മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് 17കാരി മരിച്ചു. പുല്‍പ്പറ്റ തോട്ടേക്കാട് സ്വദേശി ഗീതിക (17 )ആണ് മരിച്ചത്. മലപ്പുറം നെടിയിരുപ്പിലാണ് സംഭവം. കൂടെയുണ്ടായിരുന്ന ബന്ധു മിഥുൻ നാഥിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി വന്നിടിക്കുകയായിരുന്നു. ഗീതിക സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മിഥുൻ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
