കോഴിക്കോട്: രാമനാട്ടുകര ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. ഫാറൂഖ് കോളേജ് സ്വദേശി കിഴക്കുപ്പാട്ട് മൻസൂർ ആണ് മരണപെട്ടത്. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി.
മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.ടിപ്പര്‍ ലോറിയും ഇരുചക്രവാഹനവും കൂട്ടിയിടിച്ചാണ് അപകടം.കൊട്ടപ്പുറം സ്വദേശികളായ മുഫീദ് (17), വിനായക് (17) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥി കൊട്ടപ്പുറം സ്വദേശി അഫ്ലഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഫീദ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൂന്നു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിനായകനെ രക്ഷിക്കാനായില്ല. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അഫ്ലഹിന്റെ ആരോഗ്യനില തൃപ്തികരമാണ്. അവധി ദിവസമായ ഞായറാഴ്ച മൂവരും ഇരുചക്രവാഹനത്തില്‍ മിനി ഊട്ടിയിലെ സ്ഥലം കാണാനെത്തിയതാണെന്നാണ് വിവരം. ഇതിനിടെ ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം...
കൊണ്ടോട്ടി വട്ടപ്പറമ്ബില് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടില്‍ സിഗിഷ്ണു(25) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു അപകടം.കൊച്ചിയിലെ ഫെയര്‍കോഡ് ഐ ടി കമ്ബനിയിലെ മുന്‍ ജീവനക്കാരനായ സിഗിഷ്ണു ബൈക്കില്‍ കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടോട്ടി ഭാഗത്തേക്കു പോവുമ്ബോഴായിരുന്നു അപകടം. സിഗിഷ്ണുവിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കക്കഞ്ചേരി: ചേലേമ്പ്ര കക്കാഞ്ചേരിയിൽ ടാങ്കർ ലോറി തട്ടി സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ് പത്തുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മലാപറമ്പിലെ ജല അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് രാമനാട്ടുകര പെരുമുഖം റോഡില്‍ പറയൻകുഴി മനേഷ് കുമാറിന്റെയും മഹിജയുടെയും മകൻ ആയുഷ് (10) ആണ് മരിച്ചത്. കാക്കേഞ്ചേരി പൈങ്ങോട്ടൂർമാട് ദേശീയപാതയില്‍ രാത്രിയായിരുന്നു അപകടം. പിതാവിനോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുവെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മനേഷ് കുമാറിന് പരിക്കേറ്റിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാഡ്മിന്റണ്‍ പരിശീലനം കഴിഞ്ഞ് പിതാവിനോടൊപ്പം മടങ്ങുകയായിരുന്നു ആയുഷ്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാമനാട്ടുകര ജിയുപി സ്കൂളില്‍ നാലാം ക്ലാസ് വിദ്യാർഥിയാണ് ആയുഷ്. അപകടത്തില്‍ മനേഷ് കുമാറിന് പരിക്കേറ്റിരുന്...
ടാങ്കർ ലോറി തട്ടി സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ് പത്തുവയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മലാപറമ്ബിലെ ജല അതോറിറ്റി ചീഫ് എൻജിനീയറുടെ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് രാമനാട്ടുകര പെരുമുഖം റോഡില്‍ പറയൻകുഴി മനേഷ് കുമാറിന്റെയും മഹിജയുടെയും മകൻ ആയുഷ് (10) ആണ് മരിച്ചത്. ചേലേമ്ബ്ര പൈങ്ങോട്ടൂർമാട് ദേശീയപാതയില്‍ വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. പിതാവിനോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുവെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മനേഷ് കുമാറിന് പരിക്കേറ്റിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാഡ്മിന്റണ്‍ പരിശീലനം കഴിഞ്ഞ് പിതാവിനോടൊപ്പം മടങ്ങുകയായിരുന്നു ആയുഷ്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാമനാട്ടുകര ജിയുപി സ്കൂളില്‍ നാലാം ക്ലാസ് വിദ്യാർഥിയാണ് ആയുഷ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങ...
