേറ്റിപ്പുറം പരേതനായ വളപ്പിൽ കുഞ്ഞി മുഹമ്മത് ഹാജിയുടെ മകൻ മൊയ്തീൻ കുട്ടി ഹാജി (64) ആണ് മരണപ്പെട്ടത് .ചേറ്റിപ്പുറം ടൗണിന് കിഴക്ക് സംസ്ഥാന പാതയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമായി മറ്റൊരു ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ് ആദ്യം വേങ്ങരയിലേയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു മാതാവ്: പരേതയായ പാത്തുമ്മ ചേലൂ പാടത്ത് ഭാര്യ: ഖദീജ എട്ടുവീട്ടിൽ മക്കൾ: നാജിത, നുസ്റത്ത് , അൻവർ, അബ്‌ദുള്ള, ബുഷ്റ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം.

Accident
കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം ചുങ്കത്തറയിലാണ് ആള്‍ മറയില്ലാത്ത കിണറ്റിൽ വീണ് പത്തു വയസുകാരൻ മരിച്ചത്. ചുങ്കത്തറ മദര്‍ വെറോണിക്ക സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥി അജ്‍വദ് ആണ് മരിച്ചത്. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കളിക്കുന്നതിനിടിയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെയാണ് സംഭവം വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കിണറ്റില്‍ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു.

Accident
മലപ്പുറം അമ്മിനിക്കാട് കിണറ്റില്‍ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസ്സുകാരി മരിച്ചു. കുന്നിൻമുകളിലെ കൊടുംപള്ളിക്കല്‍ സയ്യിദ് ഫാരിഹ് തങ്ങളുടെ മകള്‍ ഫാത്തിമത്ത് ഇസ്റയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. മേലേ പൂപ്പലത്തെ പുതിയ മാളിയേക്കലിലെ മാതാവിന്റെ വീട്ടിലെ കിണറ്റിലാണ് കുട്ടി വീണത്.തുടർന്ന് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ തുടരുന്നതിനിടെയാണ് മരണവാർത്ത. മാതാവ്: ഫാത്തിമത്ത് തസ്‌രിയ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മത്സ്യത്തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Accident
തിരൂർ: മത്സ്യത്തൊഴിലാളിയായ യുവാവിനെ റെയിൽവേ ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരപ്പനങ്ങാടി സ്വദേശി ലത്തീഫിനെയാണ്‌ (45) മരിച്ച നിലയിൽ കണ്ടെത്തിയത്‌. തിരൂർ പൂക്കയിൽ സബ് സ്റ്റേഷന് പുറകിലെ റെയിൽപാളത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തിരൂർ പോലീസും ആർസിഎഫും സ്ഥലത്തെത്തി മൃതദേഹം താഴത്തിറക്കി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കാസർകോട് വാഹനാപകടം: വി കെ പ്പടി സ്വദേശി മരണപ്പെട്ടു

Accident
കാസർകോട് മോഗ്രാൽ പുത്തൂരിൽ നിർത്തിയിട്ട റോഡ് റോളറിൽ കാർ ഇടിച്ചു കയറി ഏ ആർ നഗർ വി കെ പടി സ്വദേശി മരിച്ചു. ഒരാൾക്ക് പരിക്ക്. വി കെ പടി സ്വദേശി കുഞ്ഞാലൻ ഹാജിയുടെ മകൻ മെഹബൂബ് (32) ആണ് മരിച്ചത്. ചെമ്മാട് എം എൻ കോംപ്ലെക്സിൽ മൊബൈൽ ഷോപ്പ് ഉടമയാണ്. കൂടെയുണ്ടായിരുന്ന അമ്പലപ്പടി സ്വദേശി റിയാസിനെ പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വെള്ളുവാമ്പുറം അത്താണിക്കൽ ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

Accident
മലപ്പുറം: പാലക്കാട്‌ കോഴിക്കോട് ദേശീയപാതയിൽ വെള്ളുവാമ്പുറം അത്താണിക്കൽ ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു. റോഡ് മുറിച്ചു കടന്ന സ്ത്രീയെ രക്ഷപ്പെടുത്തുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ആണ് അപകടം. അറവങ്കര Frank decoration ഉടമ ചെറുവെള്ളൂരിൽ താമസിക്കുന്ന അബ്ദുള്ള എന്നവരുടെ മൂത്ത മകൻ ഇർഫാൻ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 10 മണിയോടെ ആണ് അപകടം. യുവാവിന്റെ മരണത്തിനിടയാക്കിയ അപകടത്തിന്റെ CCTV ദൃശ്യം 👇 https://youtu.be/jXE8JoN17_s നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

തമിഴ്നാട്ടില്‍ വാഹനാപകടം; മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം.

