Thursday, January 15News That Matters

Accident

പരപ്പനങ്ങാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Accident
പരപ്പനങ്ങാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പരപ്പനങ്ങാടി ടെലിഫോൺ എക്സ്ചേഞ്ച് റോഡ് -സൂപ്പി മക്കാന കത്ത് സുഹൈൽ (19) ആണ് മരണപ്പെട്ടത്. വൈകുന്നേരം പുത്തൻ പീടികയിൽ വച്ച് ആണ് അപകടം.  കൂടെ ഉണ്ടായിരുന്ന കുട്ടിയെ തിരൂരങ്ങാടി സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട സുഹൈലിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി  നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കടലുണ്ടിപ്പഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം

Accident
കോട്ടക്കൽ: ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയിൽ എടരിക്കോട് മഞ്ഞമാട് കടവിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്‌ചയാണ് മരണം. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ 6 വയസ്സുകാരി മരിച്ചു.

Accident
കോഴിക്കോട്: കൂടരഞ്ഞിയിൽ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തിൽ 6 വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി എലിസ മെഹറിഷ് ആണ് മരിച്ചത്. കോട്ടക്കൽ പീസ് പബ്ലിക് സ്കൂളിലെ യുകെജി വിദ്യാർത്ഥിയാണ് എലിസ മെഹറിഷ്. അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ​ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. കൂടരഞ്ഞി കുളിരാമുട്ടിയിലാണ് സംഭവം. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദർശിച്ച് മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. നിലമ്പൂരിൽ നിന്നും കക്കാടം പൊയിലിലിലേക്ക് പോയി മടങ്ങി വരുന്നതിനിടെ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലന്‍സിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ...

ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

Accident
മലപ്പുറം ഈങ്ങേങ്ങൽ പടിയിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. വളന്നൂർ ഗ്രാമ പഞ്ചായത്ത് കടുങ്ങാത്തുകുണ്ട് ഈങ്ങേങ്ങൽപടി യിൽ ആണ് സംഭവം. ബൈക്കിൽ ഇടിച്ച ലോറി ബൈക്കുമായി റോഡിലൂടെ നിരങ്ങി 20 മീറ്റർ കഴിഞ്ഞാണ് നിന്നത്. അപകടത്തിൽ കുറുക്കോൾ അഞ്ചാംമയിൽ സ്വദേശിയായ നീർക്കാട്ടിൽ നാസറിന്റെ മകൻ ഷാഹിൽ 21 ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ VIDEO https://youtube.com/shorts/C2YT4aKMudg നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്കൂൾ ടൂർ ബസ് അപകടം വിദ്യാർത്ഥിനി മരണപ്പെട്ടു

Accident
വെളിയങ്കോട്ട്: പൊന്നാനി വെളിയങ്കോട്ട് ടൂറിസ്റ്റ് ബസ് ദേശീയ പാതയിലെ ഇലക്ട്രിക് പോസ്റ്റിൽ ഉരസി ഒരു വിദ്യാർത്ഥിനി മരണപ്പെട്ടു. മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. മൊറയൂർ പഞ്ചായത്ത്, അറഫാ നഗർ സ്വദേശിമുജീബ് റഹ്മാൻ ബാഖവിയുടെ (മരംവെട്ട്) മകൾ ഫാത്തിമ ഹിബ (17) മരണപെട്ടത്. മരണപെട്ട കുട്ടിയുടെ മൃതദേഹം കുറ്റിപ്പുറം ഗവ. താലുക്ക് ആശുപത്രിയിയിലെത്തിച്ചു ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ( തിങ്കൾ ) പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മൊറയൂർ ഒഴുകൂർ പള്ളിമുക്കിലെ ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നിന്നും ഇടുക്കിയിലേക്ക് വിനോദയാത്രക്ക് പോയ ലുലു ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്ര സംഘം തിരികെ വരുമ്പോൾ വെളിയങ്കോട് ഹൈവേയിലെ പാലത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച ശേഷം ആ ബസ്സിൽ തന്നെ കുറ്റിപ്പുറം മിനി പമ്പവരെ പരിക്കേറ്റവരുമായി വരികയും അവിടെനിന്ന് ...

റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികക്ക് കാറിടിച്ച് ദാരുണാന്ത്യം

Accident
കോഴിക്കോട്: റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികക്ക് കാറിടിച്ച് ദാരുണാന്ത്യം. മുക്കം ഗോതമ്പ്‌റോഡ് സ്വദേശിനി പാറമ്മല്‍ നഫീസയാണ് (71) മരിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥന പാതയില്‍ മുക്കത്തിനടുത്ത് ഗോതമ്പ് റോഡില്‍ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കവെ മുക്കം ഭാഗത്ത് നിന്ന് വന്ന കാറാണ് ഇടിച്ചത്. ഉടന്‍ തന്നെ ഇവരെ അതേ കാറില്‍ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കോയമ്പത്തൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാറിൽ ലോറിയിടിച്ചു; രണ്ടുമാസം പ്രായമായ കുഞ്ഞുൾപ്പടെ മൂന്ന് മരണം

Accident
കോയമ്പത്തൂർ: കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാ സിൽ കാറിൽ ലോറി ഇടിച്ച് ഒരു മലയാളി കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. മകൾ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളി കുടുംബം ബെം​ഗളൂരുവിലേക്ക് പോകവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു. ​കാറിൻ്റെ മുൻവശം പൂർണ്ണമായ നിലയിലാണ്. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷമായിരിക്കും മറ്റു നടപടികൾ തീരുമാനിക്കുക. സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…...

ഒന്നര വയസ്സുകാരന്റെ മുകളിൽ ജനവാതിൽ വീണ് മരണപ്പെട്ടു.

Accident
കൊണ്ടോട്ടി : കിഴിശ്ശേരി കാരാട്ട് പറമ്പിൽ ഒന്നര വയസ്സുകാരന്റെ മുകളിൽ ജനവാതിൽ വീണ് മരണപ്പെട്ടു. കിഴിശ്ശേരി പുളിയക്കോട് സ്വദേശി പുനിയാനിക്കോട്ടിൽ മുഹ്സിൻ - കാരാട്ടുപറമ്പ് വലിയാറക്കുണ്ട് വീട്ടിൽ ഇ.കെ ജുഹൈന തസ്‌നി ദമ്പതികളുടെ മകൻ നൂർ ഐമൻ ആണ് മരിച്ചത്. വ്യാഴം രാവിലെ ഒൻപതിന് കാരാട്ടുപറമ്പിൽ മാതാവിന്റെ വീട്ടിലാണ് അപകടം. മഞ്ചേരി യൂനിറ്റി വിമൻസ് കോളജിൽ ബിരുദ വിദ്യാർഥിയായ മാതാവ് ക്ലാസിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ കുട്ടി കരഞ്ഞു. കരച്ചിൽ മാറ്റാനായി വീടിൻ്റെ മുകൾ നിലയിലുള്ള വല്യുപ്പയുടെ അടുത്തേക്ക് കുട്ടിയെ കൊണ്ടാക്കി. ഇവിടെ ചുമരിൽ ചാരിവച്ചിരുന്ന പഴയ ജനൽ കട്ടിലയിൽ കുട്ടി കളിക്കുന്നതിനിടെ ഇത് ദേഹത്തേക്ക് വീഴുകയായിരുന്നു. തലക്ക് സാരമായി പരുക്കേറ്റ കുട്ടിയെ ഉടൻ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക്...

റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം

Accident
കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടയിൽ വാഹനമിടിച്ച് യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആൽവിൻ(20) ആണ് മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിലെ ഒരു വാഹനം ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. ആൽവിൻ മൊബൈൽ ഉപയോ​ഗിച്ച് റോഡിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ആൽവിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുച്ചു. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് സൂചന. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പോലീസിന്റെ നി​ഗമനം. പോലീസ് ഉടൻ യുവാക്കളുടെ മൊഴി രേഖപ്പെടുത്തും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർ...

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.

Accident
മലപ്പുറം: പൂക്കോട്ടൂർ പള്ളിപ്പടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. ഇന്ന് രാവിലെ 11മണിയോടെ ആണ് അപകടം. ഗുരുതര പരിക്കേറ്റ നിലയിൽ മലപ്പുറം MBH ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അറവങ്കര ന്യൂ ബസാർ  സ്വദേശി കക്കോടി കുഞ്ഞാപ്പുവിന്റെ മകൻ നസീഫ് അലി ആണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