തിരുവനന്തപുരം: ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച നിലയിൽ. അരുവിക്കര മുണ്ടേലയിലാണ് സംഭവം. മുണ്ടേല മാവുകോണം തടത്തരികത്ത് പുത്തൻ വീട്ടിൽ സിന്ധു കുമാർ എന്ന് വിളിക്കുന്ന അഭിലാഷ് (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് വീട്ടുകാർ യുവാവിനെ മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി 11 മണിയോടെ ഊഞ്ഞാലിൽ ഇരുന്ന് ഫോൺ വിളിക്കുന്നത് വീട്ടുകാർ കണ്ടിരുന്നു. വീട്ടിൽ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാർ മദ്യപിച്ചിരുന്നു എന്നാണ് വിവരം. കേബിൾ ടിവി ജീവനക്കാരനായിരുന്നു ഇയാൾ. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കവെ അബദ്ധത്തിൽ കയർ കുരുങ്ങി മരണപ്പെട്ടതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോട്ടക്കൽ പുത്തൂർ ബൈപാസ്സിൽ കഴിഞ്ഞ ദിവസം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു അൽമാസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന. കാവതികളം സ്വദേശികരുവക്കോട്ടിൽ സിദ്ദീഖിൻ്റെ മകൻ സിയാത് മരണപ്പെട്ടു.അപകടത്തിൽ അന്നേ ദിവസം രണ്ട് പേർ മരണപെട്ടിരുന്നു. മരവട്ടം സ്വദേശി പട്ടതെടി ഹമീദിന്റെ മകൻ ഹംസ P T. കാവതിക്കുളം സ്വദേശി ആലംവീട്ടിൽ മുഹമ്മദ് റിഷാദ് എന്നിവരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോഴിക്കോട്: പരസ്യ വിഡിയോ ചിത്രീകരണത്തിനിടെ ആഡംബരക്കാറിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ യഥാര്‍ഥ ഉടമയെ പൊലീസ് കണ്ടെത്തി. കോഴിക്കോട് കടലുണ്ടി സ്വദേശി എ കെ നൗഫലിന്റെ ഉടമസ്ഥതയിലാണ് കാര്‍ എന്നാണ് ഒടുവില്‍ കണ്ടെത്തിയത്. അന്വേഷണ റിപ്പോര്‍ട്ടും രേഖകളും അടുത്ത ദിവസം പൊലീസ് കോടതിയില്‍ ഹാജരാക്കും. നൗഫലിന്റെ ഭാര്യയുടെ അക്കൗണ്ട് വഴിയാണ് പണമിടപാടുകള്‍ നടത്തിയത്. 1.35 കോടി രൂപ കൈമാറി. ഇവരുടെ പേരിലാണ് വില്പനക്കരാര് എഴുതിയത്. എന്നാല്‍ പിന്നീട് നൗഫലിന്റെ പേരിലേക്കു മാറ്റിയെന്ന് പൊലീസ് അറിയിച്ചു. നിയമവിരുദ്ധമായി വാഹനം എത്തിച്ച് സംസ്ഥാനത്ത് ഉപയോഗിച്ചതിനാല്‍ നൗഫല്‍ കേസിലെ മൂന്നാം പ്രതിയാകുമെന്നും പൊലീസ് അറിയിച്ചു.ബീച്ച് റോഡില്‍ മത്സരയോട്ടം ചിത്രീകരിക്കുന്നതിനിടെയാണ് വടകര കടമേരി തച്ചിലേരി താഴെകുനി സുരേഷിന്റെയും ബിന്ദുവിന്റെയും മകന് ആല്വിന് (20) കാറിടിച്ച് മരിച്ചത്. അപകടത്തെ തുടര്‍ന്ന്, കാറുകള്‍...
കൊണ്ടോട്ടി : സ്കൂട്ടറിൽ മിനിലോറിയിടിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാന ജീവനക്കാരി മരിച്ചു. കരിപ്പൂർ വിമാനതാവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായ മഹാരാഷ്ട്ര ചന്തൂർ ബസാർ സ്വദേശിനി പ്രതീക്ഷ രാജേഷ് മാണ്ഡ്ലെ (22) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടം….