Accident
തമിഴ്നാട്ടില്‍ നിർത്തിയിട്ട ലോറിയില്‍ കാറിടിച്ച്‌ മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. കഴിഞ്ഞ ദിവസം ഉദുമല്‍പേട്ട-ദിണ്ടിക്കല്‍ ദേശീയപാതയില്‍ പുഷ്പത്തൂർ ബൈപ്പാസിലാണ് അപകടം നടന്നത്.മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം മാളികപ്പമ്ബില്‍ പൂളാങ്കുണ്ടില്‍ തരകൻ മുഹമ്മദ് സദഖത്തുള്ള വഹബി (32), മകൻ മുഹമ്മദ് ഹാദി (4) എന്നിവരാണു മരിച്ചത്. ഭാര്യ ഫാത്തിമ സുഹറ (23), മകള്‍ ഐസല്‍ മഹറ (രണ്ടര) എന്നിവർ ഗുരുതര പരിക്കുകളോടെ ഉദുമല്‍പേട്ട സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്. കാവനൂർ ഇരുവേറ്റിയില്‍ മദ്രസാധ്യാപകനായ സദഖത്തുള്ള തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കുടുംബത്തോടൊപ്പം തമിഴ്നാട്ടിലെ വിവിധ ആത്മീയകേന്ദ്രങ്ങളിലേക്കു പോയതായിരുന്നു. പകല്‍ മൂന്നരയോടെയായിരുന്നു അപകടം.സ്വാമിനാഥപുരം പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ലോറിയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ കാർ ക്രെയിനുപയോഗിച്ച്‌ വലിച്ചെടുക്കുകയായിരുന...

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

Accident
പാലക്കാട് മുണ്ടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി ദീപയാണ് മരിച്ചത്.  സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് ദീപ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ടിപ്പർ മറിഞ്ഞു യുവതി മരിച്ചു.

Accident
കൂടരഞ്ഞി: കൂടരഞ്ഞി-പൂവാറൻതോടിൽ രാത്രി 10 മണിയോടെ ഉണ്ടായ ടിപ്പർ അപകടത്തിൽ യുവതി മരിച്ചു. പൂവാറൻതോട് സ്വദേശി കൊടിഞ്ഞി പുറത്ത് ജംഷീന (22) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന തിരുവമ്പാടി പെരുമാലിപ്പടി സ്വദേശിനിയായ യുവതിക്കും ഇവരുടെ കൂടെ ഉണ്ടായിരുന്ന 3 യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട് .പരിക്കേറ്റവരെ തിരുവമ്പാടി ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ കോളജിലേക്ക് മാറ്റി. പൂവാറൻതോട് ഒറ്റപ്ലാവ് വളവിൽ ആണ് അപകടം നടന്നത്.ജംഷീനയുടെ മൃതദേഹം തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ആണുള്ളത്. തുടർനടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബൈക്ക് ബസ്സുമായി അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം

Accident
തിരുവാലി : തിരുവാലി പൂന്തോട്ടത്തിൽ ബൈക്ക് ബസ്സുമായി അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. വണ്ടൂർ വാണിയമ്പലം സ്വദേശിനിസിമി വർഷ (22) യാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഭർത്താവിനെ പരിക്കുകളോടെ മഞ്ചേരി ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റൊരു വാഹനത്തിനെ മറികടക്കവേ എതിർദേശിൽ വന്ന ബസ്സിന്റെ സൈഡിൽ തട്ടി പിന്നിലെ ടയറിന് അടിയിൽ പെട്ടാണ് വർഷ മരണപ്പെട്ടത് എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version