Accident
മലപ്പുറം AR നഗർ കൊളപ്പുറം കുന്നുംപുറം റൂട്ടിൽ ,കക്കാടംപുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് പരിക്ക് പറ്റിയ ഓട്ടോ ഡ്രൈവറെ ഉൾപ്പെടെ രണ്ട് പേരെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിലും മറ്റ് ഒരാളെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു പരിക്കേറ്റത് തിരൂരങ്ങാടി ചെനക്കൽ അബ്ദുൽ റസാഖ്. ഭാര്യ മറിയാമ്മു.മരുമകൾ എന്നിവർക്ക് ആണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ സ്ത്രീയെ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ലോറി ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഹൃദയഘാതം മൂലം മരണപ്പെട്ടു

Accident
വളാഞ്ചേരി: വട്ടപ്പാറക്കടുത്ത് ലോറി ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഹൃദയഘാതം മൂലം മരണപ്പെട്ടു. അയിങ്കലം സ്വദേശി മുജീബാണ് മരണപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി മൂന്നു പേരെ ഇടിക്കുകയും ചെയ്തിരുന്നു.ഇടിയിൽ ഗുരുതര പരിക്കേറ്റ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും പരിക്കേറ്റ രണ്ടുപേരെ വളാഞ്ചേരി ആശുപത്രിയിലേക്കും എത്തിച്ചു. വളാഞ്ചേരി വട്ടപ്പാറക്കടുത്തുള്ള ക്വാറിയിലെ ഇറക്കത്തിലാണ് അപകടം സംഭവിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർഥിനി മരിച്ചു

Accident
പെരിന്തൽമണ്ണ: സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ പാണമ്പിയിലെ പുളിക്കൽ നജീബി ന്റെയും ഫജീലയുടെയും മളായ നേഹ (21)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്കിന് രണ്ടര യോടെപെരിന്തൽമണ്ണ കോഴിക്കോട് റോഡിൽ ജൂബിലി റോഡ് ജങ്ഷനിലാണ് അപകടം. മലപ്പുറം പൂക്കോട്ടൂരിലെ പാറഞ്ചേരി വീട്ടിൽ അഷർ ഫൈസലുമായി ഞായറാഴ്ചയായിരുന്നു നേഹയുടെ നിക്കാഹ്. അൽഷിഫ നഴ്സിങ് കോളജിൽ ബി.എസ്.സി വിദ്യാർഥിനിയാണ് നേഹ. വെട്ടത്തൂർ കാപ്പിലെ ബന്ധു വീട്ടിൽ വെള്ളിയാഴ്ച സൽക്കാരം കഴിഞ്ഞ് നേഹയെ കോളജിൽ കൊണ്ടുവിടാൻ എത്തിയതായിരുന്നു ഭർത്താവ്. വാഹനം മറുഭാഗത്തേക്ക് കടക്കുന്നതിനിടിൽ യു ടോണിൽ തിരിക്കാനിരിക്കെയാണ് വേഗതയിലെത്തിയ ക്രെയിൻ വന്ന് സ്കൂട്ടറിന് പിന്നിലിടിച്ചത്. റോഡിൽ തെറിച്ചു വീണ വിദ്യാർഥിനി ക്രെയിനി ന്റെ അടിയിൽ പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നിയ, സിയ എന്നിവരാണ് നേഹയുടെ സഹോദരിമാർ. മൃതദേഹം മൗല...

ടൂറിസ്റ്റ് ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു; 22 പേർക്ക് പരിക്ക്

Accident
തളിപ്പുഴ: ദേശീയപാത തളിപ്പുഴ പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിക്ക് സമീപം ടൂറിസ്റ്റ് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. മൈസൂർ പെരിയപട്ടണയിലെ കെ.പി.എസ് ഹാരനല്ലി ഹൈസ്കൂളിൽ നിന്നും എറണാകുളം ഭാഗത്തേക്ക് വിദ്യാർത്ഥികളേയും കൊണ്ട് വിനോദയാത്ര പോയ സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്. സോണിയ (15), ഹന്ദന (14), ബാന്ധവ്യ (15), പ്രിയങ്ക (15), നിഖിത (15), നന്ദന (14), മോണിക്ക (15), ധനുഷ് (15), നൂതൻകുമാർ (15), റീത്ത (15), കീർത്തി (15), യശ്വിനി (15), വിനോദ് (15), അനുഷ (15), പുഷ്പിത (14), ദയാനന്ത് (34), മഹാദേവ പ്രസാദ് (37), സുനിത (30), ശങ്കർ (50), രാജൻ (72) ബിനീഷ് (44) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ അൽപം സാരമുള്ള പരിക്കേറ്റ രാജനേയും, ബിനീഷിനേയും മേപ്പാടി വിംസിലേക്ക് മാറ്റി. നിങ്...

കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളങ്ങൾക്കിടയിൽപ്പെട്ട് യുവാവ് മരിച്ചു.

Accident
തിരൂർ: കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ വള്ളങ്ങൾക്കിടയിൽപ്പെട്ട് യുവാവ് മരിച്ചു. തിരൂർ കൂട്ടായിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ തൊഴിലാളി പുതിയ കടപ്പുറം സ്വദേശി കടുവണ്ടി പുരക്കൽ യൂസഫ് (23) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30ഓടെ കൂട്ടായിയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ അകലെ ആണ് അപകടം. വലയിൽ കുടുങ്ങിയ മീൻ കാരിയർ ഫൈബർ വള്ളത്തിലേക്ക് നീക്കുന്നതിനിടെ രണ്ട് വള്ളങ്ങൾക്കിടയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബൈക്ക് ഇടിച്ച് തിരൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

Accident
തൃശ്ശൂർ: പുതുക്കാട് സെന്ററിന് സമീപം ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബെക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി പൂഴിക്കുന്നത്ത് വീട്ടില്‍ അഭിനന്ദ് ആണ് മരിച്ചത്. 28 വയസായിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ അഭിനന്ദിനൊപ്പമുണ്ടായിരുന്ന ആനക്കല്ല് സ്വദേശി വിഷ്ണുവിന് പരുക്കേറ്റു. ദേശീയപാതയ്ക്കും സര്‍വീസ് റോഡിനും ഇടയിലായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റ വിഷ്ണു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേശീയപാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങള്‍ ബൈക്ക് യാത്രികര്‍ കാണാഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

KSRTC ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു.

Accident
ആലപ്പുഴ: കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോടുവച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ചികിത്സയിലാണ്. വണ്ടാനം മെഡിക്കൽ കേളജിലെ വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തുനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും ആലപ്പുഴയിലേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. മുൻ സീറ്റില്‍ ഇരുന്ന രണ്ടുപേരും പിൻ സീറ്റിലിരുന്ന മൂന്നുപേരുമാണ് മരിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ മുഹമ്മദ്, ആനന്ദ്, മുഹ്സിൻ, ഇബ്രാഹിം, ദേവൻ എന്നിവരാണ് മരിച്ചത്.ഒരാൾ സംഭവസ്ഥലത്തും നാല് പേർ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്ത...

തെങ്ങ് ദേഹത്തു വീണു; 10 വയസുകാരന് ദാരുണാന്ത്യം

Accident
കണ്ണൂർ: പഴയങ്ങാടിയിൽ തെങ്ങ് വീണു 10 വയസുകാരൻ മരിച്ചു. പഴയങ്ങാടി മുട്ടത്താണ് ദാരുണ സംഭവം. മൻസൂർ- സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്. വീടിനു സമീപം ജെസിബി ഉപയോ​ഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വീടിനു സമീപത്തു തെങ്ങ് പിഴുതു മാറ്റുന്നതു കാണാനായി നിസാൽ അവിടെ പോയി നിന്നിരുന്നു. ജെസിബി ഉപയോ​ഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെ ദിശ മാറി നിസാലിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നിസാൽ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ ബസ്സിനടിയിൽപ്പെട്ട് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Accident
പാലക്കാട് :ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടക്കവേ മുന്നോട്ട് എടുത്ത ബസ്സിനടിയിൽപ്പെട്ടു പരിക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.എരിമയൂർ ചുള്ളിമട വട്ടോട്ട് കൃഷ്‌ണദാസ്-രജിത ദമ്പതിയുടെ മകൾ തൃതിയ (6) അണ് മരിച്ചത്. എരിമയൂർ സെൻ്റ് തോമസ് മിഷൻ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സ്ഥിരീകരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നാലു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു

Accident
ഒറ്റപ്പാലത്ത് നാലു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകൻ അദ്വിനാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11. 15-ഓടെ യാണ് സംഭവം. ബന്ധുക്കളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ കിണറിലങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയപ്പോഴേക്കും മരിച്ചിരുന്നു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

MTN NEWS CHANNEL

Exit mobile version