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം ഇടയൂർ മണ്ണത്തുപറമ്പ് ഭാഗത്തുണ്ടായ അപകടത്തിൽ പരുക്കേറ്റ് കോട്ടക്കൽ അൽമാസ് ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്ന ബൈപ്പാസ് റോഡ് സ്വദേശിയും, ഇപ്പോൾ മമ്പുറത്ത് താമസക്കാരനുമായ വി കെ. റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ കാളികാവ് വാഫി ക്യാമ്പസ് ചരിത്ര വിഭാഗം ഫൈനൽ ഇയർ വിദ്യാർത്ഥി സൽമാൻ മമ്പുറം മരണപ്പെട്ടു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോട്ടക്കൽ: പുത്തൂർ ചിനക്കല്‍ ബൈപ്പാസ് പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കാവതിക്കുളം ആലംവീട്ടിൽ ഹൗസിലെ മുഹമ്മദ് റിഷാദ്, മരവട്ടം പട്ടതെടി ഹൗസിലെ ഹംസ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. എതിർദിശയില്‍ വന്ന ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകളിലുണ്ടായിരുന്ന മറ്റ് രണ്ട് യുവാക്കൾ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിയാദ്, ഇർഷാദ് എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഇരു ബൈക്കുകളും തകർന്നു. മൃതദേഹം ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോട്ടക്കൽ പുത്തൂരിൽ അപകടത്തിൽ മരണപ്പെട്ടത് മുഹമ്മദ് റിഷാദ് ആലംവീട്ടിൽ ഹൗസ് കാവതിക്കുളം, ഹംസ P T S/0 ഹമീദ് പട്ടതെടി ഹൗസ് മരവട്ടം എന്നിവരാണ് മരണപ്പെട്ടത്
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാ...
മലപ്പുറം: തുവ്വൂർ തേക്കുന്ന് ഐലാശ്ശേരിയിൽ താമസിക്കുക്കുന്ന പരേതനായ വല്ലാഞ്ചിറ ചേക്ക് മകൻ ശംസുദ്ദീൻ 54 വയസ് ആണ് മരണപ്പെട്ടത്. രാവിലെ 9.30 ഐലാശേരി മരമില്ലിൽ മരം ലോഡ് ഇറക്കുന്നതിനിടയിൽ ദേഹത്തേക്ക് മരം വീണ് മരണപെട്ടിരിക്കുന്നു. ഭാര്യ: കുട്ടശ്ശേരി മറിയ കുഴിയംകുത്ത്. മക്കൾ: മുഹമ്മദ്റഫീഖ് ജിദ്ദ, അയ്യൂബ്. സഹോദരങ്ങൾ: മുഹമ്മദ് ആമപൊയിൽ, അബൂബക്കൾ മേലാറ്റൂർ, ആസ്യ ഒടോമ്പറ്റ, ആയിഷ താളിയംകുണ്ട്, റഹ്മത്തുള്ള ഫൈസി വയനാട് വെള്ളമുണ്ട, മുജീബ് റഹ്മാൻ മുസ്ലിയാർ മാത്തോട്ടം, ഫൈസൽ ദുബായ്, റഷീദ സ്രാമ്പികല്ല് മരുമകൾ: ഷഹന പാണ്ടിക്കാട്ജനാസ നിസ്ക്കാരവും ഖബറടക്കവും 18/01/2025 ശനി രാവിലെ 8 മണിക്ക് നിയമനട പടികൾക്ക് ശേഷം തേക്കുന്ന് മഹല്ല് ഖബർസ്ഥാനിൽ നടക്കും
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
ചെറുതുരുത്തി പൈങ്കുളത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട ഒരു കുടുംബത്തിലെ നാലുപേരും മരിച്ചു. ചെറുതുരുത്തി ഓടയ്ക്കല്‍ വീട്ടില്‍ കബീർ, ഭാര്യ ഷാഹിന ഇവരുടെ മകള്‍ സറ (10), സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരിച്ചത്.
പൈങ്കുളത്ത് ശ്മശാനം കടവില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കബീറിന്റെ സഹോദരിക്കൊപ്പം ഭാരതപ്പുഴ കാണാനെത്തിയതായിരുന്നു കുടുംബം. പുഴയിലിറങ്ങിയ കുട്ടികളില്‍ ഒരാള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാനായി ബാക്കിയുള്ളവരും പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഭാരതപ്പുഴയിലെ ഈ ഭാഗം അപകടമേഖലയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ ഇതിനുമുമ്ബും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുണ്ട്. പ്രദേശവാസികളും പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലില്‍ ആദ്യം ഷാഹിനയെയാണ് പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പി...
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂർ പുല്ലംപറമ്പ് സ്വദേശി വിളയിൽ ഹൗസ് മൊയ്ദുവിന്റെ മകൻ മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്. ഒന്നര വർഷത്തോളമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാവിലെ നാഗവര റോഡിലായിരുന്നു ദാരുണമായ അപകടം നടന്നത്. മുഹമ്മദ് മഹ്റൂഫ് സഞ്ചരിച്ച ബൈക്ക് റോഡിൽ തെന്നി മറിയുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ഉടൻ തൊട്ടടുത്തുള്ള ശ്യാംപുര അംബേദ്കർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശ്യാംപുര അംബേദ്ക്കര്‍ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ശിഹാബ് തങ്ങൾ സെന്ററിൽ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടു പോയി. മാതാവ്: സുബൈദ. സഹോദരങ്ങൾ: മഹഷൂഖ്, സുമിന, സഫ്ന. നിസ്കാരം രാവിലെ ഒമ്പതിന് കാവനൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
നിങ്...
തിരൂർ കൽപകഞ്ചേരി അങ്ങാടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരണപ്പെട്ടു. ഇന്ന് രാവിലെ 9 മണിക്കായിരുന്നു അപകടം മഞ്ഞച്ചോല സ്വദേശിക്കുന്നക്കാട് മൊയ്തീൻ കുട്ടിയുടെ ഭാര്യ നബീസ (62) വയസ്സ് മരണപ്പെട്ടത്. കടുങ്ങാത്തുകുണ്ട് ജി. എൽ.പി.സ്കൂളിലെ പാചക തൊഴിലാളിയാണ് നബീസ. മകനുമൊത്ത് സ്കൂളിലേക്ക് വരുന്ന വഴിക്കാണ് അപകടം ,നബീസ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു,മകൻ ദുഹമ്മദ് നിസാന്‍ നിസാര പരിക്കേറ്റു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോട്ടക്കൽ: ചങ്കുവെട്ടിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഊരകം കല്ലേങ്ങൽപടി സ്വദേശി മരണപ്പെട്ടു. ആലിപ്പറമ്പിൽ തെങ്ങിൽ പരേതനായ കുഞ്ഞലവിയുടെ മകൻ മുഹമ്മദ് (60) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കോട്ടക്കൽ ചങ്കുവെട്ടിയിൽ വെച്ച് ഇന്നോവ കാർ ഇടിച്ചാണ് അപകടം. രാത്രി ജോലി കഴിഞ്ഞ് പുലർച്ചെ മടങ്ങാനിരിക്കെയാണു അപകടം. മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നിസ്കാരം ഇന്ന് രാത്രി 8:30 ന് കുറ്റാളൂർ മാതൊടു പള്ളിയിൽ
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസ്സുകാരന് മരിച്ചു. മധ്യപ്രദേശ് സ്വദേശി ഒമ്പതു വയസ്സുകാരന് പ്രഭാ ദയാലാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിന്‍ഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ റിസോട്ട് ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
കോട്ടക്കൽ അതിരുമടയിൽ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. കൊണ്ടോട്ടി കിഴിശ്ശേരി കുഴിഞ്ഞൊളം പാറമ്മൽ സ്വദേശി കാക്കകണ്ടി വീട്ടിൽ കെ പി ബഷീർ എന്നയാളാണ് മരിച്ചത്. ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ആണ്. ഇന്ന് രാവിലെയാണ് അപകടം. മകളുടെ അടുത്തേക്ക് ഭാര്യയോടൊപ്പം സ്കൂട്ടറിൽ പോയതായിരുന്നു ഇവർ. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി ഇവരുടെ സ്കൂട്ടർ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ബഷീറിന്റെ ജീവൻ രക്ഷിക്കാനായില്ല. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മലപ്പുറം: എടക്കരയിൽ ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു. നാരോക്കാവ് സ്വദേശി വിജേഷിന്റെ മകൻ ജോഫിൻ (10)ആണ് മരിച്ചത്. നാരോകാവിൽ പുഴയിൽ കുളിക്കുന്നതിനിടയിൽ സഹോദരങ്ങളായ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ കുട്ടികളെ ഉടൻ നിലമ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജോഫിൻ മരണപ്പെട്ടു. ജോഫിന്റെ സഹോദരൻ ചികിത്സയിലാണ്.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
തിരൂര്‍: തെങ്ങ് വെട്ടുന്നതിനിടെ കട്ടര്‍ തെറിച്ചുവീണു കഴുത്തില്‍ തട്ടി യുവാവിന് ദാരുണന്ത്യം. തൃപ്രങ്ങോട് ചെറിയ പറപ്പൂര് കിണറ്റിങ്ങപ്പറമ്പില്‍ നാസറിന്റെ മകന് നിയാസ് (35) ആണ് മരിച്ചത്. അയല്‍വാസിയുടെ പറമ്പിലെ തെങ്ങ് വെട്ടാന്‍ എത്തിയതായിരുന്നു. അതിനിടയാണ്..ദാരുണമായ ദുരന്തം. പരുക്കേറ്റ് താഴെവീണ നിയാസിനെ ഉടന്‍ നാട്ടുകാര്‍ ആലത്തിയൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല. മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...